ലാഹോർ: മാന്യൻമാരുടെ കളിയാണെങ്കിലും ചിലപ്പോഴെല്ലാം ക്രിക്കറ്റില്‍ മാന്യത കൈവിടുന്ന രീതിയില്‍ താരങ്ങൾ പെരുമാറാറുണ്ട്. മൈതാനത്ത് വാക്കുകൊണ്ടും ശരീര ഭാഷ കൊണ്ടും താരങ്ങൾ ഏറ്റുമുട്ടുന്നത് ക്രിക്കറ്റിന്‍റെ മാന്യതയ്ക്ക് പോറലേല്‍പ്പിക്കാറുമുണ്ട്. എന്നാല്‍ ഇന്നലെ (23.03.22) ലാഹോറില്‍ നടക്കുന്ന പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിലുള്ള അവസാന ടെസ്റ്റിന്‍റെ മൂന്നാം ദിനത്തിന്‍റെ അവസാനം മൈതാനം സാക്ഷിയായത് അത്യപൂർവ ദൃശ്യത്തിനാണ്.
-
David Warner 🤝 Shaheen Afridi
— Samaa Sports (@samaasport) March 24, 2022 " class="align-text-top noRightClick twitterSection" data="
We will remember this rivalry for a very long time! 🇵🇰🇦🇺#PAKvAUS pic.twitter.com/gIpiqk0UEq
">David Warner 🤝 Shaheen Afridi
— Samaa Sports (@samaasport) March 24, 2022
We will remember this rivalry for a very long time! 🇵🇰🇦🇺#PAKvAUS pic.twitter.com/gIpiqk0UEqDavid Warner 🤝 Shaheen Afridi
— Samaa Sports (@samaasport) March 24, 2022
We will remember this rivalry for a very long time! 🇵🇰🇦🇺#PAKvAUS pic.twitter.com/gIpiqk0UEq
-
Rivals on the field, friends of the field 👍 Warner looks like Afridi tribe... Warner Afridi+Shaheen Afridi
— waqas asdi (@WaqasAsdi) March 24, 2022 " class="align-text-top noRightClick twitterSection" data="
PC: David Warner#PAKvAUS | #Cricket | #Pakistan | #ShaheenShahAfridi | #DavidWarner | #BoysReadyHain pic.twitter.com/x1DEjqfck7
">Rivals on the field, friends of the field 👍 Warner looks like Afridi tribe... Warner Afridi+Shaheen Afridi
— waqas asdi (@WaqasAsdi) March 24, 2022
PC: David Warner#PAKvAUS | #Cricket | #Pakistan | #ShaheenShahAfridi | #DavidWarner | #BoysReadyHain pic.twitter.com/x1DEjqfck7Rivals on the field, friends of the field 👍 Warner looks like Afridi tribe... Warner Afridi+Shaheen Afridi
— waqas asdi (@WaqasAsdi) March 24, 2022
PC: David Warner#PAKvAUS | #Cricket | #Pakistan | #ShaheenShahAfridi | #DavidWarner | #BoysReadyHain pic.twitter.com/x1DEjqfck7
ഓസീസ് ഓപ്പണിങ് ബാറ്റർ ഡേവിഡ് വാർണർക്ക് നേരിടാനുള്ളത് പാകിസ്ഥാന്‍റെ സൂപ്പർ പേസർ ഷഹീൻ ഷാ അഫ്രീദിയെ. നേരത്തെ വാർണറെ അതി മനോഹരമായി ക്ലീൻ ബൗൾഡാക്കിയിട്ടുള്ള അഫ്രീദിയുടെ ഷോർട്ട് ബൗൾ വാർണർ മനോഹരമായി പ്രതിരോധിച്ചു. പന്ത് വാർണറുടെ കാൽക്കീഴിൽ വീണു. ഇത് കണ്ട ഷഹീൻ, വാർണർക്ക് നേരെ നേരെ ഓടിയടുത്തു. അതിരൂക്ഷമായ നോട്ടവും ശരീരഭാഷയും കൊണ്ട് ഇരുവരും പരസ്‌പരം വെല്ലുവിളിക്കുന്ന ഭാവത്തില്‍ പിച്ചില്‍ പരസ്‌പരം ചേർന്നു നിന്നു.
പക്ഷേ വളരെ വേഗം ഒരു പുഞ്ചിരി കൊണ്ട് അന്തരീക്ഷം ശാന്തമാക്കിയാണ് കളത്തിലെ സമ്മർദം ഇരുവരും ഒരുപോലെ അതിജീവിച്ചത്. ഉയരക്കൂടുതല്‍ കൊണ്ട് അഫ്രീഡിയും ഉയരക്കുറവ് കൊണ്ട് വാർണറും അടുത്ത് ചേർന്നു നിന്നപ്പോൾ അത് മനോഹര കാഴ്‌ചയുമായി. അതിനൊപ്പം അതിമനോഹര സ്‌പോർട്സ്മാൻ സ്‌പിരിറ്റിനും ക്രിക്കറ്റ് ലോകം സാക്ഷിയായി. പാകിസ്ഥാൻ ടീമിന്‍റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ അപ്‌ലോഡ് ചെയ്‌ത വീഡിയോ ഇപ്പോൾ വൻ ഹിറ്റാണ്.