ETV Bharat / sports

WI vs IND: യശസ്വി ഉറപ്പിച്ചു, ഗില്ലിന് താല്‍പര്യം മൂന്നാംനമ്പർ: വിൻഡീസ് പരീക്ഷ ഇന്ന് തുടങ്ങും - യശസ്വി ജയ്‌സ്വാള്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഓപ്പണറായി യുവതാരം യശസ്വി ജയ്‌സ്വാള്‍ കളിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

WI vs IND  Yashasvi Jaiswal debut  Rohit Sharma confirms Yashasvi Jaiswal debut  Rohit Sharma  Shubman Gill  india vs west indies  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  രോഹിത് ശര്‍മ  യശസ്വി ജയ്‌സ്വാള്‍  യശസ്വി ജയ്‌സ്വാള്‍ അരങ്ങേറ്റം
യശസ്വി ജയ്‌സ്വാള്‍
author img

By

Published : Jul 12, 2023, 12:41 PM IST

ഡൊമനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ യുവതാരം യശസ്വി ജയ്‌സ്വാള്‍ അരങ്ങേറ്റം നടത്തുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഡൊമനിക്കയിലെ വിന്‍സ്‌ഡര്‍ പാര്‍ക്കില്‍ ഇന്ന് തുടങ്ങുന്ന മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് രോഹിത് ശര്‍മ ഇക്കാര്യം പറഞ്ഞത്. യശസ്വി ജയ്‌സ്വാള്‍ ഓപ്പണറായെത്തുമ്പോള്‍ ശുഭ്‌മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റുചെയ്യാനെത്തുമെന്നും രോഹിത് വ്യക്തമാക്കി.

പര്യടനത്തിൽ പരിഗണിക്കാതിരുന്ന വെറ്ററന്‍ താരം ചേതേശ്വർ പുജാരയുടെ ഒഴിവ് നികത്തുന്നതിനായാണ് നിലവിലെ മാറ്റങ്ങള്‍. മൂന്നാം നമ്പറിൽ കളിക്കാനുള്ള തന്‍റെ താൽപ്പര്യം ശുഭ്‌മാന്‍ ഗില്‍ പ്രകടിപ്പിക്കുകയായിരുന്നുവെന്ന് രോഹിത് പറഞ്ഞു. അതുവഴി ടീമിന് കൂടുതൽ ഫലപ്രദമായി സംഭാവന നൽകാൻ കഴിയുമെന്നാണ് താരം വിശ്വസിക്കുന്നതെന്ന് പറഞ്ഞ രോഹിത്, ഓപ്പണിങ്ങിലെ ഇടത്-വലത് കോമ്പിനേഷൻ ടീമിന് ഗുണം ചെയ്യുമെന്നും വ്യക്തമാക്കി.

"ശുഭ്‌മാന്‍ ഗിൽ മൂന്നാം നമ്പറിൽ കളിക്കും, കാരണം ആ സ്ഥാനത്ത് കളിക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു. നേരത്തെ മൂന്നും നാലും നമ്പറുകളിലാണ് കളിച്ചുകൊണ്ടിരുന്നതെന്ന കാര്യം അവന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ചര്‍ച്ച ചെയ്‌തിട്ടുണ്ട്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്താൽ ടീമിന് കൂടുതല്‍ ഫലപ്രദമായ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും അവന്‍ കരുതുന്നു. ഈ മാറ്റം ഞങ്ങൾക്കും നല്ലതാണ്, കാരണം ജയ്‌സ്വാള്‍ എത്തുന്നതോടെ ഓപ്പണിങ്ങില്‍ ഇടത്-വലത് കോമ്പിനേഷന്‍ ലഭിക്കും" രോഹിത് ശര്‍മ പറഞ്ഞു.

മികച്ച പ്രകടനം കാഴ്ച്ചവച്ച് ഇന്ത്യന്‍ ടീമിന്‍റെ ഓപ്പണിങ് സ്ഥാനം ദീര്‍ഘ കാലത്തേക്ക് തന്‍റേതാക്കി മാറ്റാന്‍ യശ്വസി ജയ്‌സ്വാളിന് കഴിയുമെന്ന് കരുതുന്നതായും രോഹിത് കൂട്ടിച്ചേര്‍ത്തു. ഓപ്പണറായി ഇടങ്കയ്യന്‍ ബാറ്റര്‍ക്കുള്ള ദീര്‍ഘ കാലത്തെ അന്വേഷണമാണ് 21-കാരനായ ജയ്‌സ്വാളില്‍ എത്തി നില്‍ക്കുന്നെന്നും രോഹിത് പറഞ്ഞു.

"ഓപ്പണിങ് സ്ഥാനത്തേക്ക് ഞങ്ങൾ വർഷങ്ങളായി ഒരു ഇടങ്കയ്യനെ തെരയുകയാണ്. ഇപ്പോഴാണ് ഞങ്ങള്‍ക്ക് ഒരാളെ ലഭിച്ചത്. അവന് മികച്ച പ്രകടങ്ങള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവഴി ടീമിന്‍റെ ഓപ്പണര്‍ സ്ഥാനം ദീര്‍ഘ കാലത്തേക്ക് തന്‍റേതാക്കി മാറ്റന്‍ ജയ്‌സ്വാളിന് കഴിയുമെന്നും കരുതുന്നു"- രോഹിത് വ്യക്തമാക്കി.

ആഭ്യന്തര സർക്യൂട്ടിൽ ഫോർമാറ്റുകളിലുടനീളം അസാധാരണമായ ഫോമിലാണ് ജയ്‌സ്വാൾ. കഴിഞ്ഞ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനായി താരം തിളങ്ങിയിരുന്നു. ഐപിഎല്ലിന്‍റെ കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 625 റണ്‍സാണ് ജയ്‌സ്വാൾ നേടിയത്. 15 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താരത്തിന്‍റെ ശരാശരി 80-ന് മുകളിലാണ്. ഒമ്പത് സെഞ്ചുറികള്‍ അടിച്ച് കൂട്ടിയ താരത്തിന്‍റെ ഉയര്‍ന്ന സ്‌കോര്‍ 265 റണ്‍സാണ്.

ALSO READ: Sanju Samson| 'സഞ്‌ജു രോഹിത്തിനൊപ്പം ഓപ്പണറാവണം'; നിര്‍ദേശവുമായി എംഎസ്‌കെ പ്രസാദ്

ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ ,മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സെയ്‌നി.

ആദ്യ ടെസ്റ്റിനുള്ള വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റ് (ക്യാപ്‌റ്റന്‍), ജെർമെയ്ൻ ബ്ലാക്ക്‌വുഡ് (വൈസ് ക്യാപ്‌റ്റന്‍), അലിക്ക് അത്നാസെ, തഗെനരൈന്‍ ചന്ദര്‍പോള്‍, റകീം കോൺവാൾ, ജോഷ്വ ഡാ സിൽവ, ഷാനൻ ഗബ്രിയേൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ്, കിർക്ക് മക്കൻസി, റെയ്‌മൺ റെയ്‌ഫർ, കീമർ റോച്ച്, ജോമൽ വാരിക്കൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.