കൊളംബോ : ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരത്തിന്‍റെ റിസര്‍വ് ഡേയിലും മഴ, ഭീഷണി ഉയര്‍ത്തുകയാണ്. കൊളംബോയില്‍ ആര്‍ പ്രേമദാസ സ്റ്റേഡിയം ഉള്‍പ്പെടുന്ന പ്രദേശത്ത് വലിയ മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത് (Pakistan vs India Weather). ഏകദിനമായതിനാല്‍ ഇരു ടീമുകള്‍ക്കും കുറഞ്ഞത് 20 ഓവര്‍ വീതമെങ്കിലും ലഭിച്ചെങ്കിലേ മത്സരത്തിന് ഫലമുണ്ടാവുകയുള്ളൂ.
അതിനായില്ലെങ്കില്‍ മത്സരം ഉപേക്ഷിക്കേണ്ടി വരും. മഴയെത്തുടര്‍ന്ന് ഈ മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്‍ സംഭവിക്കുന്നത് എന്തെന്നറിയാം (What Happens If Rain destroy India vs Pakistan Super 4 match In Asia Cup 2023). യോഗ്യത നേടിയ നാല് ടീമുകളും പരസ്‌പരം ഓരോ മത്സരങ്ങള്‍ വീതം കളിക്കുന്ന റൗണ്ട് റോബിന്‍ രീതിയിലാണ് ഏഷ്യ കപ്പ് സൂപ്പര്‍ ഫോര്‍ ഘട്ടം നടക്കുക.
തുടര്‍ന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ ഫൈനലിന് യോഗ്യത നേടും. നിലവില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ വിജയിച്ച പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളാണ് പോയിന്‍റ് പട്ടികയില്‍ യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഇരു ടീമുകള്‍ക്കും രണ്ട് പോയിന്‍റുകള്‍ വീതമാണെങ്കിലും മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ കളിക്കുന്ന ഇന്ത്യയ്‌ക്ക് പോയിന്‍റൊന്നുമില്ല. എന്നാല്‍ കളിച്ച രണ്ട് മത്സരങ്ങളിലും ബംഗ്ലാദേശ് തോല്‍വി വഴങ്ങിയതോടെ നിലവിലെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മഴയത്തെടുര്‍ന്ന് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഓരോ പോയിന്‍റ് വീതം ഇരു ടീമുകള്‍ക്കും ലഭിക്കും. അങ്ങനെ വന്നാല്‍ മൂന്ന് പോയിന്‍റുമായി പാകിസ്ഥാന് പട്ടികയില്‍ തലപ്പത്ത് തുടരാം.
പാകിസ്ഥാന് ഇനി ശ്രീലങ്കയുമായും ഇന്ത്യയ്‌ക്ക് ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ക്ക് എതിരെയുമാണ് മത്സരങ്ങള്‍ ബാക്കിയുള്ളത്. പാകിസ്ഥാന്‍-ശ്രീലങ്ക മത്സരത്തിലെ വിജയികള്‍ക്ക് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാം. ഇന്ത്യയെ സംബന്ധിച്ച് ശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്കും ഫൈനല്‍ കളിക്കാം. ഒരു മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമായേക്കും.
ഇന്ത്യ പ്ലെയിങ് ഇലവന്‍ India Playing XI against Pakistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍ Pakistan Playing XI against India : ഫഖർ സമാൻ, ഇമാം ഉള്‍ ഹഖ്, ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (ഡബ്ല്യു), ആഗ സല്‍മാന്‍, ഇഫ്‌ത്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.