കൊളംബോ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിന്‍റെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെതിരെ (India vs Pakistan) വിരാട് കോലിയുടെ (Virat Kohli) വിളയാട്ടമാണ് കാണാന്‍ കഴിഞ്ഞത്. ഗ്രൂപ്പ് ഘട്ടത്തില്‍ നിരാശപ്പെടുത്തിയതിന്‍റെ ക്ഷീണം തീര്‍ത്ത കോലി 94 പന്തുകളില്‍ പുറത്താവാതെ 122 റണ്‍സാണ് അടിച്ച് കൂട്ടിയത്. ആദ്യം പതിഞ്ഞുകളിച്ച 35-കാരന്‍ പിന്നീടാണ് ഗിയര്‍ മാറ്റിയത്.
മത്സരത്തിലെ പ്രകടനത്തോടെ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് പിന്നിടുന്ന താരമെന്ന ലോക റെക്കോഡും കിങ് കോലി തൂക്കി. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് കോലിയുടെ നേട്ടം (Virat Kohli breaks Sachin Tendulkar ODI record). പാകിസ്ഥാനെതിരെ കളിക്കാനിറങ്ങും മുമ്പ് ഏകദിത്തില്‍ 13,000 റണ്‍സ് എന്ന നാഴികകല്ലിലേക്ക് 98 റണ്‍സിന്‍റെ അകലമായിരുന്നു കോലിക്ക് ഉണ്ടായിരുന്നത്.
-
Only Virat Kohli fans are allowed to like this tweetpic.twitter.com/i6fBjjYRTf
— leisha (@katyxkohli17) September 11, 2023 " class="align-text-top noRightClick twitterSection" data="
">Only Virat Kohli fans are allowed to like this tweetpic.twitter.com/i6fBjjYRTf
— leisha (@katyxkohli17) September 11, 2023Only Virat Kohli fans are allowed to like this tweetpic.twitter.com/i6fBjjYRTf
— leisha (@katyxkohli17) September 11, 2023
നിലവില്‍ 13024 റണ്‍സാണ് ഏകദിനത്തില്‍ താരത്തിന്‍റെ അക്കൗണ്ടിലുള്ളത് (Virat Kohli ODI Runs). 267 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി ഇത്രയും റണ്‍സ് അടിച്ച് കൂട്ടിയത്. ഏകദിനത്തില്‍ 13,000 റണ്‍സ് എന്ന നേട്ടത്തിലേക്ക് എത്താന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് (Sachin Tendulkar) വേണ്ടി വന്നത് 321 ഇന്നിങ്‌സുകളാണ്. ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് Ricky Ponting (341 ഇന്നിങ്‌സുകള്‍), ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര Kumar Sangakkara (363 ഇന്നിങ്‌സുകള്‍) എന്നിവരാണ് ഇരുവര്‍ക്കും പിന്നുള്ളത്.
-
Virat Kohli played one of the crazy shots in his ODI career.
— Johns. (@CricCrazyJohns) September 11, 2023 " class="align-text-top noRightClick twitterSection" data="
- The Greatest ever. pic.twitter.com/FDALLZG3bj
">Virat Kohli played one of the crazy shots in his ODI career.
— Johns. (@CricCrazyJohns) September 11, 2023
- The Greatest ever. pic.twitter.com/FDALLZG3bjVirat Kohli played one of the crazy shots in his ODI career.
— Johns. (@CricCrazyJohns) September 11, 2023
- The Greatest ever. pic.twitter.com/FDALLZG3bj
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 8000, 9000, 10000, 11000, 12000 എന്നീ നാഴികകല്ലുകള്‍ പിന്നിട്ട താരമെന്ന റെക്കോഡ് നേരത്തെ തന്നെ വിരാട് കോലി തന്‍റെ പേരില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. അതേസമയം ഏകദിന കരിയറിലെ 47-ാം സെഞ്ചുറിയാണ് കോലി പാകിസ്ഥാനെതിരെ നേടിയത്. ഇനി രണ്ട് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന സച്ചിന്‍റെ റെക്കോഡിന് ഒപ്പമെത്താനും കോലിക്ക് കഴിയും. 452 ഇന്നിങ്‌സുകളില്‍ നിന്നും 49 ഏകദിന സെഞ്ചുറികളാണ് സച്ചിന്‍റെ അക്കൗണ്ടിലുള്ളത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍ India Playing XI against Pakistan: രോഹിത് ശർമ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗിൽ, വിരാട് കോലി, കെഎൽ രാഹുൽ, ഇഷാൻ കിഷൻ (ഡബ്ല്യു), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ Pakistan Playing XI against India : ഫഖർ സമാൻ, ഇമാം ഉള്‍ ഹഖ്, ബാബർ അസം(ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍ (ഡബ്ല്യു), ആഗ സല്‍മാന്‍, ഇഫ്‌ത്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീൻ ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്.