ഹൈദരബാദ് : ഇഫ്തിക്കര്‍ അലി പട്ടോഡി- മൻസൂര്‍ അലി ഖാൻ പട്ടോഡി, ലാലാ അമര്‍നാഥ്- മൊഹീന്ദര്‍ അമര്‍നാഥ്, വിജയ് മഞ്ജരേക്കര്‍ - സഞ്ജയ് മഞ്ജരേക്കര്‍, യോഗ് രാജ് സിങ്ങ്- യുവരാജ് സിങ്ങ്, സച്ചിൻ ടെണ്ടൂല്‍ക്കര്‍ - അര്‍ജുൻ ടെണ്ടൂല്‍ക്കര്‍ തുടങ്ങി ക്രിക്കറ്റിലെ മക്കള്‍ പെരുമ തുടരുകയാണ് ഇന്ത്യയില്‍.തെലങ്കാനയില്‍ നിന്ന് ഉദിച്ചുയരുന്ന താരം മറ്റാരുമല്ല വിഖ്യാത താരം വി വി എസ് ലക്ഷ്മണിൻറെ മകൻ സര്‍വജിത്ത്.
ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ തന്‍റെ രണ്ടാം മല്‍സരത്തില്‍ത്തന്നെ സെഞ്ച്വറി കണ്ടെത്തിക്കൊണ്ടാണ് സര്‍വജിത്ത് വരവറിയിച്ചത്.സെക്കന്ദരാബാദ് നവാബ്സിനു വേണ്ടി കളത്തിലിറങ്ങിയ സര്‍വജിത്ത് 209 പന്തില്‍ നിന്നാണ് 12 ഫോറുകളും ഒരു സിക്സറുമടിച്ച് 104 റൺസ് നേടിയത്. ആദ്യ മല്‍സരത്തില്‍ സര്‍വജിത്ത് 30 റൺസ് നേടിയിരുന്നു.ടീം തോറ്റെങ്കിലും സർവജിത്തിൻറെ പ്രകടനം ക്രിക്കറ്റ് ലോകം ശ്രദ്ധാപൂർവ്വം ഉറ്റു നോക്കുകയാണ്.അച്ഛൻ വിവി എസ് ലക്ഷ്മണിൻറെ ശൈലിയിൽ നിന്ന് ഏറെ വ്യത്യസ്തമാണ് മകൻ സർവജിത്തിൻറെ കളിരീതി. അച്ഛൻ വലംകൈയൻ ബാറ്ററായിരുന്നെങ്കിൽ മകൻ ഇടങ്കൈയൻ ബാറ്ററാണ്.
വിഖ്യാതരായ പല ഇന്ത്യൻ താരങ്ങളുടേയും മക്കൾ നേരത്തേതന്നെ ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും അരങ്ങേറിയിരുന്നു.രഞ്ജി ട്രോഫിയില്‍ ബംഗാളിനു വേണ്ടി കളിച്ച രോഹൻ ഗവാസ്കര്‍ ഇടങ്കൈയന്‍ ബാറ്ററാണ്.പലപ്പോഴും മികച്ച സ്കോര്‍ കണ്ടെത്തിയെങ്കിലും സ്ഥിരത കൈവരിക്കാനാവാതെ രോഹൻ ദേശീയ ടീമിൽ നിന്ന്പുറത്തു പോവുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി കേവലം 11 രാജ്യാന്തര ഏകദിന മൺസരങ്ങള്‍ മാത്രം കളിച്ചാണ് രോഹൻ കമന്‍റേറ്ററുടെ റോളിലേക്ക് ഒതുങ്ങിയത്.
