ETV Bharat / sports

Kohli's Heartfelt message for AB de | 'ക്രിക്കറ്റിനുമുപരിയാണ് നമ്മുടെ ബന്ധം', ഡിവില്ലിയേഴ്‌സിന് യാത്രയയപ്പ് നൽകി കോലി - Kohli's Heartfelt message for AB de

റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരിൽ(RCB) തന്‍റെ സഹ കളിക്കാരനായ ഡിവില്ലിയേഴ്‌സിന്(AB de Villiers) സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ (Virat Kohli) യാത്രയയപ്പ് നല്‍കി കോലി

AB de Villiers  AB de Villiers retires from all forms of cricket  AB de Villiers retires  ABD retires  എബി ഡിവില്ലിയേഴ്‌സ്  എബി ഡിവില്ലിയേഴ്‌സ് വിരമിച്ചു  ഐപിഎൽ  മിസ്റ്റർ 360
AB de Villiers Retires | മിസ്റ്റർ 360 ഇനിയില്ല, എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച് എബി ഡിവില്ലിയേഴ്‌സ്
author img

By

Published : Nov 20, 2021, 7:34 PM IST

ന്യൂഡൽഹി : ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രിയ സുഹൃത്ത് എബി ഡിവില്ലിയേഴ്‌സിന് വികാര നിർഭരമായ യാത്രയയപ്പ് നൽകി ഇന്ത്യൻ നായകൻ വിരാട് കോലി(VIRAT KOHLI). തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കോലി റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരിൽ തന്‍റെ സഹ കളിക്കാരനായ ഡിവില്ലിയേഴ്‌സിന് ആശംസകള്‍ നേര്‍ന്നത്.

'ഇത് കേട്ട് എന്‍റെ ഹൃദയം നുറുങ്ങുന്നു. പക്ഷേ എപ്പോഴത്തെയും പോലെ താങ്കൾക്കായും, കുടുംബത്തിനായും ഏറ്റവും മികച്ച തീരുമാനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഏറ്റവുമധികം പ്രചോദനം നൽകിയിട്ടുള്ള വ്യക്‌തിയുമാണ് താങ്കൾ. രാജ്യത്തിനായും, ആർസിബിക്കായും ഇതുവരെ ചെയ്‌ത കാര്യങ്ങളിൽ താങ്കൾക്ക് അഭിമാനിക്കാം സഹോദരാ. നമ്മുടെ ബന്ധം ക്രിക്കറ്റിനുമുപരിയാണ്. അത് എക്കാലത്തും അങ്ങനെ തന്നെ നിലനിൽക്കും'- കോലി ട്വിറ്ററിൽ കുറിച്ചു.

  • It has been an incredible journey, but I have decided to retire from all cricket.

    Ever since the back yard matches with my older brothers, I have played the game with pure enjoyment and unbridled enthusiasm. Now, at the age of 37, that flame no longer burns so brightly. pic.twitter.com/W1Z41wFeli

    — AB de Villiers (@ABdeVilliers17) November 19, 2021 " class="align-text-top noRightClick twitterSection" data=" ">

ആർസിബിക്കായി താങ്കൾ എല്ലാം നൽകി. ആർസിബിക്കും എനിക്കും താങ്കൾ എന്താണെന്ന് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവില്ല. താങ്കൾക്ക് വേണ്ടി ഉയരുന്ന ആർപ്പുവിളികൾ ചിന്നസ്വാമി സ്റ്റേഡിയം മിസ് ചെയ്യും. ഒപ്പം താങ്കളോടൊപ്പമുള്ള കളിയും ഞാൻ മിസ് ചെയ്യും. ഞാൻ എക്കാലത്തും നിങ്ങളുടെ നമ്പർ വണ്‍ ആരാധകനാണ്, കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മിസ്റ്റർ 360

ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് 2018ൽ വിരമിച്ചെങ്കിലും ഐപിഎല്ലിൽ(IPL) ഉൾപ്പടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ താരം സജീവമായിരുന്നു. എന്നാൽ ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ഏവരെയും ഞെട്ടിച്ച്‌ ആരാധകരുടെ എബിഡി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

