ദുബായ് : വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിന് ശേഷം ടി20 ടീമിന്‍റെ നായകസ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി. ട്വിറ്ററിലൂടെയാണ് താരം ഔദ്യോഗിക അറിയിപ്പ് നൽകിയത്. അമിത ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനത്തിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി അറിയിച്ചു.
ഇന്ത്യയെ പ്രതിനിധീകരിക്കാനും ഉത്തരവാദിത്തത്തോടെ നയിക്കാനും ഭാഗ്യം ലഭിച്ചു. ഇന്ത്യൻ ടീമിന്‍റെ നായകനായ യാത്രയിൽ പിന്തുണ നൽകിയ എല്ലാവരോടും നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ ഒൻപത് വർഷത്തോളമായി മൂന്ന് ഫോർമാറ്റിലും കളിക്കുന്നതിന്‍റെയും, ആറ് വർഷത്തോളമായി ടീമിനെ നയിക്കുകയും ചെയ്യുന്നതിന്‍റെ ജോലിഭാരം കണക്കിലെടുത്താണ് ഈ സ്ഥാനമൊഴിയൽ.
-
🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021 " class="align-text-top noRightClick twitterSection" data="
">🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021🇮🇳 ❤️ pic.twitter.com/Ds7okjhj9J
— Virat Kohli (@imVkohli) September 16, 2021
ഒരുപാട് സമയം ആലോചിച്ചാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചേർന്നത്. രവി ശാസ്ത്രിയുമായും, രോഹിത് ശർമ്മയുമായും കൂടിയാലോചിച്ചിരുന്നു. ബിസിസിഐയെ ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപനം അറിയിച്ചിട്ടുണ്ട്. ഒരു ബാറ്റ്സ്‌മാൻ എന്ന നിലയിൽ ടി20യിൽ തുടർന്നും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കും, കോലി ട്വിറ്ററിൽ കുറിച്ചു.
45 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച കോലി 27 വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. കരിയറില്‍ 89 ടി20 മത്സരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കളിച്ചിട്ടുള്ള കോലി 52.65 ശരാശരിയില്‍ 3159 റണ്‍സ് നേടിയിട്ടുണ്ട്.
ALSO READ : ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