ETV Bharat / sports

ആ ഷൂസ് ധരിക്കരുതെന്ന് ഐസിസി; ഉസ്‌മാന്‍ ഖവാജ കളിക്കാനിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് - ഉസ്‌മാന്‍ ഖവാജ കറുത്ത ആം ബാന്‍ഡ്

Usman Khawaja Wears Black Arm Band: ഓസ്‌ട്രേലിയ പാകിസ്ഥാന്‍ പെര്‍ത്ത് ടെസ്റ്റില്‍ പലസ്‌തീന് ഐക്യദാര്‍ഢ്യവുമായി ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ. കളിക്കാനിറങ്ങിയത് കറുത്ത ആം ബാൻഡ് അണിഞ്ഞ്.

Usman Khawaja  Usman Khawaja Black Arm Band  Australia vs Pakistan Perth Test  Usman Khawaja Expressed Solidarity To Gaza  Usman Khawaja On Israel Palestine Conflict  Why Usman Khawaja Wears Black Arm Band Today  ഓസ്‌ട്രേലിയ പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ്  ഉസ്‌മാന്‍ ഖവാജ പലസ്‌തീന്‍ ഐക്യദാര്‍ഢ്യം  ഉസ്‌മാന്‍ ഖവാജ കറുത്ത ആം ബാന്‍ഡ്  ഇസ്രയേല്‍ പലസ്‌തീന്‍ സംഘര്‍ഷം ഉസ്‌മാന്‍ ഖവാജ
Usman Khawaja Wears Black Arm Band
author img

By ETV Bharat Kerala Team

Published : Dec 14, 2023, 12:42 PM IST

പെര്‍ത്ത്: ഓസ്‌ട്രേലിയ പാകിസ്ഥാന്‍ ആദ്യ ടെസ്റ്റ് മത്സരത്തിന്‍റെ ഒന്നാം ദിനത്തില്‍ ഗാസയിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജ (Usman Khawaja Expressed Solidarity To Gaza). കറുത്ത ആം ബാന്‍ഡ് അണിഞ്ഞുകൊണ്ടാണ് താരം ഇസ്രയേല്‍ - പലസ്‌തീന്‍ വിഷയത്തില്‍ കളിക്കളത്തിലൂടെ തന്‍റെ നിലപാട് അറിയിച്ചത്. നേരത്തെ, മത്സരത്തിന് മുന്‍പും ഇസ്രയേല്‍ ഹമാസ് സംഘര്‍ഷത്തില്‍ പലസ്തീന്‍ അനുകൂല നിലപാടാണ് തനിക്കുള്ളതെന്ന് താരം വ്യക്തമാക്കിയിരുന്നു.

  • Khawaja has opened up about his 'frustration' at the ICC’s rule which prevents him from wearing a 'humanitarian message'...

    But that didn't stop him from wearing a black armband to respect those suffering 👇

    MORE 👉 https://t.co/M7yok9FYJd pic.twitter.com/i6NptJDcSo

    — Fox Cricket (@FoxCricket) December 14, 2023 " class="align-text-top noRightClick twitterSection" data=" ">

പാകിസ്ഥാനെതിരായ മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലന സെഷനില്‍ ഇറങ്ങിയപ്പോള്‍ താരം ധരിച്ചിരുന്ന ഷൂസിനെ ചുറ്റിപ്പറ്റിയും നേരത്തെ വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. 'എല്ലാ ജീവനും തുല്യമാണ്, സ്വാതന്ത്ര്യം മനുഷ്യാവകാശം' എന്നായിരുന്നു താരം ധരിച്ചിരുന്ന ഷൂസുകളില്‍ ധരിച്ചിരുന്നത്. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായാണ് പ്രചരിക്കുകയും ചെയ്‌തത്.

പലസ്‌തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി താരം ഈ ഷൂസ് ധരിച്ചായിരിക്കും പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് ഇറങ്ങുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഐസിസി ചട്ടങ്ങള്‍ ഇതിന് എതിരായതിനാല്‍ താരം ഈ പദ്ധതിയില്‍ നിന്നും പിന്മാറുകയായിരുന്നു. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ വാചകങ്ങള്‍ എഴുതിയ ഷൂ ഉപയോഗിച്ച് താരം കളിക്കാനിറങ്ങില്ലെന്ന് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് താരം ഇന്ന് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് കളിക്കാനിറങ്ങിയത്. അതേസമയം, പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഓസ്‌ട്രേലി ഭേദപ്പെട്ട നിലയിലാണ് ബാറ്റിങ് തുടരുന്നത് (Australia vs Pakistan 1st Test Day 1). ആദ്യ ദിനത്തില്‍ 45 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 198 റണ്‍സാണ് കങ്കാരുപ്പട സ്കോര്‍ ചെയ്‌തത്.

133 പന്തില്‍ 103 റണ്‍സുമായി ഡേവിഡ് വാര്‍ണറും 20 പന്തില്‍ 17 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. വാര്‍ണറിനൊപ്പം ഓസീസ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ ഉസ്‌മാന്‍ ഖവാജ 98 പന്തില്‍ 41 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ഓസ്ട്രേലിയന്‍ സ്കോര്‍ 29.4 ഓവറില്‍ 129ല്‍ നില്‍ക്കെയാണ് ഖവാജ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ സര്‍ഫറാസ് അഹമ്മദിന് ക്യാച്ച് നല്‍കി പുറത്തായത്. മൂന്നാമനായി ക്രീസിലെത്തിയ മാര്‍നസ് ലബുഷെയ്‌ന് 25 പന്തില്‍ 16 റണ്‍സ് നേടാനെ സാധിച്ചുള്ളു.

Also Read : 'എല്ലാ ജീവനും തുല്യമാണ്, ആ ഷൂ ധരിക്കില്ല, നിയമം പാലിക്കുന്നു'...നിലപാടില്‍ മാറ്റമില്ല, ഖവാജ പറയുന്നു...

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.