ETV Bharat / sports

Ishan kishan| 'ഇഷാന്‍റെ അര്‍ധ സെഞ്ചുറിക്ക് ഒരു അര്‍ഥവുമില്ല'; തുറന്നടിച്ച് ആകാശ് ചോപ്ര - ഇഷാന്‍ കിഷന്‍

വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇഷാന്‍ കിഷനെ മധ്യനിരയില്‍ കളിപ്പിക്കണമെന്ന് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര.

WI vs IND  Ishan Kishan  Aakash Chopra on Ishan Kishan  Aakash Chopra on Suryakumar Yadav  Suryakumar Yadav  Aakash Chopra on India batting Experiment  ആകാശ് ചോപ്ര  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ഇഷാന്‍ കിഷന്‍  സൂര്യകുമാര്‍ യാദവ്
ഇഷാന്‍ കിഷന്‍
author img

By

Published : Jul 29, 2023, 3:00 PM IST

Updated : Jul 29, 2023, 5:34 PM IST

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ബാറ്റിങ് ഓര്‍ഡറില്‍ ഇന്ത്യ വമ്പന്‍ പരീക്ഷണം നടത്തിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച ഫലം ലഭിച്ചിരുന്നില്ല. 115 റൺസ് എന്ന ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന സന്ദര്‍ശകര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്‌ടമായതോടെയാണ് പരീക്ഷണം പാളിയത്. ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ശാർദുൽ താക്കൂർ എന്നിവര്‍ക്കെല്ലാം ആദ്യ നമ്പറുകളില്‍ ബാറ്റ് ചെയ്യാന്‍ അവസരം നല്‍കുകയായിരുന്നു മാനേജ്‌മെന്‍റ് ചെയ്‌തത്.

എന്നാല്‍ അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷന്‍ ഒഴികെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയിരുന്നു. 46 പന്തില്‍ 52 റണ്‍സുമായാണ് ഇഷാന്‍ തിളങ്ങിയത്. പക്ഷെ, ഇഷാന്‍റെ ഈ അര്‍ധ സെഞ്ചുറി നേട്ടം തന്നെ സംബന്ധിച്ച് അര്‍ഥമില്ലാത്തതാണെന്ന് തുറന്നടിച്ചിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.

ലോകകപ്പ് ടീമില്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ ഇഷാന്‍ കിഷന്‍ പരിഗണനയിലുണ്ട്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക്‌ ഒപ്പം ശുഭ്‌മാന്‍ ഗില്ലാവും ഓപ്പണിങ്ങിനെത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ ഓപ്പണറായി ഇറക്കി ഇഷാന്‍ അര്‍ധ സെഞ്ചുറി നേടിയിട്ട് കാര്യമില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

മധ്യനിരയിലാണ് താരത്തെ പരീക്ഷിക്കേണ്ടതെന്നു ആകാശ് ചോപ്ര അഭിപ്രായപ്പെട്ടു. "ലോകകപ്പ് ടീമില്‍ സഞ്ജു സാംസണോ, ഇഷാന്‍ കിഷനോ എന്ന വലിയൊരു ചോദ്യമുണ്ട്. ഇഷാന്‍ കിഷന്‍ ഓപ്പണറായെത്തി നേടിയ അര്‍ധ സെഞ്ചുറി എന്നെ സംബന്ധിച്ച് ഒന്നും അര്‍ഥമാക്കുന്നില്ല. ഇഷാൻ കിഷൻ ഒരു നല്ല കളിക്കാരനാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാമായിരുന്നു.

എന്നാല്‍ ലോകകപ്പില്‍ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കുന്ന താരം മധ്യനിരയില്‍ കളിക്കുന്നയാളാവണം. ഓപ്പണറായി ഇറങ്ങിയാലും ഇഷാന്‍ കളിക്കുമെന്ന് നമുക്കറിയാം. ഇതോടെ ഇഷാന്‍ മധ്യനിരയില്‍ എങ്ങനെ കളിക്കുന്നു എന്നതാണ് പ്രധാനം. പക്ഷെ, നിങ്ങള്‍ അവനെ ഓപ്പണിങ്ങിനിറക്കി. അവന്‍ അര്‍ധ സെഞ്ചുറിയും നേടി. ഏകദിനത്തിൽ അവന്‍ ഇരട്ട സെഞ്ചുറിയും നേടിയിട്ടുണ്ട്"- ആകാശ് ചോപ്ര പറഞ്ഞു.

ALSO READ: ഏഷ്യയിലെ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി വിരാട് കോലി; ഒന്നാം സ്ഥാനത്ത് മറ്റൊരു വനിത താരം

ഏകദിന ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനായി സൂര്യകുമാര്‍ യാദവ് റണ്‍സ് നേടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി20 ഫോര്‍മാറ്റില്‍ ലോക ഒന്നാം നമ്പറായ സൂര്യകുമാര്‍ യാദവിന് ഏകദിനത്തിലേക്ക് ഈ മികവ് പകര്‍ത്താന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ മധ്യനിരയിലേക്ക് താരത്തെ ശക്തമായി മാനേജ്‌മെന്‍റ് പിന്തുണയ്‌ക്കുണ്ട്.

പക്ഷെ, വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലും താരം നിരാശപ്പെടുത്തിയിരുന്നു. 25 പന്തുകളില്‍ 19 റണ്‍സ് മാത്രം നേടിയ സൂര്യകുമാര്‍ വിക്കറ്റ് തുലയ്‌ക്കുകയായിരുന്നു. സൂര്യയുടെ ബാറ്റിങ്‌ സമീപനത്തില്‍ പിഴവുണ്ടെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

ALSO READ: WI vs IND | 'ഇന്നും ടീമിലുണ്ടാകില്ല', സഞ്ജുവിന്‍റെ കാര്യത്തില്‍ പ്രതീക്ഷ വേണ്ടെന്ന് ആകാശ് ചോപ്ര

Last Updated : Jul 29, 2023, 5:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.