ETV Bharat / sports

WI vs IND | നിക്കോളസ് പുരാന്‍റെ ക്ലാസ് ബാറ്റിങ്, 'എട്ടിന്‍റെ പണി' നല്‍കി വിന്‍ഡീസ് വാലറ്റം ; രണ്ടാം ടി20യും തോറ്റ് ഇന്ത്യ - സഞ്ജു സാംസണ്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്‌ക്ക് തോല്‍വി, വിന്‍ഡീസ് ജയം സ്വന്തമാക്കിയത് രണ്ട് പന്തും ഏഴ് വിക്കറ്റും ശേഷിക്കെ, അര്‍ധസെഞ്ച്വറി നേടിയ വിന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നിക്കോളസ് പുരാന്‍ കളിയിലെ താരം

WI vs IND Second T20I  WI vs IND Second T20I Match Result  West Indies  India  Nicholas Pooran  Hardik Pandya  Sanju Samson  Tilak Varma  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ഇന്ത്യ  വെസ്റ്റ് ഇന്‍ഡീസ്  നിക്കോളസ് പുരാന്‍  ഹര്‍ദിക് പാണ്ഡ്യ  സഞ്ജു സാംസണ്‍  തിലക് വര്‍മ
WI vs IND
author img

By

Published : Aug 7, 2023, 7:25 AM IST

ഗയാന : വെസ്റ്റ് ഇൻഡീസിനെതിരായ (West Indies) ടി20 പരമ്പരയിലെ രണ്ടാം മത്സരവും കൈവിട്ട് ടീം ഇന്ത്യ (India). ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ (Providence Stadium) നടന്ന പോരാട്ടത്തിൽ രണ്ട് വിക്കറ്റ് ജയമാണ് ഹർദിക് പാണ്ഡ്യക്കും സംഘത്തിനുനെതിരെ വിൻഡീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെ ആതിഥേയർ മറികടക്കുകയായിരുന്നു.

അർധസെഞ്ച്വറിയുമായി തിളങ്ങിയ നിക്കോളസ് പുരാന്‍റെ (Nicholas Pooran) ബാറ്റിങ് പ്രകടനമാണ് വിൻഡീസ് ജയത്തിൽ നിർണായകമായത്. അവസാന ഓവറുകളിൽ മത്സരം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ബൗളർമാർ ശ്രമിച്ചെങ്കിലും ഒൻപതാം വിക്കറ്റിലെ അൽസാരി ജോസഫ്, അകെൽ ഹൊസൈൻ അപരാജിത കൂട്ടുകെട്ട് ആതിഥേയരെ ജയത്തിലേക്ക് എത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ തകര്‍ച്ചയോടെ ആയിരുന്നു വിന്‍ഡീസിന്‍റെ തുടക്കം. ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) പന്തെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായി. ആദ്യ പന്തില്‍ ബ്രാന്‍ഡന്‍ കിങ്ങിനെയും (0) നാലാം പന്തില്‍ തന്നെ ജോണ്‍സ് ചാള്‍സിനെയുമാണ് (2) ഹാര്‍ദിക് തിരികെ പവലിയനിലെത്തിച്ചത്.

പിന്നീട്, മൂന്നാം വിക്കറ്റിലൊന്നിച്ച കെയ്‌ല്‍ മെയേഴ്‌സും നിക്കോളസ് പുരാനും ചേര്‍ന്ന് വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ത്തി. സ്‌കോര്‍ 32ല്‍ നില്‍ക്കെ മെയേഴ്‌സിനെ (15) അര്‍ഷ്‌ദീപ് സിങ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെയെത്തിയ വിന്‍ഡീസ് ക്യാപ്‌റ്റന്‍ റോവ്‌മാന്‍ പവല്‍ പുരാന് വേണ്ട പിന്തുണ നല്‍കി കളിച്ചതോടെ ആതിഥേയരുടെ സ്‌കോര്‍ബോര്‍ഡിലേക്ക് റണ്‍സും അനായാസമെത്തി.

പത്താം ഓവറില്‍ പവലിനെ പുറത്താക്കി ഹാര്‍ദിക് പാണ്ഡ്യയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. നാലാം വിക്കറ്റ് നഷ്‌ടമായപ്പോള്‍ 89 റണ്‍സായിരുന്നു വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡില്‍. നേരത്തെ, ഈ ഓവറിലെ ആദ്യ പന്തില്‍ നിക്കോളസ് പുരാന്‍ അര്‍ധസെഞ്ച്വറിയിലേക്കുമെത്തിയിരുന്നു.

പത്ത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 91-4 എന്ന നിലയിലായിരുന്നു വിന്‍ഡീസ്. അവിടുന്ന് പിന്നീട് മത്സരത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നു. തകര്‍ത്തടിച്ച് റണ്‍സുയര്‍ത്തിക്കൊണ്ടിരുന്ന നിക്കോളസ് പുരാനെ (67) മുകേഷ് കുമാറാണ് വീഴ്ത്തിയത്. പിന്നാലെ റൊമാരിയോ ഷെഫേര്‍ഡ് (0), ജേസണ്‍ ഹോള്‍ഡര്‍ (0), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ (22) എന്നിവരെ ഒരു ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് നഷ്‌ടപ്പെട്ടു.

ഷെഫേര്‍ഡ് റണ്‍ഔട്ട് ആയപ്പോള്‍ ഹോള്‍ഡറെയും ഹെറ്റ്‌മെയറിനെയും യുസ്‌വേന്ദ്ര ചഹാലാണ് വീഴ്‌ത്തിയത്. ഇവര്‍ മൂവരും മടങ്ങിയതോടെ 129-8 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു. ഇതോടെ ടീം ഇന്ത്യ ജയം സ്വപ്‌നം കണ്ടിരുന്നതാണ്.

എന്നാല്‍, അകെല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പ് മത്സരഫലം അവര്‍ക്ക് അനുകൂലമാക്കി മാറ്റി. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 2-0ന് മുന്നിലെത്തി. ഇതോടെ പരമ്പര കൈവിടാതിരിക്കാന്‍ നാളെ നടക്കുന്ന മൂന്നാം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്.

പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 152 റണ്‍സ് നേടിയത്. തിലക് വര്‍മയുടെ (Tilak Varma) അര്‍ധസെഞ്ച്വറി പ്രകടനമായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്ത് നല്‍കിയത്. സഞ്ജു സാംസണ്‍ (Sanju Samson) ഏഴ് റണ്‍സ് മാത്രം നേടി പുറത്താവുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.