ഫ്ലോറിഡ : വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന്‍റെ വിജയം തൂക്കിയിരുന്നു. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ മിന്നും വിജയത്തിലേക്ക് നയിച്ചത്. ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും വിക്കറ്റിന് പിന്നിലെ തകര്‍പ്പന്‍ പ്രകടനം കൊണ്ട് മലയാളി താരം സഞ്ജു സാംസണും (Sanju Samson) ശ്രദ്ധേയനായി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇഷാന്‍ കിഷനെ പുറത്തിരുത്തിക്കൊണ്ടായിരുന്നു വിക്കറ്റ് കീപ്പിങ് ഗ്ലൗ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ സഞ്‌ജുവിനെ ഏല്‍പ്പിച്ചത്. ചേസിങ്ങിന് മോശം റെക്കോഡുള്ള ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്കില്‍ ടോസ് നഷ്‌ടപ്പെട്ടതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍റെ മുഖത്ത് നിരാശ കാണാമായിരുന്നു.
നേരത്തെ ഇവിടെ നടന്ന 13 ടി20കളില്‍ 11ലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്‌ത ടീമാണെന്ന കണക്കായിരുന്നു ഹാര്‍ദിക്കിന്‍റെ ആശങ്കയ്‌ക്ക് കാരണം. സ്‌കോര്‍ ഉയര്‍ത്തി ഇന്ത്യയെ പ്രതിരോധത്തിലാക്കുകയാണ് ലക്ഷ്യമെന്ന് ആദ്യ ഓവറില്‍ തന്നെ വിന്‍ഡീസ് വ്യക്തമാക്കിയിരുന്നു. പതിവില്‍ നിന്നും വ്യത്യസ്‌തമായി ആദ്യ ഓവര്‍ എറിയാനെത്തിയ സ്‌പിന്നര്‍ അക്‌സര്‍ പട്ടേലിനെ കടന്നാക്രമിച്ചുകൊണ്ട് വിന്‍ഡീസ് ഓപ്പണര്‍ കെയ്‌ല്‍ മെയേഴ്‌സാണ് (Kyle Mayers) തങ്ങളുടെ നയം പ്രഖ്യാപിച്ചത്.
14 റണ്‍സായിരുന്നു ഈ ഓവറില്‍ പിറന്നത്. ഇതോടെ തൊട്ടടുത്ത ഓവറില്‍ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിനെ (Arshdeep Singh) പന്തേല്‍പ്പിച്ച് ഹാര്‍ദിക് തന്ത്രം മാറ്റി. നാലാം പന്തില്‍ തന്നെ മെയേഴ്‌സിനെ തിരിച്ചയച്ച താരം ടീമിന് ആശ്വാസം നല്‍കുകയും ചെയ്‌തു. ഈ വിക്കറ്റിന്‍റെ ക്രെഡിറ്റ് തകര്‍പ്പന്‍ ക്യാച്ചെടുത്ത സഞ്‌ജുവിന് കൂടി അവകാശപ്പെട്ടതായിരുന്നു.
അര്‍ഷ്‌ദീപിന്‍റെ മൂന്നാം പന്ത് ലോങ്ങിലേക്ക് ബൗണ്ടറിയടിച്ച മെയേഴ്‌സ് ആക്രമണം കടുപ്പിക്കാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍ അടുത്ത പന്തില്‍ താരത്തിന് പിഴച്ചു. അര്‍ഷ്‌ദീപിന്‍റെ ബൗണ്‍സര്‍ പരീക്ഷിച്ച് പിന്നിലേക്ക് ബൗണ്ടറി കടത്താനായിരുന്നു വിന്‍ഡീസ് ഓപ്പണറുടെ ശ്രമം. എന്നാല്‍ ബാറ്റിലുരസി ഉയര്‍ന്ന പന്തിനെ വിക്കറ്റിന് പിന്നില്‍ ഉയര്‍ന്ന് ചാടിക്കൊണ്ട് സഞ്‌ജു കൈപ്പിടിയില്‍ ഒതുക്കുകയായിരുന്നു.
-
Arshdeep loves making these mini comebacks!#WIvIND #INDvWIAdFreeonFanCode pic.twitter.com/ksPeRQB4c2
— FanCode (@FanCode) August 12, 2023 " class="align-text-top noRightClick twitterSection" data="
">Arshdeep loves making these mini comebacks!#WIvIND #INDvWIAdFreeonFanCode pic.twitter.com/ksPeRQB4c2
— FanCode (@FanCode) August 12, 2023Arshdeep loves making these mini comebacks!#WIvIND #INDvWIAdFreeonFanCode pic.twitter.com/ksPeRQB4c2
— FanCode (@FanCode) August 12, 2023
തുടര്‍ന്ന് പവര്‍പ്ലേയുടെ അവസാന ഓവറില്‍ മറ്റൊരു ഓപ്പണറായ ബ്രണ്ടന്‍ കിങ്ങിനേയും അര്‍ഷ്‌ദീപ് മടക്കിയതോടെയാണ് വിന്‍ഡീസിന്‍റെ തുടക്കം പാളിയത്. ബ്രണ്ടന്‍ കിങ്ങിനെ ഷോര്‍ട്ട് തേര്‍ഡ്‌മാനില്‍ ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ കുല്‍ദീപ് യാദവായിരുന്നു പിടികൂടിയത്. ഒടുവില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറും ഷായ് ഹോപ്പും തിളങ്ങിയതോടെ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 178 റണ്‍സാണ് വിന്‍ഡീസിന് നേടാന്‍ കഴിഞ്ഞത്.
39 പന്തുകളില്‍ മൂന്ന് ഫോറുകളും നാല് സിക്‌സുകളും സഹിതം 61 റണ്‍സ് നേടിക്കൊണ്ട് ഹെറ്റ്‌മെയര്‍ വിന്‍ഡീസിന്‍റെ ടോപ് സ്‌കോററായി. 29 പന്തുകളില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും സഹിതം 45 റണ്‍സായിരുന്നു ഹോപ് അടിച്ചത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 17 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്.
ALSO READ: തിലകിനും ജയ്‌സ്വാളിനും പുതിയ റോള്‍; ഇനി കളിയാകെ മാറും, വമ്പന്‍ പദ്ധതി തയ്യാറെന്ന് പരാസ് മാംബ്രെ
യശസ്വി ജയ്‌സ്വാള്‍ (51 പന്തില്‍ 11 ഫോറുകളും മൂന്ന് സിക്‌സും സഹിതം പുറത്താവാതെ 84), ശുഭ്‌മാന്‍ ഗില്‍ (47 പന്തുകളില്‍ മൂന്ന് ഫോറുകളും അഞ്ച് സിക്‌സും സഹിതം 77) എന്നിവര്‍ ആക്രമിച്ചതോടെ ഒരു ഘട്ടത്തിലും വിജയ പ്രതീക്ഷ ഉയര്‍ത്താന്‍ വിന്‍ഡീസിന് കഴിഞ്ഞിരുന്നില്ല.