മുംബൈ: ജാവലിൻ ത്രോ താരം നീരജ് ചോപ്രയ്‌ക്ക് പകരം ക്രിക്കറ്റര്‍ ആശിഷ് നെഹ്‌റയെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയ പാക് രാഷ്ട്രീയ നിരീക്ഷകനെ ട്രോളി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ വീരേന്ദർ സെവാഗ്. അടുത്തിടെ സമാപിച്ച കോമൺവെൽത്ത് ഗെയിംസിലെ നേട്ടത്തിന് പാക് ജാവലിൻ ത്രോ താരം അർഷാദ് നദീമിനെ അഭിനന്ദിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ സായിദ് ഹമീദിന് അമളി പറ്റിയത്.
ഗെയിംസില്‍ അർഷാദ് നദീം രാജ്യത്തിനായി സ്വർണം നേടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഹമീദിന്‍റെ അഭിനന്ദന ട്വീറ്റ്. "ഇന്ത്യൻ ജാവലിൻ ത്രോ ഹീറോ ആശിഷ് നെഹ്‌റയെ ഈ പാകിസ്ഥാൻ അത്‌ലറ്റ് തകർത്തുവെന്നതാണ് ഈ വിജയത്തെ കൂടുതൽ മധുരതരമാക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ആശിഷ് അർഷാദ് നദീമിനെ പരാജയപ്പെടുത്തിയിരുന്നു. തിരിച്ചുവരവ് എത്ര മധുര പ്രതികാരമാണ്." എന്നാണ് ഹമീദ് കുറിച്ചത്.
-
Chicha, Ashish Nehra is right now preparing for UK Prime Minister Elections. So Chill 🤣 pic.twitter.com/yaiUKxlB1Z
— Virender Sehwag (@virendersehwag) August 11, 2022 " class="align-text-top noRightClick twitterSection" data="
">Chicha, Ashish Nehra is right now preparing for UK Prime Minister Elections. So Chill 🤣 pic.twitter.com/yaiUKxlB1Z
— Virender Sehwag (@virendersehwag) August 11, 2022Chicha, Ashish Nehra is right now preparing for UK Prime Minister Elections. So Chill 🤣 pic.twitter.com/yaiUKxlB1Z
— Virender Sehwag (@virendersehwag) August 11, 2022
ഈ ട്വീറ്റിന്‍റെ സ്ക്രീൻഷോട്ടടക്കമാണ് സെവാഗ് ട്രോളുമായി രംഗത്തെത്തിയത്. "ആശിഷ് നെഹ്‌റ ഇപ്പോൾ യുകെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ്. സോ ചില്‍" എന്നായിരുന്നു സെവാഗ് എഴുതിയത്. ഇന്ത്യയിൽ ബ്ലോക്ക് ചെയ്‌തിരിക്കുന്ന അക്കൗണ്ടാണ് ഹമീദിന്റേത്.
ബര്‍മിങ്‌ഹാം ഗെയിംസില്‍ 90.18 മീറ്റർ എറിഞ്ഞാണ് നദീം സ്വര്‍ണം നേടിയത്. പ്രകടനത്തോടെ ജാവലിനില്‍ 90 മീറ്റർ പിന്നിടുന്ന ആദ്യ ദക്ഷിണേഷ്യൻ താരമാകാനും അർഷാദിന് കഴിഞ്ഞു. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റതിന് തുടര്‍ന്ന് നീരജ് ചോപ്ര ഇവിടെ മത്സരിച്ചിരുന്നില്ല.
also red: "നീരജും മകനെ പോലെ"; നദീമിനൊപ്പം പാക് മണ്ണില്‍ മത്സരിക്കുന്നത് കാണാന്‍ ആഗ്രഹമെന്ന് ഹുസൈൻ ബുഖാരി