റോജര്‍ ബിന്നിയുടെ മകൻ സ്റ്റുവര്‍ട്ട് ബിന്നിയും നല്ല നിലയില്‍ ക്രിക്കറ്റ് ലോകത്ത് അരങ്ങേറ്റം കുറിക്കുകയും ഇന്ത്യൻ ടീമില്‍ ഇടം കണ്ടെത്തുകയും ചെയ്ത താരമാണ്.2014 ല്‍ ഇന്ത്യന്‍ ദേശീയ ടീമിൺ അരങ്ങേറിയ സ്റ്റുവര്‍ട്ട് ബിന്നി 2015ല്‍ ലോകകപ്പ് ടീമിലും അംഗമായിരുന്നു. പക്ഷേ ടീമിനു വേണ്ടി എടുത്തു പറയാവുന്ന പ്രകടനം പുറത്തെടുക്കാനാവാതെ പോയ സ്റ്റുവര്‍ട്ട് ബിന്നിക്ക് പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യയെപ്പോലുള്ള ഓള്‍ റൗണ്ടര്‍മാര്‍ എത്തിയതോടെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ക്രിഷ്ണമാചാരി ശ്രീകാന്തിൻറെ മകൻ അനിരുദ്ധ ശ്രീകാന്തും ചെന്നൈ സൂപ്പര്‍ കിങ്ങസിനു വേണ്ടി കളിച്ച താരമാണെങ്കിലും ഏറെക്കാലം തിളങ്ങാനാവാതെ കമന്‍റേറ്ററായി ഒതുങ്ങുകയായിരുന്നു.
ഇടങ്കൈയൻ ബാറ്ററും മീഡിയം പേസറുമായ അര്‍ജുൻ ടെണ്ടൂല്‍ക്കര്‍ ആഭ്യന്തര ക്രിക്കറ്റില്‍ തന്‍റേതായ ഇടം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. രഞ്ജിയില്‍ മുബൈക്കും ഗോവയ്ക്കും വേണ്ടി കളിക്കാനിറങ്ങുന്ന അര്‍ജുൻ ടെണ്ടൂല്‍ക്കര്‍ ഐ പി എല്ലില്‍ മുംബൈ ഇന്ത്യൻസിനു വേണ്ടിയും ചില നല്ല പ്രകടനങ്ങള്‍ കാഴ്ച വെച്ച് ഇപ്പോഴും കളത്തിലുണ്ട്. രഞ്ജി അരങ്ങേറ്റ ത്തില്‍ത്തന്നെ സെഞ്ച്വറി കുറിച്ച അര്‍ജുൻ ഇനിയുമേറെ മുന്നേറാനിരിക്കുന്ന താരമാണ്.രാഹുല്‍ ദ്രാവിഡിന്‍റെ മകന്‍ അന്‍വയ് ദ്രാവിഡും അച്ഛന്‍റെ പാത പിന്തുടര്‍ന്ന് ക്രിക്കറ്റിൺ സജീവമായുണ്ട്. കര്‍ണാടക അണ്ടര്‍ 19 ടീമിന്‍റെ ക്യാപ്റ്റനാണ് നിലവില്‍ അന്‍വയ്.
ഇവരുടെ നിരയിലേക്ക് ഏറ്റവുമൊടുവിൽ എത്തിപ്പെട്ട സർവജിത്താണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടേയും വിദഗ്ധരുടേയും ശ്രദ്ധാകേന്ദ്രം. പ്രസിദ്ധരായ ക്രിക്കറ്റര്‍മാരുടെ മക്കളെന്ന നിലയില്‍ പ്രതീഞ്ഞയോടെ കളത്തിലിറങ്ങിയ പല മക്കള്‍ക്കും പിച്ചിലും ഫീല്‍ഡിലും തിളങ്ങാനായില്ലെന്നതാണ് ചരിത്രം. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്തനായ ബാറ്റര്‍ വി വി എസ് ലക്ഷ്മണിന്‍റെ മകൻ ഈ ചരിത്രം മാറ്റിയെഴുതുമോ ? അച്ഛൻറെ കാലടിപ്പാടുകൾ പിന്തുടർന്ന് സർവജിത്ത് ക്രിക്കറ്റ് ലോകത്ത് ഏതുവരെ മുന്നേറുമെന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.