ETV Bharat / sports

'ആളുകള്‍ എന്നെ വിലയിരുത്തുന്നത് പരാജയപ്പെട്ട ക്യാപ്റ്റനായി' ; ടീമിന്‍റെ ശൈലിയില്‍ മാറ്റം വരുത്താനായതില്‍ അഭിമാനമെന്ന് വിരാട് കോലി

ഐസിസി കിരീടങ്ങള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിന്‍റെ ശൈലിയിൽ കാതലായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വിരാട് കോലി

Virat Kohli  Virat Kohli on not winning ICC tournaments  MS Dhoni  RCB Podcast  വിരാട് കോലി  എംഎസ്‌ ധോണി  ആർസിബി പോഡ്‌കാസ്റ്റ്
പരാജയപ്പെട്ട ക്യാപ്റ്റനായാണ് ആളുകള്‍ എന്നെ വിലയിരുത്തുന്നത്: വിരാട് കോലി
author img

By

Published : Feb 25, 2023, 3:53 PM IST

ന്യൂഡല്‍ഹി : ഐസിസി ടൂർണമെന്‍റില്‍ കിരീടം നേടാന്‍ കഴിയാത്തതിനാല്‍ ഒരു വിഭാഗം വിമർശകരും ആരാധകരും പരാജയപ്പെട്ട ക്യാപ്റ്റനായാണ് തന്നെ കണക്കാക്കുന്നതെന്ന് വിരാട് കോലി. എന്നാല്‍ ടീമിന്‍റെ ശൈലിയിൽ മാറ്റമുണ്ടാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതില്‍ അഭിമാനമുണ്ടെന്നും കോലി പറഞ്ഞു. ആർസിബി പോഡ്‌കാസ്റ്റിലാണ് ഇന്ത്യയുടെ മുന്‍ നായകന്‍റെ പ്രതികരണം.

'വിജയം നേടാനാണ് നമ്മള്‍ ടൂര്‍ണമെന്‍റുകള്‍ കളിക്കുന്നത്. 2017 ലെ ചാമ്പ്യന്‍സ് ട്രോഫിയിലും, 2019ലെ ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും, 2021ലെ ടി20 ലോകകപ്പിലും ഞാനാണ് ടീമിനെ നയിച്ചത്. ഈ നാല് ടൂര്‍ണമെന്‍റുകളിലും കിരീടം നേടാന്‍ കഴിയാതെ വന്നതോടെ ഒരു പരാജയപ്പെട്ട ക്യാപ്റ്റനായാണ് എന്നെ കണക്കാക്കുന്നത്.

എന്നാല്‍ ഞാന്‍ ഒരിക്കലും എന്നെ അങ്ങനെ വിലയിരുത്തിയിട്ടില്ല. ടീമെന്ന നിലയിൽ നേടാന്‍ കഴിഞ്ഞതിലും, അതിന്‍റെ ശൈലിയിൽ ഉണ്ടാക്കാനായ കാതലായ മാറ്റങ്ങളിലും ഏറെ അഭിമാനമുണ്ട്. ചെറിയ ഒരു കാലയളവിലാണ് ഒരു ടൂർണമെന്‍റ് നടക്കുന്നത്. എന്നാല്‍ ടീമിന്‍റെ ശൈലി മാറ്റം ഏറെ നാളുകള്‍കൊണ്ട് സംഭവിക്കുന്നതാണ്' - വിരാട് കോലി പറഞ്ഞു.

ഒരു കളിക്കാരനെന്ന നിലയിൽ താന്‍ ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്. ഇതിന് കഴിയാത്തവര്‍ നിരവധിയുണ്ടെന്നും കോലി കൂട്ടിച്ചേര്‍ത്തു. 'കളിക്കാരനെന്ന നിലയില്‍ ഞാന്‍ ഒരു ലോകകപ്പും ഒരു ചാമ്പ്യൻസ് ട്രോഫിയും നേടിയിട്ടുണ്ട്. അഞ്ച് ടെസ്റ്റ് മാച്ചുകള്‍ വിജയിച്ച ടീമിന്‍റെ ഭാഗമായിരുന്നു ഞാന്‍. അങ്ങനെ നോക്കുമ്പോള്‍, ഒരു അന്താരാഷ്ട്ര കിരീടം പോലും നേടാനാവാത്ത കളിക്കാരുണ്ട്' - വിരാട് കോലി കൂട്ടിച്ചേര്‍ത്തു.

ALSO READ: ടീം തെരഞ്ഞെടുപ്പ് വിദഗ്‌ധരുടെ ജോലിയല്ല, വിമര്‍ശനം സോഷ്യല്‍ മീഡിയയില്‍ ആവരുത്; രാഹുലിനെ പിന്തുണച്ച് ഗൗതം ഗംഭീര്‍

എംഎസ്‌ ധോണിയുടെ കീഴില്‍ ഇന്ത്യ 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻസ് ട്രോഫിയും നേടുമ്പോള്‍ കളിക്കാരനെന്ന നിലയില്‍ കോലിയുണ്ടായിരുന്നു. എന്നാല്‍ കോലിക്ക് കീഴില്‍ 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങിയ ഇന്ത്യ ഫൈനലില്‍ തോല്‍വി വഴങ്ങിയിരുന്നു.

2019ലെ ഏകദിന ലോകകപ്പിന്‍റെ സെമിയിലായിരുന്നു ഇന്ത്യ കീഴടങ്ങിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ വീണു. കോലി അവസാനമായി നയിച്ച 2021ലെ ടി20 ലോകകപ്പിലാവട്ടെ ഇന്ത്യയ്‌ക്ക് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞിരുന്നുമില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.