കൊളംബോ: ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറിന്‍റ നെടുന്തൂണുകളാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (Rohit sharma) മുന്‍ നാകയന്‍ വിരാട് കോലിയും (virat kohli ). ഇരുവരും തമ്മില്‍ ഭിന്നതകളുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്ക് പഴക്കമേറെയാണ്. ഇന്ത്യന്‍ ടീമില്‍ രോഹിത്തിന്‍റെയും കോലിയുടേയും നേതൃത്വത്തിലുള്ള രണ്ട് സംഘങ്ങളുണ്ടെന്ന് വരെയായിരുന്നു അപവാദങ്ങള്‍.
ഇരു താരങ്ങളും പലതവണ തള്ളിക്കളഞ്ഞിട്ടും ഈ അപവാദങ്ങള്‍ക്ക് അറുതിയുണ്ടായിരുന്നില്ല. എന്നാല്‍ തങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ഒരിക്കല്‍കൂടി തുറന്ന് കാട്ടിയിരിക്കുകയാണ് ഇരുവരും. ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയ്‌ക്കെതിരായ (India vs Sri Lanka) മത്സരത്തിനിടെ പലതവണയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം രോഹിതും കോലിയും അടിവരയിട്ടത്.
-
Moment of the year.
— Tejash (@TEJASH_45) September 12, 2023 " class="align-text-top noRightClick twitterSection" data="
Rohit Sharma and Virat Kohli hugged each other and celebrated the wicket.🔥🦁 #INDvsSL #INDvSL pic.twitter.com/1rM6rEszST
">Moment of the year.
— Tejash (@TEJASH_45) September 12, 2023
Rohit Sharma and Virat Kohli hugged each other and celebrated the wicket.🔥🦁 #INDvsSL #INDvSL pic.twitter.com/1rM6rEszSTMoment of the year.
— Tejash (@TEJASH_45) September 12, 2023
Rohit Sharma and Virat Kohli hugged each other and celebrated the wicket.🔥🦁 #INDvsSL #INDvSL pic.twitter.com/1rM6rEszST
ലങ്കന്‍ ഇന്ത്യന്‍സിന്‍റെ മധ്യത്തില്‍ ദാസുന്‍ ഷനകയെ ( Dasun Shanaka ) സ്ലിപ്പില്‍ രോഹിത് ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ കയ്യിലൊതുക്കിയപ്പോള്‍ ആദ്യം ഓടിയെത്തി കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് വിരാടായിരുന്നു (Virat Kohli hugs Rohit Sharma in India vs Sri Lanka match Asia Cup 2023). മുന്‍ നിരയില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്‌ടപ്പെടുമ്പോള്‍ ലങ്കയ്‌ക്ക് നായകന്‍ ദാസുന്‍ ഷനകയിലുള്ള പ്രതീക്ഷ ഏറെയായിരുന്നു.
-
Moment of the year.
— Tejash (@TEJASH_45) September 12, 2023 " class="align-text-top noRightClick twitterSection" data="
Rohit Sharma and Virat Kohli hugged each other and celebrated the wicket.🔥🦁 #INDvsSL #INDvSL pic.twitter.com/1rM6rEszST
">Moment of the year.
— Tejash (@TEJASH_45) September 12, 2023
Rohit Sharma and Virat Kohli hugged each other and celebrated the wicket.🔥🦁 #INDvsSL #INDvSL pic.twitter.com/1rM6rEszSTMoment of the year.
— Tejash (@TEJASH_45) September 12, 2023
Rohit Sharma and Virat Kohli hugged each other and celebrated the wicket.🔥🦁 #INDvsSL #INDvSL pic.twitter.com/1rM6rEszST
എന്നാല്‍ രോഹിത്തിന്‍റെ പറക്കും ക്യാച്ചില്‍ താരത്തിന് വന്നപാടെ മടങ്ങേണ്ടി വന്നത് ടീമിന്‍റെ തകര്‍ച്ചയ്‌ക്ക് ആക്കം കൂട്ടി. നേരത്തെ സദീര സമരവിക്രമയെ കുല്‍ദീപ് യാദവ് കെഎല്‍ രാഹുലിന്‍റെ കയ്യിലെത്തിച്ചതിന് ശേഷവും ഇരുവരും ഒന്നിച്ച് തന്നെയായിരുന്നു ആഘോഷം.
