ETV Bharat / sports

video: കോലിയും അനുഷ്‌കയും മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി - അതിയ ഷെട്ടി

മഹാകാലേശ്വര്‍ ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭസ്‌മ ആരതിയില്‍ പങ്കെടുത്ത് വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മയും. ഇതിന് ശേഷം ശ്രീകോവിലിലെത്തിയ ദമ്പതികള്‍ ജലാഭിഷേകവും നടത്തി.

Virat Kohli Visit Mahakaleshwar Temple  Mahakaleshwar Temple  Anushka Sharma Visit Mahakaleshwar Temple  Anushka Sharma  india vs australia  axar patel  kl rahul  കോലിയും അനുഷ്‌കയും മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍  മഹാകാലേശ്വര്‍ ക്ഷേത്രം  വിരാട് കോലി  അനുഷ്‌ക ശര്‍മ  അക്‌സര്‍ പട്ടേല്‍  കെഎല്‍ രാഹുല്‍  അതിയ ഷെട്ടി  മേഹ പട്ടേല്‍
കോലിയും അനുഷ്‌കയും മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍
author img

By

Published : Mar 4, 2023, 1:01 PM IST

കോലിയും അനുഷ്‌കയും മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍

ഉജ്ജയിന്‍: പ്രസിദ്ധമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും. ശനിയാഴ്‌ച പുലര്‍ച്ചെയാണ് സെലിബ്രിറ്റി ദമ്പതികൾ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ പ്രാര്‍ഥനയ്‌ക്കായി എത്തിയത്. ക്ഷേത്രത്തിലെ പ്രസിദ്ധമായ ഭസ്‌മ ആരതിയില്‍ വിരാടും അനുഷ്‌കയും പങ്കെടുത്തു.

പുലർച്ചെ നാലിനും അഞ്ചരയ്‌ക്കും ഇടയിലുള്ള ബ്രഹ്മ മുഹൂർത്തത്തിലാണ് ഭസ്‌മ ആരതി നടക്കുന്നത്. ഇതിന് ശേഷം ക്ഷേത്ര ശ്രീകോവിലിലെത്തിയ താരങ്ങള്‍ ജലാഭിഷേകവും നടത്തി. പൂജ നടത്തുന്നതിനുള്ള മാർഗനിർദേശങ്ങൾ പാലിച്ച് ദോത്തി ധരിച്ച് വിരാട് കോലി എത്തിയപ്പോള്‍ ഇളം പീച്ച് നിറത്തിലുള്ള സാരിയാണ് അനുഷ്‌ക ശര്‍മ അണിഞ്ഞിരുന്നത്.

Virat Kohli Visit Mahakaleshwar Temple  Mahakaleshwar Temple  Anushka Sharma Visit Mahakaleshwar Temple  Anushka Sharma  india vs australia  axar patel  kl rahul  കോലിയും അനുഷ്‌കയും മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍  മഹാകാലേശ്വര്‍ ക്ഷേത്രം  വിരാട് കോലി  അനുഷ്‌ക ശര്‍മ  അക്‌സര്‍ പട്ടേല്‍  കെഎല്‍ രാഹുല്‍  അതിയ ഷെട്ടി  മേഹ പട്ടേല്‍
കോലിയും അനുഷ്‌കയും മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍

മറ്റ് തീർഥാടകർക്കൊപ്പം ഇരുവരും ക്ഷേത്രത്തിൽ ഇരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രാര്‍ഥനയ്‌ക്ക് എത്തിയ തങ്ങള്‍ക്ക് നല്ല ദര്‍ശനം ലഭിച്ചതായി അനുഷ്‌ക വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. ക്ഷേത്ര പരിസരത്ത് അല്‍പ നേരം ചിലവഴിച്ചാണ് ഇരുവരും മടങ്ങിയത്.

വിശ്വാസ പാതയില്‍ സഞ്ചരിക്കുന്ന ദമ്പതികള്‍: വിശ്വാസത്തിന്‍റെ പാതയില്‍ സഞ്ചരിക്കുന്ന ദമ്പതികളാണ് വിരാടും അനുഷ്‌കയുമെന്നത് പരസ്യമായ കാര്യമാണ്. അടുത്തിടെ ഇരുവരും മകൾ വാമികയ്‌ക്കൊപ്പം ഋഷികേശിലും വൃന്ദാവനത്തിലും സന്ദർശനം നടത്തിയിരുന്നു. വൃന്ദാവനത്തിലെ ബാബ നീം കരോളിയുടെ ആശ്രമത്തിലും ഋഷികേശില്‍ സ്വാമി ദയാനന്ദ് ആശ്രമത്തില്‍ സ്വാമി ദയാനന്ദ് ജി മഹാരാജിന്‍റെ സമാധിയും ഇരുവരും സന്ദര്‍ശിച്ചിരുന്നു.

