ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തും ബോളിവുഡ് താരം ഉർവശി റൗട്ടേലയും തമ്മിൽ സോഷ്യൽ മീഡിയയിലൂടെയുള്ള വാക്‌പോര് ആരാധകരും, ട്രോളൻമാരും ആഘോഷമാക്കാറുണ്ട്. ഇപ്പോൾ ഒരു ചെറിയ ഇടവേളയ്‌ക്ക് ശേഷം വീണ്ടും ട്രോളൻമാർക്ക് ആഘോഷിക്കാനുള്ള വകയുമായി എത്തിയിരിക്കുകയാണ് ഉർവശി. ഓസ്‌ട്രേലിയയിലേക്ക് പോകുന്നു എന്നറിയിച്ചുകൊണ്ട് ഉർവശി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
-
Urvashi Rautela literally right now pic.twitter.com/tSvtFcD6t2
— J 🇮🇳 (@jaynildave) October 9, 2022 " class="align-text-top noRightClick twitterSection" data="
">Urvashi Rautela literally right now pic.twitter.com/tSvtFcD6t2
— J 🇮🇳 (@jaynildave) October 9, 2022Urvashi Rautela literally right now pic.twitter.com/tSvtFcD6t2
— J 🇮🇳 (@jaynildave) October 9, 2022
നിലവിൽ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലാണ് റിഷഭ് പന്ത്. ഇതിനിടെയാണ് താൻ ഓസ്‌ട്രേലിയയിലേക്ക് പോകുന്നു എന്നറിയിച്ചുകൊണ്ട് ഉർവശി വിമാനത്തിലിരിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. ചിത്രങ്ങൾക്ക് താഴെ 'അതിനിടെ, ഓസ്‌ട്രേലിയയിൽ സാഹസികതകൾ ആരംഭിക്കുന്നു', 'എന്‍റെ ലൗവിനെ പിന്തുടരുന്നു, അത് എന്ന ഓസ്‌ട്രേലിയയിലേക്ക് നയിച്ചു' എന്നിങ്ങനെയുള്ള രണ്ട് ക്യാപ്‌ഷനുകളും ഉർവശി കുറിച്ചിട്ടുണ്ട്.
ഇതോടെ ചിത്രങ്ങൾ നെറ്റിസണ്‍സ് ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ട്വിറ്ററിൽ നിരവധി മീമുകളും, ട്രോളുകളും പിറന്നു. ഉർവശിയുടെ ഓസ്‌ട്രേലിയ സന്ദർശനം പന്തിനെ കാണാനാണോ എന്നാണ് പലരും ചോദിച്ചത്. 'റിഷഭ് പന്ത് നിങ്ങൾക്കായി കാത്തിരിക്കുന്നു. എത്രയും പെട്ടന്ന് അവിടേക്ക് ചെല്ലുക' എന്ന് കമന്‍റുകളിട്ടും ചിലർ താരത്തെ കളിയാക്കി.
-
When #Rishabpant runs into#UrvashiRautela in Australia pic.twitter.com/eNttSK9MTA
— Bhatkela (@Bhatkela) October 9, 2022 " class="align-text-top noRightClick twitterSection" data="
">When #Rishabpant runs into#UrvashiRautela in Australia pic.twitter.com/eNttSK9MTA
— Bhatkela (@Bhatkela) October 9, 2022When #Rishabpant runs into#UrvashiRautela in Australia pic.twitter.com/eNttSK9MTA
— Bhatkela (@Bhatkela) October 9, 2022
2018-ൽ ഇരുവരെയും ഒരുമിച്ച് പാർട്ടികളിലും റെസ്റ്റോറന്‍റുകളിലും കണ്ടുതുടങ്ങിയതോടെയാണ് താരങ്ങൾ തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത്. അതേവർഷം തന്നെ ഇരുവരും വാട്‌സ്‌ആപ്പിൽ പരസ്‌പരം ബ്ലോക്ക് ചെയ്‌തു എന്ന തരത്തിലും വാർത്തകൾ വന്നു. പിന്നാലെ 2019ൽ പന്ത് വാർത്തകൾ നിഷേധിക്കുകയും ഇഷ നേഗിയുമായി പ്രണയത്തിലാണെന്ന് അറിയിക്കുകയും ചെയ്‌തു.
