കൊല്‍ക്കത്ത: തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വിജയം നേടിയ ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് മത്സര പരമ്പര സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന്‍റെ വിജയമാണ് ആതിഥേയര്‍ നേടിയത്. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ മുന്‍നിരയെ തകര്‍ത്ത് പ്രതിരോധത്തിലാക്കാന്‍ ശ്രീലങ്കയ്‌ക്ക് കഴിഞ്ഞിരുന്നുവെങ്കിലും അര്‍ധ സെഞ്ചുറിയുമായി പുറത്താവാതെ നിന്ന കെഎല്‍ രാഹുല്‍ ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഇന്ത്യയുടെ വിജയം ആരാധകര്‍ക്ക് മുന്നില്‍ കലക്കന്‍ ഡാന്‍സോടെ ആഘോഷിക്കുന്ന സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെയും ഇഷാന്‍ കിഷന്‍റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മത്സര ശേഷമുള്ള ലൈറ്റ് ഷോയ്ക്കിടെയാണ് കോലിയും ഇഷാനും ആഹ്ലാദ നൃത്തം ചവിട്ടിയത്.
-
Virat Kohli And @ishankishan51 Dancing After The Match, Yesterday.🕺🕺😅💙#ViratKohli #IshanKishan #INDvSL @imVkohli pic.twitter.com/qUEJRT27YI
— virat_kohli_18_club (@KohliSensation) January 13, 2023 " class="align-text-top noRightClick twitterSection" data="
">Virat Kohli And @ishankishan51 Dancing After The Match, Yesterday.🕺🕺😅💙#ViratKohli #IshanKishan #INDvSL @imVkohli pic.twitter.com/qUEJRT27YI
— virat_kohli_18_club (@KohliSensation) January 13, 2023Virat Kohli And @ishankishan51 Dancing After The Match, Yesterday.🕺🕺😅💙#ViratKohli #IshanKishan #INDvSL @imVkohli pic.twitter.com/qUEJRT27YI
— virat_kohli_18_club (@KohliSensation) January 13, 2023
മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിദു ഫെര്‍ണാണ്ടോയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. മൂന്ന് വീതം വിക്കറ്റുകള്‍ നേടി മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവര്‍ ചേര്‍ന്നാണ് ലങ്കയെ വീഴ്‌ത്തിയത്.
രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ഉമ്രാന്‍ മാലിക്കും നിര്‍ണായകമായി. മറുപടിക്കിറങ്ങിയ ഇന്ത്യ 43.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് ലക്ഷ്യം നേടിയത്. താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് മൂന്നക്കം തൊടുംമുമ്പ് നാല് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു.
രോഹിത് ശര്‍മ (17), ശുഭ്‌മാന്‍ ഗില്‍ (21), വിരാട് കോലി (4), ശ്രേയസ് അയ്യര്‍ (28) എന്നിവരാണ് നിരാശപ്പെടുത്തിയത്. തുടര്‍ന്ന് രാഹുലിനൊപ്പം ചേര്‍ന്ന ഹാര്‍ദിക് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്നും കരകയറ്റി. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 75 റണ്‍സ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
36 റണ്‍സെടുത്ത ഹാര്‍ദിക് പുറത്തായതിന് ശേഷമെത്തിയ അക്‌സര്‍ പട്ടേലും (21) മടങ്ങിയെങ്കിലും കുല്‍ദീപിനെ കൂട്ടുപിച്ച് രാഹുല്‍ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. 103 പന്തില്‍ 64 റണ്‍സാണ് രാഹുല്‍ നേടിയത്. ഞായറാഴ്‌ച കാര്യവട്ടത്താണ് മൂന്നാം ഏകദിനം നടക്കുക.