ETV Bharat / sports

റെയില്‍വേസിനെതിരെ സഞ്‌ജുവിന് സെഞ്ചുറി; കളി തോറ്റെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം - സഞ്‌ജു സാംസണ്‍

Vijay Hazare Trophy 2023: വിജയ് ഹസാരെ ട്രോഫിയില്‍ നോക്കൗട്ടില്‍ കടന്ന് കേരളം. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് കേരളത്തിന്‍റെ മുന്നേറ്റം.

Vijay Hazare Trophy 2023  Kerala vs Railways highlights  Sanju Samson  Sanju Samson hit century in Vijay Hazare Trophy  വിജയ് ഹസാരെ ട്രോഫി 2023  കേരളം വിജയ് ഹസാരെ ട്രോഫി നോക്കൗട്ടില്‍  കേരളം vs റെയില്‍വേസ്‌  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണ്‍ സെഞ്ചുറി വിജയ് ഹസാരെ ട്രോഫി 2023
Vijay Hazare Trophy 2023 Kerala vs Railways highlights
author img

By ETV Bharat Kerala Team

Published : Dec 5, 2023, 6:10 PM IST

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി (Vijay Hazare Trophy 2023) ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ റെയില്‍വേസിനെതിരെ കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെ സെഞ്ചുറി പാഴായി. കിനി സ്‌പോര്‍ട്‌സ് അറീന ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് കേരളം റെയില്‍വേസിനോട് തോല്‍വി വഴങ്ങിയത്. (Vijay Hazare Trophy 2023 Kerala vs Railways highlights) ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത റെയില്‍വേസ്‌ 256 റണ്‍സിന്‍റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയത്.

കേരളത്തിന്‍റെ മറുപടി നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 237 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. 139 പന്തില്‍ 128 റണ്‍സായിരുന്നു സഞ്‌ജു സാംസണ്‍ (Sanju Samson) നേടിയത്. സഞ്‌ജുവിന് പുറമെ 63 പന്തില്‍ 53 റണ്‍സെടുത്ത ശ്രേയസ് ഗോപാല്‍ മാത്രമാണ് തിളങ്ങിയത്. റെയില്‍വേസിനായി രാഹുല്‍ ശര്‍മ 10 ഓവറില്‍ 44 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി.

59 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടതോടെ കേരളത്തിന്‍റെ തുടക്കം പാളി. ഒരക്കം കടക്കാന്‍ കഴിയാതിരുന്ന രോഹന്‍ കുന്നുമ്മല്‍ (4 പന്തില്‍ 0), സച്ചിന്‍ ബേബി (19 പന്തില്‍ 9), സല്‍മാന്‍ നിസാര്‍ (9 പന്തില്‍ 2), എന്നിവര്‍ക്ക് പുറമെ കൃഷ്‌ണ പ്രസാദും (51 പന്തില്‍ 29) തിരികെ കയറുകയായിരുന്നു. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച സഞ്‌ജു സാംസണ്‍- ശ്രേയസ് ഗോപാല്‍ സഖ്യം കൂട്ടത്തര്‍ച്ച ഒഴിവാക്കി.

റെയില്‍വേസ് ബോളര്‍മാര്‍ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും കളിച്ച ഇരുവരും 138 റണ്‍സാണ് ടീം ടോട്ടലില്‍ ചേര്‍ത്തത്. എന്നാല്‍ നിര്‍ണായക സമയത്ത് ശ്രേയസിനെ നഷ്‌ടമാവുകയും തുടര്‍ന്നെത്തിയ അബ്‌ദുള്‍ ബാസിത് (6 പന്തില്‍ 0), അഖില്‍ സ്‌കറിയ (2 പന്തില്‍ 0) എന്നിവര്‍ നിരാശപ്പെടുത്തുകയും ചെയ്‌തത് കേരളത്തിന് കനത്ത തിരിച്ചടിയായി.

അവസാന ഓവറിലെ അഞ്ചാം പന്തിലാണ് സഞ്ജു വീഴുന്നത്. എട്ട് ഫോറുകളും ആറ് സിക്‌സുമുള്‍പ്പെടുന്നതായിരുന്നു സഞ്‌ജുവിന്‍റെ ഇന്നിങ്‌സ്. ബേസില്‍ തമ്പി (6 പന്തില്‍ 7), വൈശാഖ് ചന്ദ്രന്‍ ( 1 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു.

നേരത്തെ, ആദ്യം ബാറ്റ് ചെയ്‌ത റെയില്‍വേസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 255 റണ്‍സ് നേടിയത്. സഹാബ് യുവരാജ് സിങ്ങിന്‍റെ സെഞ്ചുറിയാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 136 പന്തില്‍ പുറത്താവാതെ 121 റണ്‍സാണ് താരം നേടിയത്. 77 പന്തില്‍ 61 റണ്‍സെടുത്ത പ്രഥം സിങ്, 27 പന്തില്‍ 31 റണ്‍സെടുത്ത ഉപേന്ദ്ര യാദവ് എന്നിവരും നിര്‍ണായകമായി.

കേരളത്തിനായി വൈശാഖ് ചന്ദ്രന്‍ 10 ഓവറില്‍ 33ന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മത്സരത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും ഗ്രൂപ്പ് എയില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ടൂര്‍ണമെന്‍റിന്‍റെ നോക്കൗട്ടുറപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞു. ഏഴ്‌ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് ജയത്തോടെ 20 പോയിന്‍റാണ് ടീമിനുള്ളത്.

ALSO READ: 'ഇയാള്‍ വീരുവിന്‍റെ കളി കണ്ടിട്ടുണ്ടോ?'; ട്രാവിസ് ഹെഡുമായി താരതമ്യം ചെയ്‌ത ആരാധകനെ നിര്‍ത്തിപ്പൊരിച്ച് അജയ്‌ ജഡേജ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.