സെഞ്ചുറിയന്‍: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലും നേടാതെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി 2021 വർഷവും അവസാനിപ്പിച്ചു. ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഇന്നിങ്സില്‍ 18 റണ്‍സിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തിരിച്ച് കയറിയത്.
2020ലും മൂന്നക്കം തൊടാന്‍ കോലിക്കായിരുന്നില്ല. 2019 നവംബറില്‍ ബംഗ്ലാദേശിന് എതിരെ ഈഡന്‍ ഗാര്‍ഡനിലാണ് താരം അവസാനമായി സെഞ്ചുറി നേടിയിരുന്നത്. താരത്തിന്‍റെ കരിയറിലെ 70ാം സെഞ്ചുറിയായിരുന്നു അത്. നിലവില്‍ 71ാം സെഞ്ചുറിക്കായാണ് താരം കാത്തിരിപ്പ് തുടരുന്നത്.
also read: പുറത്താക്കലുകളിൽ റിഷഭ് പന്തിന് സെഞ്ച്വറി ; പിന്നിലാക്കിയത് സാക്ഷാൽ ധോണിയെ
അതേസമയം ബുധനാഴ്‌ച പുറത്ത് വിട്ട് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ താരം ഏഴാം സ്ഥാനത്ത് തുടരുകയാണ്. 756 റേറ്റിങ് പോയിന്‍റാണ് കോലിക്കുള്ളത്. 797 റേറ്റിങ് പോയിന്‍റോടെ അഞ്ചാം സ്ഥാനത്തുള്ള രോഹിത് ശര്‍മയാണ് ആദ്യ 10ല്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യന്‍ താരം.