ETV Bharat / sports

IPL 2022: കോലിയുടെ തിരിച്ച് വരവ് ആര്‍ത്തുവിളിച്ച് ആഘോഷിച്ച് അനുഷ്‌ക-വീഡിയോ - വിരാട് കോലി ഐപിഎല്‍

ഗുജറാത്തിനെതിരെ 53 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സാണ് താരം അടിച്ചെടുത്തത്.

Anushka Sharma celebrates Virat's half century  Virat Kohli half century  Anushka Sharma Virat Kohli  Anuska cheers Virat Kohli  വിരാട് കോലി  അനുഷ്‌ക ശര്‍മ  വിരാട് കോലി ഐപിഎല്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
IPL 2022: കോലിയുടെ തിരിച്ച് വരവ് ആര്‍ത്തുവിളിച്ച് ആഘോഷിച്ച് അനുഷ്‌ക-വീഡിയോ
author img

By

Published : Apr 30, 2022, 9:24 PM IST

മുംബൈ: ഐപിഎല്ലിന്‍റെ 15ാം സീസണില്‍ തന്‍റെ കന്നി അര്‍ധ സെഞ്ചുറി നേടി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഗുജറാത്തിനെതിരെ 53 പന്തില്‍ അറ് ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സാണ് താരം അടിച്ചെടുത്തത്. സീസണില്‍ മോശം ഫോമിനാല്‍ വലഞ്ഞിരുന്ന കോലിയുടെ അര്‍ധ സെഞ്ചുറി നേട്ടത്തിന് പിന്നാലെ ക്യാമറ കണ്ണുകള്‍ പാഞ്ഞത് താരത്തിന്‍റെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ്മയ്ക്ക് നേരെയാണ്.

രാജ്യം മുഴുവൻ ശ്വാസമടക്കി കാത്തിരുന്ന കോലിയുടെ നേട്ടത്തിന് പിന്നാലെ ആര്‍പ്പുവിളിച്ചാണ് അനുഷ്‌ക ആഘോഷിച്ചത്. ഇതിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കരിയറില്‍ മോശം ഫോമില്‍ വലയുന്ന കോലിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു സെഞ്ചുറി പോലും കണ്ടെത്താനായിട്ടില്ല.

സീസണില്‍ കോലിയുടെ ഇതേവരെയുള്ള ഏറ്റവും മികച്ച പ്രകടനം 48 റണ്‍സായിരുന്നു. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ഡക്കായി തിരിച്ച് കയറിയത് ടീമില്‍ താരത്തിന്‍റെ സ്ഥാനം ചോദ്യം ചെയ്യാൻ വിമർശകരെ പ്രേരിപ്പിച്ചിരുന്നു. അതേസമയം കോലി ഫോമിലേക്ക് മടങ്ങിയെത്തിയ മത്സരത്തില്‍ ബാംഗ്ലൂര്‍ ആറ് വിക്കറ്റിന് തോല്‍വി വഴങ്ങി.

also read: IPL 2022: സഞ്ജുവിനെ അഭിനന്ദിച്ച് ഹെയ്‌ഡൻ; രാജസ്ഥാന്‍റേത് മികച്ച ബൗളിങ് ലൈനപ്പെന്നും താരം

ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്തുകള്‍ ബാക്കി നിര്‍ത്തി നാല് വിക്കറ്റ് നഷ്‌ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ബാംഗ്ലൂരിന്‍റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. സ്‌കോര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: 170/6 (20), ഗുജറാത്ത് ടൈറ്റന്‍സ്: 174/4 (19.3).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.