ETV Bharat / sports

WI vs IND | പോര്‍ട്ട് ഓഫ് സ്‌പെയിന്‍ മഴയില്‍ മുങ്ങി, രണ്ടാം ടെസ്റ്റ് സമനിലയില്‍ ; പരമ്പര സ്വന്തമാക്കി ഇന്ത്യ - വിരാട് കോലി

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം സമനിലയില്‍. രണ്ടാം ടെസ്റ്റിന്‍റെ അവസാന ദിവസം മഴയെ തുടര്‍ന്ന് ഒരു പന്ത് പോലും എറിയാതെ കളി ഉപേക്ഷിക്കുകയായിരുന്നു

WI vs IND  WI vs IND Second Test  WI vs IND Second Test Result  West Indies  India  Virat Kohli  Cricket Live  West Indies vs India  വെസ്റ്റ് ഇന്‍ഡീസ് vs ഇന്ത്യ  ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പര  ക്രിക്കറ്റ്  പോര്‍ട്ട് ഓഫ് സ്‌പെയിന്‍  വിരാട് കോലി  രോഹിത് ശര്‍മ
WI vs IND
author img

By

Published : Jul 25, 2023, 7:29 AM IST

പോര്‍ട്ട് ഓഫ്‌ സ്‌പെയിന്‍ : വെസ്റ്റ് ഇന്‍ഡീസ് (West Indies) - ഇന്ത്യ (India) ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം സമനിലയില്‍. മഴയെ തുടര്‍ന്ന് അഞ്ചാം ദിവസം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ കലാശിച്ചത്. എങ്കിലും 1-0ന് പരമ്പര ഇന്ത്യ സ്വന്തമാക്കി.

പക്ഷേ ടെസ്റ്റ് റാങ്കിങ്ങിലെ ഇന്ത്യയുടെ ഒന്നാം സ്ഥാനം നിലവില്‍ തുലാസിലാണ്. ആഷസ് (Ashes) പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് (England) ഓസ്‌ട്രേലിയയെ (Australia) തോല്‍പ്പിച്ചാല്‍ മാത്രമേ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കൂ. ലണ്ടനിലെ കെന്നിങ്‌ടണില്‍ ജൂലൈ 27നാണ് ഈ മത്സരം.

ക്വീന്‍സ് പാര്‍ക്ക് ഓവലിലെ അഞ്ചാം ദിനത്തിന്‍റെ തുടക്കം മുതല്‍ മഴയായിരുന്നു. എന്നാല്‍, ഇന്ത്യന്‍ സമയം രാത്രി 10:45ന് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ മത്സരം 67 ഓവര്‍ കളിക്കാനാകുമെന്നായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, വീണ്ടും കാലാവസ്ഥ അനുകൂലമല്ലാതായതോടെ രാത്രി 12:20ഓടെ മത്സരം ഉപേക്ഷിക്കുന്നതായി അറിയിക്കുകയായിരുന്നു.

അഞ്ചാം ദിവസം വിജയലക്ഷ്യത്തില്‍ നിന്ന് 289 റണ്‍സ് പിന്നിലായിരുന്നു ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റും സംഘവും. വിന്‍ഡീസിന്‍റെ എട്ട് വിക്കറ്റുകള്‍ നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യയ്‌ക്കും ജയം പിടിക്കാന്‍ സാധിക്കുമായിരുന്നു. അവസാന ദിവസം മഴയെടുത്തെങ്കിലും ചില തകര്‍പ്പന്‍ പ്രകടനങ്ങളാണ് ക്വീന്‍സ് പാര്‍ക്കിലെ ആദ്യ നാല് ദിനങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചത്.

'അഞ്ഞൂറാന്‍..' വിരാട് കോലി : അന്താരാഷ്‌ട്ര കരിയറില്‍ വിരാട് കോലിയുടെ (Virat Kohli) 500-ാം മത്സരമായിരുന്നു ഇത്. മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയടിച്ച് ഇത് ആഘോഷമാക്കാന്‍ മുന്‍ ഇന്ത്യന്‍ നായകന് സാധിച്ചിരുന്നു. 121 റണ്‍സ് നേടിയ കോലി റണ്‍ ഔട്ട് ആവുകയായിരുന്നു.

കോലിയുടെ ടെസ്റ്റ് കരിയറിലെ 29-ാം സെഞ്ച്വറിയും അന്താരാഷ്‌ട്ര കരിയറിലെ 76-ാം സെഞ്ച്വറിയുമായിരുന്നു ഇത്. വിദേശത്ത് അഞ്ച് വര്‍ഷത്തിന് ശേഷം നേടുന്ന ആദ്യ സെഞ്ച്വറിയെന്ന പ്രത്യേകതയും ഈ പ്രകടനത്തിനുണ്ട്.

അഞ്ച് വിക്കറ്റുമായി സിറാജ് : മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിയുടെയും രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ അര്‍ധസെഞ്ച്വറികളുടേയും കരുത്തില്‍ 438 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. മറുപടി ബാറ്റിങ്ങില്‍ കരുതലോടെ കളിച്ച വിന്‍ഡീസ് ബാറ്റര്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വെല്ലുവിളിയായി.

എന്നാല്‍, നാലാം ദിവസം മുഹമ്മദ് സിറാജിന്‍റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. നാലാം ദിനം ആതിഥേയര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്‌ടമായപ്പോള്‍ അതില്‍ നാലും സ്വന്തമാക്കിയത് മുഹമ്മദ് സിറാജായിരുന്നു.

രോഹിത്, ഇഷാന്‍ വെടിക്കെട്ട് : ബൗളര്‍മാരുടെ മികവില്‍ ആദ്യ ഇന്നിങ്‌സില്‍ 183 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്‌ചവച്ചത്. നായകന്‍ രോഹിത് ശര്‍മ ആയിരുന്നു ഇന്ത്യന്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയത്. 44 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പടെ 57 റണ്‍സാണ് രണ്ടാം ഇന്നിങ്സില്‍ രോഹിത് നേടിയത്.

Also Read : WI vs IND | 'ദ്രാവ് ബോളോ രോഹ് ബോളോ', ഇംഗ്ലണ്ടിന്‍റെ ബാസ്ബോളിന് ടീം ഇന്ത്യയുടെ തകർപ്പൻ മറുപടി

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനും കൂടുതല്‍ അപകടകാരിയായി. നാലാം നമ്പറില്‍ സ്ഥാനക്കയറ്റം ലഭിച്ച താരം അതിവേഗം റണ്‍സടിച്ച് ടെസ്റ്റ് കരിയറിലെ ആദ്യ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 34 പന്തില്‍ 52 റണ്‍സായിരുന്നു ഇഷാന്‍ കിഷന്‍റെ സമ്പാദ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.