ETV Bharat / sports

റോഡീസ് ഓഡിഷൻ രംഗം പുനഃസൃഷ്‌ടിച്ച് ഇഷാൻ കിഷനും ശുഭ്‌മാൻ ഗില്ലും; വീഡിയോ ഏറ്റെടുത്ത് ആരാധകർ - ക്രുണാൽ പാണ്ഡ്യ

സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ ക്രുണാൽ പാണ്ഡ്യ, ശിവം മാവി, രാഹുൽ തെവാട്ടിയ തുടങ്ങിയ താരങ്ങളും കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

When Kishan Gill aped Roadies role to perfection  ഇഷാൻ കിഷൻ  ശുഭ്‌മാൻ ഗിൽ  റോഡീസ്  എംടിവി റോഡീസ്  Kishan Gill aped Roadies role to perfection  റോഡീസ്ട  ക്രുണാൽ പാണ്ഡ്യ  ശിവം മാവി
റോഡീസ് ഓഡീഷൻ രംഗം പുനഃസൃഷ്‌ടിച്ച് ഇഷാൻ കിഷനും ശുഭ്‌മാൻ ഗില്ലും
author img

By

Published : Feb 3, 2023, 7:56 PM IST

ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി വാഗ്‌ദാനങ്ങളാണ് ഇഷാൻ കിഷനും ശുഭ്‌മാൻ ഗില്ലും. ടീം അംഗങ്ങൾ എന്നതിലുപരി മികച്ച സുഹൃത്തുക്കൾ കൂടിയാണ് ഇരുവരും. ഇപ്പോൾ ശുഭ്‌മാൻ ഗിൽ തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ. എംടിവിയിലെ സൂപ്പർ ഷോ ആയ റോഡീസിലെ ഓഡിഷൻ രംഗങ്ങൾ പുനഃസൃഷ്‌ടിച്ചുകൊണ്ടുള്ള വീഡിയോയാണ് ഗിൽ പങ്കുവച്ചത്.

വീഡിയോയിൽ ഗില്ലിനെക്കൂടാതെ ഇഷാൻ കിഷൻ, യുസ്‌വേന്ദ്ര ചഹൽ എന്നിവരും അഭിനേതാക്കളായുണ്ട്. എം‌ടി‌വി റോഡീസ് ഷോയിൽ രഘു റാം, രാജീവ്, രൺ‌വിജയ് സിങ് എന്നിവരാണ് ഓഡിഷൻ നടത്തുന്നത്. ഇവരുടെ ആക്രമണാത്മക പെരുമാറ്റവും, ഷോയിൽ മത്സരാർഥികളുമായുള്ള തീവ്രമായ ഇടപെടലുകളും വളരെ പ്രശസ്‌തമാണ്. ആ രംഗങ്ങളാണ് ഗില്ലും കൂട്ടരും പുനഃസൃഷ്‌ടിച്ചത്.

വീഡിയോയിൽ കിഷൻ ഗില്ലിനോട് 'കുറച്ചുകൂടെ തീവ്രതയോടെ.. അഭിനിവേശത്തോടെ' എന്ന് ആക്രോശിക്കുന്നതും ഗിൽ എനിക്ക് തീവ്രതയും അഭിനിവേശവും ഉണ്ട് എന്ന് പറയുന്നതും കാണാം. ശേഷം ഒരു ഗറില്ലയെപ്പോലെ ഗില്ലിന് മുകളിലൂടെ ചാടി മറിയുകയാണ് കിഷൻ. അതേസമയം ഇതെന്താണ് എന്ന ഭാവത്തിൽ നിസഹായനായിരിക്കുന്ന ഗില്ലിനോട് മുഖത്ത് സ്വയം അടിക്കാനും കിഷൻ പറയുന്നുണ്ട്.

എന്തായാലും വീഡിയോ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. വീഡിയോയ്‌ക്ക് ഇന്ത്യൻ താരങ്ങളായ ക്രുണാൽ പാണ്ഡ്യ, ശിവം മാവി, രാഹുൽ തെവാട്ടിയ തുടങ്ങിയവരും കമന്‍റുകൾ ചെയ്‌തിട്ടുണ്ട്. പുതിയ വീഡിയോകൾ ഉണ്ടാക്കാൻ ചഹലിന് പുതിയ രണ്ട് കൂട്ടുകാരെക്കിട്ടി എന്ന കമന്‍റുകളും വീഡിയോയ്‌ക്ക് താഴെ നിറയുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.