ദുബൈ: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ വിവാദത്തിന് ശ്രമിച്ച പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മുറുപടി നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. ഓപ്പണറും ഉപനായകനുമായ രോഹിത് ശർമ്മയെ ഒഴിവാക്കി സന്നാഹ മത്സരത്തിൽ നന്നായി കളിച്ച ഇഷാൻ കിഷനെ ഉള്‍പ്പെടുത്താമായിരുന്നില്ലേയെന്നാണ് പാക് മാധ്യമപ്രവർത്തകനായ സയിദ് ഹൈദർ ചോദിച്ചത്.
''അത് വളരെ ധീരമായ ചോദ്യം തന്നെ!.. ഏറ്റവും മികച്ചതെന്ന് കരുതുന്ന ടീമാണ് കളിച്ചതെന്നാണ് ഞാൻ കരുതുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം?. നിങ്ങളാണെങ്കിൽ ടി20 ഇന്‍റര്‍നാഷണില്‍ നിന്നും രോഹിത്തിനെ ഒഴിവാക്കുമോ...? സന്നാഹ മത്സരത്തിൽ രോഹിത് നന്നായി കളിച്ചത് നിങ്ങൾക്കറിയാമോ...? വിശ്വസിക്കാനാവുന്നില്ല !.. (ചിരിക്കുന്നു). സർ, വിവാദങ്ങളാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ മുന്‍കൂട്ടി പറയുക. എങ്കില്‍ അതനുസരിച്ച് ഞാൻ മറുപടി പറയാം'' കോലി പറഞ്ഞു.
-
"Will you drop Rohit Sharma from T20Is?" 🤔@imVkohli had no time for this question following #India's loss to #Pakistan.#INDvPAK #T20WorldCup pic.twitter.com/sLbrq7z2PW
— ICC (@ICC) October 25, 2021 " class="align-text-top noRightClick twitterSection" data="
">"Will you drop Rohit Sharma from T20Is?" 🤔@imVkohli had no time for this question following #India's loss to #Pakistan.#INDvPAK #T20WorldCup pic.twitter.com/sLbrq7z2PW
— ICC (@ICC) October 25, 2021"Will you drop Rohit Sharma from T20Is?" 🤔@imVkohli had no time for this question following #India's loss to #Pakistan.#INDvPAK #T20WorldCup pic.twitter.com/sLbrq7z2PW
— ICC (@ICC) October 25, 2021
കോലിയും രോഹിത്തും തമ്മില്‍ അഭിപ്രായ ഭിന്നതകളുണ്ടെന്ന തരത്തില്‍ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. അതില്‍ മുതലെടുപ്പിന് ശ്രമിച്ച പാക് മാധ്യമ പ്രവര്‍ത്തകന്‍റെ ശ്രമമാണ് കോലിയുടെ തകര്‍പ്പന്‍ മറുപടിയോടെ ഇല്ലാതായത്.
also read: ദുബൈയില്‍ പാക് പടയോട്ടം; ലോകകപ്പ് വേദിയിൽ ഇന്ത്യയ്ക്ക് പാകിസ്ഥാനോട് ആദ്യ തോൽവി
അതേസമയം മത്സരത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ 10 വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലുയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ജയം പിടിക്കുകയായിരുന്നു.
49 പന്തില്‍ 57 റണ്‍സെടുത്ത കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്തായിരുന്നു. ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു.