രാജ്‌കോട്ട്: സൂര്യകുമാര്‍ യാദവിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ ബോളര്‍മാരും ഒത്തുപിടിച്ചതോടെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ 91 റണ്‍സിന്‍റെ വമ്പന്‍ ജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. 51 പന്തില്‍ 112 റണ്‍സടിച്ച് പുറത്താവാതെ നിന്ന സൂര്യയുടെ മികവില്‍ 229 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യ ലങ്കയ്‌ക്ക് മുന്നില്‍ വച്ചത്.
മറുപടിക്കിറങ്ങിയ സന്ദര്‍ശകരെ 137 റണ്‍സില്‍ എറിഞ്ഞൊതുക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് കഴിഞ്ഞു. രണ്ടാം ടി20യിലെ മോശം പ്രകടനത്തിന് ഏറെ പഴികേട്ട യുവ പേസർമാരായ അർഷ്‌ദീപ് സിങ്ങും ഉമ്രാൻ മാലിക്കും ശക്തമായ തിരിച്ചുവരവാണ് രാജ്‌കോട്ടില്‍ നടത്തിയത്. ഇതില്‍ ശ്രീലങ്കന്‍ ബാറ്റര്‍ മഹേഷ് തീക്ഷണയുടെ ഓഫ് സ്റ്റംപ് പറപ്പിച്ച ഉമ്രാന്‍റെ പ്രകടനം ആരാധകരെ അമ്പരപ്പിക്കുന്നതായിരുന്നു.
-
Umran Malik is pure pace #INDvSL #IndianCricket pic.twitter.com/M2Ct3zVGYq
— Shrayus Desarkar (@SDesarkar) January 7, 2023 " class="align-text-top noRightClick twitterSection" data="
">Umran Malik is pure pace #INDvSL #IndianCricket pic.twitter.com/M2Ct3zVGYq
— Shrayus Desarkar (@SDesarkar) January 7, 2023Umran Malik is pure pace #INDvSL #IndianCricket pic.twitter.com/M2Ct3zVGYq
— Shrayus Desarkar (@SDesarkar) January 7, 2023
ശ്രീലങ്കന്‍ ഇന്നിങ്‌സിന്‍റെ 16-ാം ഓവറിലെ മൂന്നാം പന്തിലാണ് ഉമ്രാന്‍ തീക്ഷണയെ പുറത്താക്കിയത്. 146 കിലോമീറ്റർ വേഗത്തില്‍ പറന്നുവന്ന പന്തില്‍ പുൾ ഷോട്ട് കളിക്കാൻ തീക്ഷണ ശ്രമിച്ചുവെങ്കിലും ഉമ്രാന്‍റെ വേഗത്തെ തോല്‍പ്പിക്കാന്‍ കഴിയാതിരുന്നതോടെയാണ് ഓഫ് സ്റ്റംപ് തെറിച്ചത്. മത്സരത്തില്‍ ഇതടക്കം രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്താന്‍ ഉമ്രാന് കഴിഞ്ഞിരുന്നു.
-
@umran_malik_01 sent the stumps flying 🔥#UmranMalik #INDvSL pic.twitter.com/3e6VCcRYZK
— Mohammad Zuhaib Wani (@Zuhaibb123) January 8, 2023 " class="align-text-top noRightClick twitterSection" data="
">@umran_malik_01 sent the stumps flying 🔥#UmranMalik #INDvSL pic.twitter.com/3e6VCcRYZK
— Mohammad Zuhaib Wani (@Zuhaibb123) January 8, 2023@umran_malik_01 sent the stumps flying 🔥#UmranMalik #INDvSL pic.twitter.com/3e6VCcRYZK
— Mohammad Zuhaib Wani (@Zuhaibb123) January 8, 2023
അതേസമയം മൂന്ന് വിക്കറ്റ് വീഴ്‌ത്തിയാണ് അര്‍ഷ്‌ദീപ് തിളങ്ങിയത്. വിജയത്തോടെ മൂന്ന് മത്സര ടി20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. തുടര്‍ച്ചയായ അഞ്ചാം ടി20 പരമ്പരയാണ് നാട്ടില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ സ്വന്തമാക്കുന്നത്.
Also read: Watch: സൂര്യയുടെ കൈകളില്‍ ചുംബിച്ച് യുസ്‌വേന്ദ്ര ചഹല്‍, വീഡിയോ