  • “I’m going to be an RCBian for life. Every single person in the RCB set-up has become family to me. People come & go, but the spirit & the love we have for each other at RCB will always remain. I’ve become half Indian now & I’m proud of that.” - @ABdeVilliers17 #ThankYouAB pic.twitter.com/5b6RUYfjDY

    — Royal Challengers Bangalore (@RCBTweets) November 19, 2021 " class="align-text-top noRightClick twitterSection" data=" ">

വളരെ മഹത്തരമായൊരു യാത്രയായിരുന്നു. എന്നാൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. പൂർണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് ഞാൻ ക്രിക്കറ്റിനെ സമീപിച്ചത്. എന്നാൽ ഇപ്പോൾ ഈ 37-ാം വയസിൽ ആ തിളക്കം നിലനിർത്താനാകില്ല, ഡിവില്ലിയേഴ്‌സ് ട്വിറ്ററിൽ കുറിച്ചു.

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച വെടിക്കെട്ട് ബാറ്റർമാരിൽ ഒരാളായിരുന്നു എബി ഡിവില്ലിയേഴ്‌സ്. ഏത് ലോകോത്തര ബോളർമാരെയും ഏത് സാഹചര്യത്തിലും അടിച്ച് പറത്താൻ കെൽപ്പുള്ള എബിഡി എല്ലാകാലവും എതിർ ടീം ബോളർമാരുടെ പേടിസ്വപ്‌നമായിരുന്നു. മൈതാനത്തിന്‍റെ എല്ലാ വശങ്ങളിലേക്കും നിഷ്‌പ്രയാസം ബൗണ്ടറികൾ പായിക്കാനുള്ള കഴിവ് താരത്തിന് മിസ്റ്റർ 360 എന്ന പേരും നൽകി.

  • This hurts my heart but I know you've made the best decision for yourself and your family like you've always done. 💔I love you 💔 @ABdeVilliers17

    — Virat Kohli (@imVkohli) November 19, 2021 " class="align-text-top noRightClick twitterSection" data=" ">

ദക്ഷിണാഫ്രിക്കക്കായി 114 ടെസ്റ്റില്‍ നിന്ന് 50.66 ശരാശരിയില്‍ 8765 റണ്‍സ് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 22 സെഞ്ചുറിയും രണ്ട് ഇരട്ട സെഞ്ച്വറിയും 46 അര്‍ധ സെഞ്ച്വറിയും ഉൾപ്പെടും.

228 ഏകദിനത്തില്‍ നിന്ന് 53.5 ശരാശരിയില്‍ 25 സെഞ്ച്വറിയും 53 അര്‍ധ സെഞ്ച്വറിയും ഉൾപ്പടെ 9577 റണ്‍സ് താരം അടിച്ചുകൂട്ടി. ഇതില്‍ ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോഡ് ഇപ്പോഴും എബിഡിയുടെ പേരിലാണ്. 16 പന്തിൽ അർധസെഞ്ച്വറിയും 31 പന്തിൽ സെഞ്ച്വറിയും നേടിയാണ് അദ്ദേഹം റെക്കോഡ് തീർത്തത്.

ALSO READ : Australian Open| ജോക്കോ ആയാലും വാക്‌സിന്‍ വേണം; നിലപാട് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ അധികൃതര്‍

78 ടി20യില്‍ നിന്ന് 26.12 ശരാശരിയില്‍ 10 അര്‍ധ സെഞ്ച്വറികൾ ഉൾപ്പടെ 1672 റണ്‍സ്‌ അദ്ദേഹം നേടി. 184 ഐപിഎല്ലില്‍ നിന്ന് 5162 റണ്‍സാണ് എബിഡിയുടെ പേരിലുള്ളത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉൾപ്പെടും. ഡല്‍ഹി ക്യാപിറ്റല്‍സിലൂടെ ഐപിഎൽ കരിയർ തുടങ്ങിയ അദ്ദേഹം പിന്നീട് ആര്‍സിബിയിലേക്കെത്തുകയായിരുന്നു.

ദക്ഷിണാഫ്രിക്കക്കായി കൂടുതൽ അന്താരാഷ്‌ട്ര സെഞ്ച്വറികള്‍(47) നേടിയ മൂന്നാമത്തെ താരം ഡിവില്ലിയേഴ്‌സാണ്. കൂടാതെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 378 സിക്‌സറുകളും അദ്ദേഹം നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.