ETV Bharat / sports

സെലക്‌ടര്‍മാര്‍ കണ്ണു തുറക്കട്ടെ; ഇന്ത്യന്‍ ടീമില്‍ സഞ്‌ജുവിനെ പിന്തുണച്ച് വസീം ജാഫര്‍ - സഞ്‌ജുവിനെ പിന്തുണച്ച് വസീം ജാഫര്‍

ഇന്ത്യന്‍ ടീമില്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണ് തുടര്‍ച്ചയായ അവസരം ലഭിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് മുന്‍ താരം വസീം ജാഫര്‍.

wasim jaffer Backs Sanju Samson  wasim jaffer  Sanju Samson  wasim jaffer twitter  India vs Sri Lanka  Rishabh Pant  റിഷഭ്‌ പന്ത്  സഞ്‌ജു സാംസണ്‍  വസീം ജാഫര്‍  സഞ്‌ജുവിനെ പിന്തുണച്ച് വസീം ജാഫര്‍  ഇന്ത്യ vs ശ്രീലങ്ക
സെലക്‌ടര്‍മാര്‍ കണ്ണു തുറക്കട്ടെ; ഇന്ത്യന്‍ ടീമില്‍ സഞ്‌ജുവിനെ പിന്തുണച്ച് വസീം ജാഫര്‍
author img

By

Published : Dec 26, 2022, 3:28 PM IST

മുംബൈ: ഇന്ത്യയുടെ വൈറ്റ് ബോള്‍ ടീമില്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണെ പിന്തുണച്ച് മുന്‍ താരം വസീം ജാഫര്‍. ശ്രീലങ്കയ്ക്കും ന്യൂസിലൻഡിനുമെതിരെ നടക്കാനിരിക്കുന്ന ടി20, ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ സഞ്‌ജുവിനെ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജാഫര്‍ ട്വീറ്റ് ചെയ്‌തു. താരത്തിന് തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയും ജാഫര്‍ പങ്കുവച്ചു.

ഇന്ത്യന്‍ ടീമില്‍ ഈ വര്‍ഷം കുറഞ്ഞ അവസരങ്ങളാണ് സഞ്‌ജുവിന് ലഭിച്ചത്. മികച്ച പ്രകടനം നടത്തുമ്പോഴും താരം തഴയപ്പെട്ടത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. മോശം ഫോമിലുള്ള റിഷഭ്‌ പന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നിരന്തരം അവസരം ലഭിച്ചപ്പോള്‍ സഞ്‌ജുവിന് പുറത്തിരിക്കേണ്ടി വന്നത് ചോദ്യം ചെയ്‌ത് നിരവധി മുന്‍ താരങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു.

2015ൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയെങ്കിലും ഇതേവരെ 27 മത്സരങ്ങളില്‍ മാത്രമാണ് സഞ്‌ജുവിന് അവസരം ലഭിച്ചത്. ഈ വർഷം 10 ഏകദിനങ്ങളിൽ നിന്ന് 71.00 ശരാശരിയിൽ 284 റൺസാണ് 28കാരന്‍ നേടിയത്. വെറും ആറ് ടി20കളില്‍ നിന്നും 44.75 ശരാശരിയിൽ 179 റൺസും താരം അടിച്ചെടുത്തിട്ടുണ്ട്.

  • I hope Sanju Samson is part of India squads for both T20I and ODI series against SL and NZ. And gets a consistent long run. #INDvSL #INDvNZ

    — Wasim Jaffer (@WasimJaffer14) December 26, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ ഈ വർഷം 25 ടി20 മത്സരങ്ങളിൽ നിന്ന് 21.41 ശരാശരിയിൽ 364 റൺസ് മാത്രമാണ് പന്തിന് നേടാന്‍ കഴിഞ്ഞത്. 12 ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറികളും സഹിതം 336 റൺസ് കണ്ടെത്തിയെങ്കിലും സ്ഥിരത പുലര്‍ത്താന്‍ പന്തിന് കഴിഞ്ഞിരുന്നില്ല.

അതേസമയം അടുത്ത വര്‍ഷം ജനുവരിയിലാണ് ഇന്ത്യ-ശ്രീലങ്ക വൈറ്റ് ബോള്‍ പരമ്പര നടക്കുക. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി മൂന്നിന് മുംബൈയിലാണ് ടി20 പരമ്പരയ്‌ക്ക് തുടക്കമാവുക.

തുടര്‍ന്ന് അഞ്ചിന് പൂനെയിലും ഏഴിന് രാജ്‌കോട്ടിലും രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കും. ഇതിന് ശേഷം ജനുവരി 10ന് ഗുവാഹത്തിയിലാണ് ഏകദിന പരമ്പര തുടങ്ങുക. 12ന് കൊല്‍ക്കത്തയിലും 15ന് തിരുവനന്തപുരത്തുമായാണ് രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍.

ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴിലാണ് ഇന്ത്യ ടി20 പരമ്പര കളിക്കുന്നത്. ഏകദിന മത്സരങ്ങള്‍ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെ തള്ള വിരലിന് പരിക്കേറ്റ താരം ഇതില്‍ നിന്നും പൂര്‍ണ മുക്തനായിട്ടില്ല.

മോശം ഫോമിലുള്ള കെഎല്‍ രാഹുലിനെ ടി20 ടീമില്‍ നിന്നും പുറത്തിരുത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വര്‍ഷം ടി20യില്‍ കാര്യമായ പ്രകടനം നടത്താന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. 16 മത്സരങ്ങള്‍ കളിച്ച രാഹുലിന് 28.39 ശരാശരിയില്‍ 434 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അടുത്തിടെ അവസാനിച്ച ടി20 ലോകകപ്പില്‍ ആറ് മത്സരങ്ങള്‍ കളിച്ച താരത്തിന് രണ്ട് തവണ മാത്രമാണ് രണ്ടക്കം തൊടാന്‍ കഴിഞ്ഞത്.

വിരാട് കോലി, റിഷഭ്‌ പന്ത് എന്നിവര്‍ക്കും ടി20 പരമ്പരയില്‍ നിന്ന് വിശ്രമം അനുവദിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ സഞ്‌ജു സാംസണിനും ഇഷാന്‍ കിഷനും പരമ്പരയില്‍ ഇടം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read: 'ഒരിക്കലും അംഗീകരിക്കാനാവില്ല'; കെഎല്‍ രാഹുലിനോട് കലിപ്പിച്ച് ദിനേശ് കാര്‍ത്തിക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.