ട്രെന്‍റ് ബ്രിഡ്‌ജ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിന് (ODI World Cup) ഇനി നൂറില്‍ താഴെ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഒക്‌ടോബര്‍ അഞ്ചിന് ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുമെങ്കിലും കൂടുതല്‍ ക്രിക്കറ്റ് ആരാധകരും കാത്തിരിക്കുന്നത് ഇന്ത്യ (India) - പാകിസ്ഥാന്‍ (Pakistan) പോരാട്ടം കാണാന്‍ വേണ്ടിയാണ്. 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഈ മത്സരം.
-
Shaheen Afridi, you cannot do that!! 💥 https://t.co/ehXxmtz6rX pic.twitter.com/wvibWa17zA
— Vitality Blast (@VitalityBlast) June 30, 2023 " class="align-text-top noRightClick twitterSection" data="
">Shaheen Afridi, you cannot do that!! 💥 https://t.co/ehXxmtz6rX pic.twitter.com/wvibWa17zA
— Vitality Blast (@VitalityBlast) June 30, 2023Shaheen Afridi, you cannot do that!! 💥 https://t.co/ehXxmtz6rX pic.twitter.com/wvibWa17zA
— Vitality Blast (@VitalityBlast) June 30, 2023
ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇരു ടീമും അവസാനം പരസ്‌പരം ഏറ്റുമുട്ടിയത്. മെല്‍ബണില്‍ നടന്ന ആ മത്സരത്തില്‍ ആവേശകരമായ ജയം സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നു. സ്വന്തം മണ്ണില്‍ ആ ജയം ഇന്ത്യ ഏകദിന ലോകകപ്പിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
-
Last night, Shaheen Afridi took four wickets in the first over for Notts Outlaws against Birmingham Bears in the T20 Blast 🦅 pic.twitter.com/uW2sdvEx8t
— ESPNcricinfo (@ESPNcricinfo) July 1, 2023 " class="align-text-top noRightClick twitterSection" data="
">Last night, Shaheen Afridi took four wickets in the first over for Notts Outlaws against Birmingham Bears in the T20 Blast 🦅 pic.twitter.com/uW2sdvEx8t
— ESPNcricinfo (@ESPNcricinfo) July 1, 2023Last night, Shaheen Afridi took four wickets in the first over for Notts Outlaws against Birmingham Bears in the T20 Blast 🦅 pic.twitter.com/uW2sdvEx8t
— ESPNcricinfo (@ESPNcricinfo) July 1, 2023
എന്നാല്‍, ഏകദിന ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ലെന്ന ഒരു ചെറിയ സൂചന നല്‍കിയിരിക്കുകയാണ് പാകിസ്ഥാന്‍റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി (Shaheen Afridi). ഇംഗ്ലണ്ടിലെ ടി20 ലീഗായ വിറ്റാലിറ്റി ബ്ലാസ്റ്റിലെ (Vitality Blast) തകര്‍പ്പന്‍ പ്രകടനത്തോടെയാണ് ഷഹീന്‍ ഇന്ത്യന്‍ ആരാധകരുടെ ചങ്കിടിപ്പ് കൂട്ടിയിരിക്കുന്നത്. ഇന്നലെ (ജൂണ്‍ 30) നടന്ന മത്സരത്തിന്‍റെ ആദ്യ ഓവറില്‍ നാല് വിക്കറ്റാണ് ഇടം കയ്യന്‍ ബൗളര്‍ എറിഞ്ഞിട്ടത്.
-
ShaheenAfridi has taken four wickets in his first over! CARNAGE! 🤯
— Shan Afridi (@shan_afridi7) June 30, 2023 " class="align-text-top noRightClick twitterSection" data="
🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅#Blast23 pic.twitter.com/AhShuOXneu
">ShaheenAfridi has taken four wickets in his first over! CARNAGE! 🤯
— Shan Afridi (@shan_afridi7) June 30, 2023
🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅#Blast23 pic.twitter.com/AhShuOXneuShaheenAfridi has taken four wickets in his first over! CARNAGE! 🤯
— Shan Afridi (@shan_afridi7) June 30, 2023
🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅🦅#Blast23 pic.twitter.com/AhShuOXneu
നോട്ടിങ്‌ഹാംഷെയര്‍ (Nottinghamshire) താരമായ ഷഹീന്‍ അഫ്രീദി വാർവിക്‌ഷെയറിനെതിരായ (Warwickshire) മത്സരത്തിലാണ് തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്‌ചവെച്ചത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത നോട്ടിങ്‌ഹാംഷെയര്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാർവിക്ഷയറിന്‍റെ മുന്‍നിര താരങ്ങള്‍ക്ക് ഷഹീന്‍ അഫ്രീദിയുടെ തീയുണ്ടകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല.