പിന്നാലെ പന്ത്- ഉർവശി വാർത്തകൾ കെട്ടടങ്ങിയിരുന്നു. എന്നാൽ അടുത്തിടെ 'മിസ്റ്റര്‍ ആര്‍പി' എന്നൊരാള്‍ ഹോട്ടലില്‍ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നു എന്ന ഉര്‍വശിയുടെ പ്രസ്‌താവനയാണ് വിവാദങ്ങള്‍ക്ക് വീണ്ടും തുടക്കമിട്ടത്. ഈ ആര്‍പി എന്നത് റിഷഭ് പന്താണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നു.
-
Meanwhile #Rishabpant with #UrvashiRautela in Austraila#UrvashiRautela Bc Uskohh World Cup pay Focus Karnay Dey bhen... pic.twitter.com/4Br6nZErsj
— $hubham⁴⁵ 🇮🇳 (@DankShubham) October 9, 2022 " class="align-text-top noRightClick twitterSection" data="
">Meanwhile #Rishabpant with #UrvashiRautela in Austraila#UrvashiRautela Bc Uskohh World Cup pay Focus Karnay Dey bhen... pic.twitter.com/4Br6nZErsj
— $hubham⁴⁵ 🇮🇳 (@DankShubham) October 9, 2022Meanwhile #Rishabpant with #UrvashiRautela in Austraila#UrvashiRautela Bc Uskohh World Cup pay Focus Karnay Dey bhen... pic.twitter.com/4Br6nZErsj
— $hubham⁴⁵ 🇮🇳 (@DankShubham) October 9, 2022
ALSO READ: ഉർവശി റൗട്ടേല വക ഒരു ചുടുചുംബനം; റിഷഭ് പന്തിന് ജന്മദിന സമ്മാനം?
ഇതിന് പിന്നാലെ ഉര്‍വശിക്ക് മറുപടിയെന്നോണം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പന്ത് രംഗത്തെത്തി. പ്രശസ്‌തിക്ക് വേണ്ടി ആളുകള്‍ കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്‌തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്‌തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ എന്നുമായിരുന്നു പന്തിന്‍റെ സ്റ്റോറി.
-
Nibbi gone crazy for Pant.#UrvashiRautela #RishabhPant pic.twitter.com/8pyxWhZg4E
— DHONI 07 (@HARSHAL17371828) October 9, 2022 " class="align-text-top noRightClick twitterSection" data="
">Nibbi gone crazy for Pant.#UrvashiRautela #RishabhPant pic.twitter.com/8pyxWhZg4E
— DHONI 07 (@HARSHAL17371828) October 9, 2022Nibbi gone crazy for Pant.#UrvashiRautela #RishabhPant pic.twitter.com/8pyxWhZg4E
— DHONI 07 (@HARSHAL17371828) October 9, 2022
പോസ്റ്റ് ചെയ്‌ത് 10 മിനിട്ടിനുള്ളില്‍ റിഷഭ് പന്ത് ഇത് ഡിലീറ്റ് ചെയ്‌തെങ്കിലും സ്‌ക്രീന്‍ ഷോട്ട് വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പന്തിന് മറുപടിയെന്നോണം ഉര്‍വശിയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. 'ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല' എന്നാണ് ഉര്‍വശി റൗട്ടേല ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഇതിനും പന്ത് മറുപടി നല്‍കിയിരുന്നു.
ഇതിനിടെ പന്തിന്‍റെ പിറന്നാളിന് പേര് സൂചിപ്പിക്കാതെ ജന്മദിനാശംകൾ എന്ന ശീർഷകത്തോടെ ഫ്ലൈയിങ് കിസ് നൽകുന്ന വീഡിയോയും ഉർവശി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരുന്നു.