2017 ഡിസംബര്‍ 11നാണ് വിരാട് കോലിയും അനുഷ്‌ക ശര്‍മയും വിവാഹിതരാവുന്നത്. തുടര്‍ന്ന് 2021 ജനുവരിയിലായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് വാമികയെത്തുന്നത്. ഇരു താരങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണെങ്കിലും വാമികയുടെ മുഖം ഇതേവരെ ആരാധകര്‍ക്ക് മുമ്പില്‍ താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഇന്‍ഡോറില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിന് ശേഷമാണ് കോലിയും അനുഷ്‌കയും ക്ഷേത്രത്തിലെത്തുന്നത്. പരമ്പരയില്‍ ഇതേവരെ ഫോമിലേക്ക് ഉയരാന്‍ ഇന്ത്യയുടെ റണ്‍ മെഷീനെന്ന് വിളിപ്പേരുള്ള കോലിക്ക് കഴിഞ്ഞിട്ടില്ല.

2008ല്‍ പുറത്തിറങ്ങിയ 'റബ്‌ നെ ബനാ ദെ ജോഡി' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്‌ക്ക് പ്രവേശിച്ച താരമാണ് അനുഷ്‌ക ശര്‍മ. തുടര്‍ന്ന് 'ജബ്‌ തക് ഹേ ജാന്‍', 'സുല്‍ത്താന്‍', 'ബോംബൈ വെല്‍വൈറ്റ്', 'പി കെ' തുടങ്ങിയ നിരവധി ചിത്രങ്ങളിലും വേഷമിട്ടു. 2018ല്‍ പുറത്തിറങ്ങിയ 'പരി'യാണ് അവസാനമായി അനുഷ്‌കയുടേതായി തിയേറ്ററില്‍ റിലീസ് ചെയ്‌ത ചിത്രം.

കോലിക്ക് മുന്നെ രാഹുലും അക്‌സറും: ഇന്‍ഡോര്‍ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ഓപ്പണര്‍ കെഎല്‍ രാഹുലും ഭാര്യ ആതിയ ഷെട്ടിയും പിന്നാലെ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്‌സര്‍ പട്ടേലും ഭാര്യ മേഹയും ഉജ്ജയിനിലെത്തിയിരുന്നു. പൂജയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരുമായും അക്‌സര്‍ പട്ടേല്‍ സംവദിച്ചിരുന്നു.

അക്‌സര്‍ പട്ടേലും ഭാര്യ മേഹയും

കഴിഞ്ഞ ജനുവരി 26നാണ് അക്‌സർ പട്ടേലും മേഹയും വിവാഹിതരാവുന്നത്. വഡോദരയില്‍ പരമ്പരാഗത രീതിയിലാണ് വിവാഹം നടന്നത്. അക്‌സറിന്‍റെ ഡയറ്റീഷ്യനായിരുന്നു മേഹ പട്ടേല്‍.

ഡേറ്റിങ്ങിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്നിരുന്നു. എന്നാല്‍ ക്ഷേത്ര സന്ദർശന വേളയിൽ മാധ്യമങ്ങളോട് അകലം പാലിക്കുകയായിരുന്നു രാഹുലും ആതിയയും ചെയ്‌തത്. ജനുവരി 23നാണ് ബോളിവുഡ് നടിയും താരപുത്രിയുമായ ആതിയ ഷെട്ടിയെ കെഎൽ രാഹുല്‍ വിവാഹം ചെയ്‌തത്. ആതിയയുടെ പിതാവ് സുനിൽ ഷെട്ടിയുടെ ഖണ്ടാലയിലുള്ള ബംഗ്ലാവില്‍ വച്ചായിരുന്നു ചടങ്ങുകള്‍.

ALSO READ: 'കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ടീമിന് ഗുണം ചെയ്യില്ല'; തുറന്നടിച്ച് ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.