മുംബൈ : ഐപിഎല്‍ 15ാം സീസണിലെ ഗുജറാത്ത് ടൈറ്റൻസിന്‍റെ വിജയക്കുതിപ്പിന് പഞ്ചാബ് കിങ്‌സ് അറുതി വരുത്തിയിരുന്നു. ഗുജറാത്ത് ഉയര്‍ത്തിയ 144 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തിൽ 16 ഓവറിലാണ് പഞ്ചാബ് മറികടന്നത്. അര്‍ധ സെഞ്ചുറിയുമായി ശിഖര്‍ ധവാനും (53 പന്തില്‍ 62) കൂറ്റനടിയുമായി ലിയാം ലിവിങ്സ്റ്റണുമാണ് പഞ്ചാബിന്‍റെ വിജയം എളുപ്പമാക്കിയത്.
10 പന്തില്‍ 30 റണ്‍സാണ് ലിവിങ്സ്റ്റണ്‍ അടിച്ചുകൂട്ടിയത്. ഇതില്‍ 28 റണ്‍സും ഇംഗ്ലീഷ് താരം നേടിയത് മുഹമ്മദ് ഷമിയെറിഞ്ഞ 16ാം ഓവറിലാണ്. അദ്യ മൂന്ന് പന്തുകള്‍ സിക്‌സിന് പറത്തിയ താരം തുടര്‍ന്ന് രണ്ട് ഫോറും ഒരു ഡബിളും ഈ ഓവറില്‍ തന്നെ അടിച്ചെടുത്തു.
ഓവറിലെ ആദ്യ പന്ത് ലിവിങ്സ്റ്റണ്‍ പറത്തിയത് 117 മീറ്റര്‍ ദൂരത്തേക്കാണ്. 134.7 കിലോമീറ്റര്‍ വേഗതയില്‍ വന്ന ഷമിയുടെ ഒരു ലെങ്ത് ഡെലിവറി ബിഹൈന്‍ഡ് സ്ക്വയർ ലെഗിന് മുകളിലൂടെയാണ് ലിവിങ്സറ്റണ്‍ സിക്‌സിന് പായിച്ചത്.
-
117M SIX BY LIAM LIVINGSTONE 🔥👊 pic.twitter.com/fBV5DeGlW0
— 𝐡𝐚𝐫𝐬𝐡𝐰𝐚𝐫𝐝𝐡𝐚𝐧_👑1437👑 (@harsh__1437) May 3, 2022 " class="align-text-top noRightClick twitterSection" data="
">117M SIX BY LIAM LIVINGSTONE 🔥👊 pic.twitter.com/fBV5DeGlW0
— 𝐡𝐚𝐫𝐬𝐡𝐰𝐚𝐫𝐝𝐡𝐚𝐧_👑1437👑 (@harsh__1437) May 3, 2022117M SIX BY LIAM LIVINGSTONE 🔥👊 pic.twitter.com/fBV5DeGlW0
— 𝐡𝐚𝐫𝐬𝐡𝐰𝐚𝐫𝐝𝐡𝐚𝐧_👑1437👑 (@harsh__1437) May 3, 2022
ഈ സീസണില്‍ ഇതേവരെ പിറന്ന ഏറ്റവും നീളം കൂടിയ സിക്‌സര്‍ കൂടിയായിരുന്നു ഇത്. ഇംഗ്ലീഷ് താരത്തിന്‍റെ ഈ മോണ്‍സ്റ്റര്‍ സിക്‌സ് കമന്‍റേറ്റർമാരെ മാത്രമല്ല, ഷമിയെ പോലും അമ്പരപ്പിച്ചു.നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് 8 വിക്കറ്റ് നഷ്‌ടത്തിലാണ് 143 റണ്‍സെടുത്തത്.
also read: IPL 2022: പ്ലേ ഓഫ്, ഫൈനൽ വേദികൾ പ്രഖ്യാപിച്ച് ബിസിസിഐ
അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്ന സായ് സുദർശന്‍റെ പ്രകടനമാണ് ഗുജറാത്തിന് തുണയായത്. 50 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 64 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.പഞ്ചാബിനായി കാഗിസോ റബാഡ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി.