ETV Bharat / sports

'ക്യാപ്‌റ്റനായിരുന്നപ്പോള്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചു, അത് തുറന്ന് പറയുന്നതില്‍ മടിയില്ല': വിരാട് കോലി

2017ല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം നായകനായ വിരാട് കോലി 2022ലാണ് സ്ഥാനമൊഴിഞ്ഞത്.

Virat Kohli  Virat Kohli Captaincy Records  Virat Kohli about Captaincy Records  Virat Kohli Latest  Virat Kohli News  വിരാട് കോലി  വിരാട് കോലി ക്യാപ്‌റ്റന്‍സി  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  വിരാട് കോലി ഇന്‍റര്‍വ്യൂ
Virat Kohli
author img

By

Published : May 13, 2023, 2:24 PM IST

ബെംഗളൂരു: എംഎസ് ധോണി നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയായിരുന്നു വിരാട് കോലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ക്യാപറ്റനായത്. 2014ല്‍ ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുത്ത കോലി മൂന്ന് വര്‍ഷത്തിനിപ്പുറം 2017ല്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സ്ഥിരം നായകനായി. ആഭ്യന്തര വിദേശ പരമ്പരകളില്‍ വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ മികച്ച പ്രകടനങ്ങള്‍ നടത്തിയിരുന്നെങ്കിലും ടീമിന് ഐസിസി കിരീടങ്ങളൊന്നും നേടാനായിരുന്നില്ല.

സീനിയര്‍ ടീമിന്‍റെ നായകനാകുന്നതിന് മുന്‍പ് ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ കിരീടത്തിലെത്തിക്കാന്‍ വിരാടിന് സാധിച്ചിരുന്നു. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയെയും, ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും വിരാട് നയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, നായകനെന്ന നിലയില്‍ ഒരുപാട് പിഴവുകള്‍ സംഭവിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിരാട് കോലി.

'ഞാന്‍ ക്യാപ്‌റ്റനായിരുന്നപ്പോള്‍ ഒരുപാട് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. അതിനോട് നൂറ് ശതമാനവും ഞാന്‍ യോജിക്കുന്നു. അവയെല്ലാം സമ്മതിച്ചു തരുന്നതില്‍ എനിക്ക് മടിയില്ല.

ഞാന്‍ ഒരിക്കലും എന്‍റെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഒന്നും തന്നെ ചെയ്‌തിട്ടില്ല. നായകനായ ആദ്യ ദിനം മുതല്‍ ചുമതലയൊഴിഞ്ഞ അവസാന ദിവസം വരെയുള്ള കാര്യങ്ങളില്‍ നിന്നും എനിക്ക് അത് ഉറപ്പ് നല്‍കാന്‍ കഴിയും. വിജയങ്ങള്‍ നേടി ടീമിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുക എന്നത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യം.

ഞാന്‍ എടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നെങ്കിലും ഇല്ലെങ്കിലും അവയെ എല്ലാം ഞാന്‍ പൂര്‍ണമായും അംഗീകരിക്കുന്നുണ്ട്. തെറ്റുകള്‍ വരുത്തുന്നത് പരാജയത്തിന്‍റെ ഭാഗം കൂടിയാണ്. പരാജയങ്ങള്‍ സംഭവിക്കാം, എന്നാല്‍ എന്‍റെ ഉദ്ധേശമൊന്നും തെറ്റായിരുന്നില്ല.

Also Read : 'നേട്ടത്തില്‍ ഞാന്‍ ചിരിച്ചു, എന്നാല്‍ അനുഷ്‌കയോട് സംസാരിച്ചപ്പോള്‍ കരഞ്ഞു': 71-ാം സെഞ്ച്വറിയെക്കുറിച്ച് വിരാട് കോലി

കൃത്യസ്ഥലത്ത് എത്തുന്നത് വരെ നിങ്ങള്‍ തെറ്റുകള്‍ വരുത്തുന്നത് തുടര്‍ന്നേക്കാം. എന്നാല്‍ അതില്‍ നിന്നും നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. അതില്‍ നിന്ന് മാത്രമെ നിങ്ങള്‍ക്ക് വിജയം കൈവരിക്കാനും സാധിക്കൂ' -വിരാട് കോലി വ്യക്തമാക്കി.

2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയാണ് എംഎസ് ധോണി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞത് പിന്നാലെ ക്യാപ്‌റ്റന്‍സി ഏറ്റെടുത്ത വിരാട് കോലി 2022 വരെയാണ് ഇന്ത്യന്‍ ടീമിനെ ടെസ്റ്റ് ക്രിക്കറ്റില്‍ നയിച്ചത്. ഇക്കാലയളവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ജയം നേടുന്ന നായകനായും വിരാട് കോലി മാറിയിരുന്നു.

2021ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ വിരാട് കോലിക്ക് കീഴില്‍ ഇന്ത്യ ഇറങ്ങിയെങ്കിലും ന്യൂസിലന്‍ഡിനോട് തോറ്റ് മടങ്ങുകയായിരുന്നു. 2019ലെ ഏകദിന ലോകപ്പില്‍ വിരാടിന് കീഴില്‍ സെമി ഫൈനല്‍ വരെയെത്താനെ ഇന്ത്യന്‍ ടീമിനായുള്ളൂ. 2021ലെ ടി20 ലോകകപ്പില്‍ കോലിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു.

Also Read : IPL 2023 | ആറ് വര്‍ഷം നീണ്ട കാത്തിരിപ്പ്, ഒടുവില്‍ ഐപിഎല്ലിലെ മടങ്ങി വരവ് ഗംഭീരമാക്കി വിഷ്‌ണു വിനോദ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.