വാര്‍വിക്‌ഷെയറിന്‍റെ നായകന്‍ അലക്‌സ് ഡേവിസ് ആയിരുന്നു ആദ്യം ഷഹീനിന്‍റെ ഇന്‍സ്വിങ് യോര്‍ക്കറിന് മുന്നില്‍ വീണത്. അക്കൗണ്ട് തുറക്കും മുന്‍പ് ഇന്നിങ്സിലെ ആദ്യ പന്തില്‍ ഡേവിസ് വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. അടുത്ത പന്തില്‍ മൂന്നാമനായി ക്രീസിലെത്തിയ ക്രിസ് ബെഞ്ചമിനും മടങ്ങി.
ഷഹീന്‍ എറിഞ്ഞ ഒരു ലോ ഫുള്‍ടോസ് സ്‌കൂപ്പ് ചെയ്യാനായിരുന്നു ബെഞ്ചമിന്‍റെ ശ്രമം. എന്നാല്‍ പന്തിന്‍റെ വരവ് കൃത്യമായി മനസിലാക്കാന്‍ താരത്തിന് സാധിച്ചില്ല. ഇതോടെ, ഷഹീനിന്‍റെ ഒവറിലെ രണ്ടാം പന്ത് വാര്‍വിക്ഷയര്‍ ബാറ്ററുടെ സ്റ്റമ്പ് തെറിപ്പിച്ചു.
അഫ്രീദിയുടെ ഹാട്രിക് ബോളില്‍ ഡാൻ മൗസ്ലി സിംഗിളെടുത്തു. ഓവറിലെ നാലാം പന്തില്‍ റോബർട്ട് യേറ്റ്സും ഒരു റണ്‍സ് നേടി. പിന്നീട്, അഞ്ചാമത്തെയും ആറാമത്തെയും പന്തുകളില്‍ വിക്കറ്റ് നേടിയാണ് അഫ്രീദി ആദ്യ ഓവര്‍ അവസാനിപ്പിച്ചത്.
അഞ്ചാം പന്തില്‍ മൗസ്ലിയെ ആയിരുന്നു അഫ്രീദി പുറത്താക്കിയത്. ഒലീ സ്റ്റോണ്‍ തകര്‍പ്പനൊരു ക്യാച്ചിലൂടെ ആയിരുന്നു വാര്‍വിക്‌ഷെയര്‍ താരത്തെ മടക്കിയത്. ഓവറിലെ അവസാന പന്തില്‍ എഡ് ബര്‍ണാഡിന്‍റെ സ്റ്റമ്പും തെറിപ്പിക്കാന്‍ ഷഹീന്‍ അഫ്രീദിക്കായി. മത്സരത്തില്‍ നാലോവര്‍ പന്തെറിഞ്ഞ ഷഹീന്‍ അഫ്രീദി 29 റണ്‍സ് വിട്ടുകൊടുത്ത് ആകെ നാല് വിക്കറ്റുകളാണ് നേടിയത്.
അതേസമയം, ഷഹീന്‍ അഫ്രീദി സ്വപ്‌നതുല്യമായ തുടക്കം സമ്മാനിച്ചിട്ടും മത്സരത്തില്‍ ജയം പിടിക്കാന്‍ നോട്ടിങ്‌ഹാംഷെയറിനായില്ല. ട്രെന്‍റ് ബ്രിഡ്‌ജില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റും അഞ്ച് പന്തും ശേഷിക്കെ വാര്‍വിക്‌ഷെയര്‍ ജയം സ്വന്തമാക്കുകയായിരുന്നു. 46 പന്തില്‍ 65 റണ്‍സ് നേടിയ റോബ് യേറ്റ്സായിരുന്നു അവരുടെ ടോപ് സ്‌കോറര്‍.
Also Read : Vitality Blast | സഹതാരത്തിന്‍റെ 'അറിയാ സഹായം': ലെസ്റ്റര്‍ഷെയര്‍ ക്യാപ്‌റ്റന്‍ വീണത് ഇങ്ങനെ... വീഡിയോ