ETV Bharat / sports

Virat Kohli | കോലി വേറേ ലെവല്‍, വിജയത്തിന് പിന്നില്‍ ഇതാണ് കാരണം...ആകാശ് ചോപ്രയുടെ വിലയിരുത്തല്‍ ഇങ്ങനെ

അന്താരാഷ്‌ട്ര കിക്കറ്റില്‍ വിരാട് കോലിയുടെ ആധിപത്യത്തിന് പിന്നില്‍ തികഞ്ഞ അച്ചടക്കമെന്ന് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

WI vs IND  Aakash Chopra  Aakash Chopra on Virat Kohli  Virat Kohli  india vs west indies  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  വിരാട് കോലി  ആകാശ് ചോപ്ര
വിരാട് കോലി
author img

By

Published : Jul 21, 2023, 1:25 PM IST

മുംബൈ: ഏതൊരു താരത്തേയും പോലെ ഉയര്‍ച്ച താഴ്‌ചകള്‍ നിറഞ്ഞതാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ കരിയര്‍. മിന്നും പ്രകടനത്തോടെ റണ്‍സടിച്ച് കൂട്ടിയ വിരാട് കോലി (Virat Kohli) ഇന്ത്യയുടെ റണ്‍മെഷീനെന്ന വിശേഷണം സ്വന്തമാക്കിയിരുന്നു. പിന്നീട് മോശം ഫോമിന്‍റെ പിടിയിലമര്‍ന്ന കാലത്ത് കൊടിയ വിമര്‍ശനങ്ങള്‍ക്ക് നടുവിലായിരുന്നു താരം. എന്നാല്‍ ഇക്കൂട്ടര്‍ക്കുള്ള മറുപടിയുമായി വീണ്ടും റണ്‍വേട്ട തുടങ്ങിയിരിക്കുകയാണ് 35-കാരന്‍.

നിലവില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനമാണ് കോലി നടത്തുന്നത്. അന്താരാഷ്‌ട്ര കരിയറിലെ തന്‍റെ 500-ാം മത്സരമാണ് വിരാട് കോലി വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്നത്. മത്സരത്തിന്‍റെ ആദ്യ ദിനത്തില്‍ നാലാം നമ്പറില്‍ ക്രീസിലെത്തിയ താരം അര്‍ധ സെഞ്ചുറിയുമായി പുറത്താവാതെ നില്‍ക്കുകയാണ്.

മികച്ച ടെക്നിക്കുകളുമായി വിന്‍ഡീസ് പേസര്‍മാരെ നേരിട്ട കോലി 161 പന്തുകളില്‍ എട്ട് ബൗണ്ടറികള്‍ സഹിതം 87 റണ്‍സാണ് ഇതേവരെ നേടിയിട്ടുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോലി പുലര്‍ത്തുന്ന ഈ ആധിപത്യത്തിന് പിന്നില്‍ തികഞ്ഞ അച്ചടക്കമെന്നാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra) അഭിപ്രായപ്പെട്ടിരിക്കുന്നത്.

പോര്‍ട്ട് ഓഫ് സ്‌പെയിനിലെ പ്രകടനത്തോടെ അന്താരാഷ്‌ട്ര കരിയറിലെ 500-ാം മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന ആദ്യ താരമായി മാറാനും 35-കാരനായ കോലിക്ക് കഴിഞ്ഞു. വിരാട് കോലിയുടെ ഈ നേട്ടത്തിന് പിന്നില്‍ ഇക്കാരണം തന്നെയാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ALSO READ: Virat Kohli | കാലിസും പിന്നിലായി, ഇനി മുന്നിലുള്ളത് 4 പേര്‍ മാത്രം; ചരിത്ര ടെസ്റ്റില്‍ വിരാട് കോലിക്ക് തകര്‍പ്പന്‍ നേട്ടം

"അന്താരാഷ്‌ട്ര തലത്തിലെ തന്‍റെ 500-ാം മത്സരത്തിൽ അർധ സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററായി മാറിയിരിക്കുകയാണ വിരാട് കോലി. ഒരു കളിക്കാരന്‍ തന്‍റെ 500-ാം മത്സരം കളിക്കുമ്പോള്‍ അവന് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്താണെന്ന് അറിയാമോ?, തികഞ്ഞ അച്ചടക്കം എന്നാണ് ഞാന്‍ പറയുക. ആ അച്ചടക്കമാണ് വിരാട് കോലി അന്താരാഷ്‌ട്ര കിക്കറ്റില്‍ പുലര്‍ത്തുന്ന ആധിപത്യത്തിന് പിന്നില്‍" ആകാശ് ചോപ്ര പറഞ്ഞു.

അച്ചടക്കത്തിന് പുറമെ നിശ്ചയദാർഢ്യം, അർപ്പണബോധം എന്നിവയും കോലിയുടെ കരിയറിന്‍റെ പ്രത്യേകതയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "വെസ്റ്റ് ഇന്‍ഡീസിനെതിരായ കോലിയുടെ ഇന്നിങ്‌സും നമുക്ക് ഇതു തന്നെയാണ് കാന്‍ കഴിയുന്നത്. സമ്പൂർണ്ണ നിശ്ചയദാർഢ്യവും അർപ്പണബോധവും അച്ചടക്കവും.

ആദ്യ 15-18 ഡെലിവറികളിൽ അദ്ദേഹം അക്കൗണ്ട് തുറന്നിരുന്നില്ല. ഒരു തിടുക്കവും കാണിച്ചില്ല. ഇത് തന്‍റെ 500-ാം മത്സരമാണെന്നും താനൊരു മികച്ച താരമാമെന്നും അദ്ദേഹത്തിന് ആരോടും പറയേണ്ടിയിരുന്നില്ല. ആവശ്യമായ സമയം എടുത്താണ് കോലി ക്രീസില്‍ ഉറച്ചത്" ആകാശ് ചോപ്ര പറഞ്ഞു. മികച്ച ഡ്രൈവുകള്‍ കോലിയെ ഏറെ സ്‌പെഷ്യലാക്കുന്നതായും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ALSO READ: Virat Kohli at 500 | 'ഇതൊരു വലിയ യാത്രയായിരുന്നു...' ; കരിയറിലെ സുപ്രധാന നാഴികക്കല്ലിനെക്കുറിച്ച് വിരാട് കോലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.