ETV Bharat / sports

Ishan Kishan| ഐപിഎല്ലിലെ വമ്പന്‍ താരമാവാം, എന്നാല്‍ അന്താരാഷ്‌ട്ര തലത്തില്‍ അതു പ്രതീക്ഷിക്കരുത്; ഇഷാന്‍റെ കിഷനെ കുറിച്ച് ആകാശ് ചോപ്ര - ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇഷാന്‍ കിഷന്‍ (Ishan Kishan ) നേരിട്ടതില്‍ 50 ശതമാനത്തിലേറെ പന്തുകള്‍ ഡോട്ട് ബോളുകളായിരുന്നുവെന്ന് ആകാശ് ചോപ്ര.

WI vs IND  Aakash Chopra on Ishan Kishan  Aakash Chopra  Ishan Kishan  Ishan Kishan T20I cricket  ആകാശ്‌ ചോപ്ര  ഇഷാന്‍ കിഷാന്‍  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ഇഷാന്‍ കിഷാന്‍ കരിയര്‍
ഇഷാന്‍ കിഷാന്‍
author img

By

Published : Aug 11, 2023, 7:35 PM IST

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ചുറികളുമായി ഇന്ത്യയുടെ യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) തിളങ്ങിയിരുന്നു. എന്നാല്‍ ടി20 പരമ്പരയിലേക്ക് എത്തിയപ്പോള്‍ ആ മികവ് ആവര്‍ത്തിക്കാന്‍ ഇഷാന് കഴിഞ്ഞില്ല. കളിച്ച രണ്ട് മത്സരങ്ങളിലും താരം പ്രയാസപ്പെടുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.

ആദ്യ ടി20യില്‍ ഒമ്പത് പന്തുകളില്‍ വെറും ആറ് റണ്‍സുമായി തിരിച്ച് കയറിയ ഇഷാന് രണ്ടാം മത്സരത്തില്‍ 23 പന്തില്‍ 27 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ മൂന്നാം ടി20യില്‍ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇപ്പോഴിതാ 25-കാരനായ ഇഷാന്‍റെ ടി20 കരിയറിനെ സംബന്ധിച്ച് നിര്‍ണായ നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ്‌ ചോപ്ര (Aakash Chopra).

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച റെക്കോഡ് ഉള്ളതുകൊണ്ട് മാത്രം ഇഷാൻ കിഷൻ അന്താരാഷ്‌ട്ര ടി20യില്‍ മികവ് പുലർത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. "വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇഷാൻ കിഷന്‍ വളറെ പ്രയാസപ്പെട്ടു. ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി ഡബിൾ സെഞ്ചുറി നേടാന്‍ അവന് കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ടി20യിൽ ഈ മികവ് ആവര്‍ത്തിക്കാന്‍ അവന് കഴിഞ്ഞിട്ടില്ല. അന്താരാഷ്‌ട്ര ടി20യും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും തമ്മില്‍ കൂട്ടിക്കുഴക്കരുത്. ഐപിഎല്ലില്‍ ഇഷാന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഒരു പ്രധാന കളിക്കാരന്‍ ആയതുകൊണ്ട് തന്നെ സീസണില്‍ 14 മത്സരങ്ങളിലും കളിക്കാന്‍ കഴിയും. സ്ഥാനം സുരക്ഷിതമാണ്, തുടക്കം മോശമാണെങ്കിലും ധാരാളം മത്സരങ്ങളുള്ളതിനാല്‍ ഒരു ഘട്ടത്തിൽ താളം കണ്ടെത്താനുമാവും.

പക്ഷെ, ഇന്ത്യക്കായി കളിക്കുമ്പോള്‍ മൂന്ന് മാസത്തിനിടെയിലാണ് ഒരു ടി20 പരമ്പര വരുന്നത്. ആ പരമ്പരയിൽ നിങ്ങൾ നന്നായി തുടങ്ങിയില്ലെങ്കിൽ, മത്സരങ്ങളുടെ എണ്ണം പരിമിതമായതിനാല്‍ തന്നെ ടീമിന് പുറത്താവാം. സ്ഥാനം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തീര്‍ച്ചയായും അതു സമ്മര്‍ദത്തിനും വഴിയൊരുക്കും.

പ്രത്യേകിച്ച് മറ്റൊരു താരം അവസരത്തിനായി പുറത്ത് കാത്തിരിക്കുമ്പോള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര തന്നെ നമുക്ക് നോക്കാം. രണ്ട് മത്സരങ്ങൾ മാത്രമേ ഇഷാന്‍ കളിച്ചിട്ടുള്ളൂ. നേരിട്ടതില്‍ 50 ശതമാനത്തിലധികവും ഡോട്ട് ബോളുകളാണ്. ഇതു അവനുമേലുള്ള സമ്മര്‍ദമാണ് വ്യക്തമാക്കുന്നത്. കാരണം സാധാരണയായി ഇഷാന്‍ ഇത്രയധികം ഡോട്ട് ബോളുകള്‍ കളിക്കാറില്ല"- ആകാശ് ചോപ്ര പറഞ്ഞു.

അതേസമയം വിന്‍ഡീസിനെതിരായ ആദ്യ രണ്ട് ടി20കളും തോല്‍വി വഴങ്ങിയ ഇന്ത്യ മൂന്നാം മത്സരം വിജയിച്ച് പരമ്പരയിലേക്ക് തിരിച്ചെത്തിയിരുന്നു. അഞ്ച് മത്സര പരമ്പരയിലെ നാലാം ടി20 നാളെ ഫ്ലോറിഡയിലെ സെൻട്രൽ ബ്രോവാർഡ് റീജിയണൽ പാർക്കിലാണ് നടക്കുക. മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ പരമ്പരയില്‍ വിന്‍ഡീസിന് ഒപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിയും. മറിച്ചായാല്‍ പരമ്പര നഷ്‌ടമെന്ന നാണക്കേട് ഹാര്‍ദിക്കിന്‍റെയും സംഘത്തിന്‍റേയും തലയിലാവുകയും ചെയ്യും.

ALSO READ: ഹാര്‍ദിക്കിന് കട്ട പിന്തുണ 'അര്‍ധ സെഞ്ചുറിയൊക്കെ ഒരു നേട്ടമാണോ?'; ഹർഷ ഭോഗ്‌ലെ പറയുന്നു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.