-
Cannot keep @imjadeja out of the game! 🤯
— Star Sports (@StarSportsIndia) September 12, 2023 " class="align-text-top noRightClick twitterSection" data="
Rewarded for his disciplined bowling, Jaddu sends skipper @dasunshanaka1 packing!#SriLanka in trouble.
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvSL #Cricket pic.twitter.com/vsI2M1TTDr
">Cannot keep @imjadeja out of the game! 🤯
— Star Sports (@StarSportsIndia) September 12, 2023
Rewarded for his disciplined bowling, Jaddu sends skipper @dasunshanaka1 packing!#SriLanka in trouble.
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvSL #Cricket pic.twitter.com/vsI2M1TTDrCannot keep @imjadeja out of the game! 🤯
— Star Sports (@StarSportsIndia) September 12, 2023
Rewarded for his disciplined bowling, Jaddu sends skipper @dasunshanaka1 packing!#SriLanka in trouble.
Tune-in to #AsiaCupOnStar, LIVE NOW on Star Sports Network#INDvSL #Cricket pic.twitter.com/vsI2M1TTDr
മത്സരത്തിനിടെ ഫീല്‍ഡർമാരെ വിന്യസിക്കുന്നതിലും ബൗളർമാരെ മാറ്റി പരീക്ഷിക്കുന്നതിലും ഇരുവരും തമ്മിലുള്ള ചർച്ചകൾ ടെലിവിഷൻ കാമറകൾ സൂം ചെയ്‌തിരുന്നു. ലങ്കൻ ബാറ്റിങിനിടെ മൈതാനത്ത് ഓരോ ഓവറിന് ശേഷവും ദീർഘനേരം ഇരുവരും തമ്മില്‍ സംസാരിക്കുന്നതും വിക്കറ്റുകൾ ആഘോഷമാക്കുന്നതും ടീം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയില്‍ ആരാധകർക്കും ടീം മാനേജ്‌മെന്‍റിനും ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
നേരത്തെ 2022-ല്‍ ഓസ്‌ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യയെ ഐതിഹാസ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ വിരാടിനെ എടുത്തുയര്‍ത്തിക്കൊണ്ട് സന്തോഷം പങ്കുവച്ച രോഹിത് ശര്‍മയുടെ പ്രവര്‍ത്തി ആരാധകര്‍ അങ്ങിനെ മറക്കാന്‍ ഇടയില്ലാത്തതാണ്.
ALSO READ: Dunith Wellalage Takes 5 Wickets : ഇന്ത്യയെ പൊളിച്ചടുക്കിയത് ലങ്കയുടെ 20-കാരന്‍ പയ്യന്‍..!
2021-ല്‍ യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഫോര്‍മാറ്റിലെ നായക സ്ഥാനം വിരാട് കോലി രാജിവച്ചിരുന്നു. ഇതിന് പിന്നാലെ ഏകദിന ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും താരത്തെ നീക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം കഴിഞ്ഞ വര്‍ഷം ആദ്യത്തില്‍ ടെസ്റ്റ് ടീമിന്‍റെ നായക സ്ഥാനം കോലി ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് രോഹിത് ശര്‍മ ഇന്ത്യയുടെ ഓള്‍ ഫോര്‍മാറ്റ് നായകനായി മാറുന്നത്.
അതേസമയം മത്സരത്തില്‍ ശ്രീലങ്കയെ 41 റൺസിന് പരാജയപ്പെടുത്തിക്കൊണ്ട് ഏഷ്യ കപ്പിന്‍റെ ഫൈനലിലേക്ക് മുന്നേറാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 49.1 ഓവറില്‍ 213 റൺസിന് പുറത്തായിരുന്നു. മറുപടിക്കിറങ്ങിയ ശ്രീലങ്കയ്‌ക്ക് 41.3 ഓവറിൽ 10 വിക്കറ്റ് നഷ്‌ടത്തില്‍ 172 റൺസ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.