ETV Bharat / sports

'സങ്കൽപ്പിക്കാവുന്നതിലപ്പുറം നേടി'; പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് വിരമിച്ചു - മുഹമ്മദ് ഹഫീസ് അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചു

രണ്ടു ദശാബ്ദത്തിനടുത്തുള്ള കരിയറില്‍ സങ്കൽപ്പിക്കാവുന്നതിലപ്പുറം നേട്ടങ്ങൾ കൈവരിക്കാനായതായി ഹഫീസ് പറഞ്ഞു.

Pakistan all-rounder Mohammad Hafeez retires  Hafeez retires from international cricket  Mohammad Hafeez retirement  മുഹമ്മദ് ഹഫീസ് അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചു  പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് വിരമിച്ചു
'സങ്കൽപ്പിക്കാവുന്നതിലപ്പുറം നേടി'; പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് വിരമിച്ചു
author img

By

Published : Jan 3, 2022, 7:29 PM IST

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ് അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിച്ചു ( Pakistan all-rounder Mohammad Hafeez retires). അഭിമാനത്തോടെയും സംതൃപ്‌തിയോടേയും രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുകയാണെന്ന് താരം പറഞ്ഞു.

രണ്ടു ദശാബ്ദത്തിനടുത്തുള്ള കരിയറില്‍ സങ്കൽപ്പിക്കാവുന്നതിലപ്പുറം നേട്ടങ്ങൾ കൈവരിക്കാനായതായും ഹഫീസ് കൂട്ടിച്ചേര്‍ത്തു.

2003ല്‍ പാകിസ്ഥാനായി അരങ്ങേറിയ ഹഫീസ് ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും ടീമിനെ നയിച്ചിട്ടുണ്ട്. നേരത്തെ 2018ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 41കാരനായ താരം വിരമിച്ചിരുന്നു.

പാകിസ്ഥാനായി 392 മത്സരങ്ങള്‍ കളിച്ച ഹഫീസ് 12,789 റണ്‍സും 253 വിക്കറ്റുകളും നേടിയിട്ടുണ്ട്. 55 ടെസ്റ്റില്‍ 3652 റണ്‍സും 53 വിക്കറ്റും, 218 ഏകദിനത്തില്‍ 6614 റണ്‍സും 139 വിക്കറ്റും, 119 ടി20യില്‍ 2514 റണ്‍സും 61 വിക്കറ്റും ഹഫീസ് നേടിയിട്ടുണ്ട്.

also read:ഭിന്നശേഷിക്കാരായ കായിക താരങ്ങളോട് അവഗണന; പഞ്ചാബ് കായിക മന്ത്രിക്കെതിരെ ദേശീയ ചെസ്‌ താരം

മൂന്ന് ഏകദിന ലോകകപ്പിന്‍റേയും ആറ് ടി20 ലോകകപ്പിന്‍റെയും ഭാഗമായിരുന്നു. കരിയറിലാകെ 32 മത്സരങ്ങളില്‍ പ്ലയര്‍ ഓഫ്‌ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2009ല്‍ ഐസിസി ടി20 ലോകകപ്പും 2017ല്‍ ചാമ്പ്യന്‍സ് ട്രോഫിയും നേടിയ ടീമില്‍ അംഗമായിരുന്നു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.