ETV Bharat / sports

ഉന്‍മുക്ത് ചന്ദിന് യുഎസിലെ പ്രധാന ലീഗിലും നിരാശയോടെ തുടക്കം - American criket

സാന്‍ ഡിയേഗോ സര്‍ഫ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെയാണ് താരം കൂടാരം കയറിയത്.

ഉന്‍മുക്ത് ചന്ദ്  Unmukt Chand  american criket  American criket  യുഎസ് മേജര്‍ ലീഗ്
ഉന്‍മുക്ത് ചന്ദിന് യുഎസിലെ മേജര്‍ ലീഗിലും നിരാശയോടെ തുടക്കം
author img

By

Published : Aug 15, 2021, 10:35 PM IST

കാലിഫോര്‍ണിയ : 28ാമത്തെ വയസില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് യുഎസിലെ മേജര്‍ ലീഗിലേക്ക് ചേക്കേറിയ ഉൻമുക്ത് ചന്ദിന് നിരാശപ്പെടുത്തുന്ന തുടക്കം. സിലിക്കണ്‍ വാലി സട്രൈക്കേഴ്‌സിന്‍റെ ഓപ്പണറായുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ചന്ദ് പൂജ്യത്തിന് പുറത്തായി.

സാന്‍ ഡിയേഗോ സര്‍ഫ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ നേരിട്ട മൂന്നാം പന്തില്‍ തന്നെയാണ് താരം കൂടാരം കയറിയത്. ഏവരേയും ഞെട്ടിച്ചുകൊണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

  • I don't think Unmukt Chand will be sharing this on his Instagram Stories anytime soon. Third-ball duck on @MiLCricket debut for the ex-India 2012 U19 World Cup winning captain. He was opening the batting for Silicon Valley Strikers in Morgan Hill, California today. pic.twitter.com/El0G1fLmP1

    — Peter Della Penna (@PeterDellaPenna) August 15, 2021 " class="align-text-top noRightClick twitterSection" data=" ">

2012ൽ അണ്ടർ 19 ടീമിനെ ലോകകിരീടത്തിലേക്ക് നയിച്ച ഉൻമുക്ത് ചന്ദായിരുന്നു. ഫൈനലിൽ ഓസ്ട്രേലിയക്കെതിരെ 111 റണ്‍സുമായി ടീമിനെ വിജയത്തിലേക്ക് നയിച്ചതോടെ താരത്തെ ഇന്ത്യയുടെ ഭാവി വാഗ്‌ദാനമായാണ് വാഴ്ത്തിയിരുന്നത്.

Also read:ഫുട്‌ബോള്‍ ഇതിഹാസം ഗെര്‍ഡ് മുള്ളര്‍ അന്തരിച്ചു

ഡല്‍ഹിക്കായി രഞ്ജി അരങ്ങേറ്റത്തില്‍ തന്നെ സെഞ്വറിയുമായാണ് (151) ഉന്മുക്ത് ചന്ദ് തിളങ്ങിയത്. എന്നാൽ പിന്നീട് ആ മികവ് പുലർത്താനാകതെ വന്നതോടെ ഒരിക്കൽ പോലും സീനിയർ ടീമിലേക്ക് വിളിയെത്തിയില്ല.

18-ാം വയസില്‍ ഐപിഎല്ലില്‍ അന്നത്തെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്‍റെ ഭാഗമായെങ്കിലും ഐപിഎല്ലിലും സ്ഥിര സാന്നിധ്യമാവാന്‍ ഉന്‍മുക്തിന് കഴിഞ്ഞില്ല.

മുംബൈ ഇന്ത്യന്‍സിലും താരം കളിച്ചിരുന്നു. 2015 വരെ ഇന്ത്യ എ ടീമിലും അംഗമായിരുന്നു. 2016 മുതലാണ് താരത്തിന്‍റെ കരിയറിലെ വീഴ്‌ചകള്‍ തുടങ്ങിയത്.

ആദ്യം വിജയ് ഹസാരെ ട്രോഫിക്കുള്ള ഡല്‍ഹി ടീമില്‍ നിന്ന് പുറത്തായി. തുടർന്ന് മോശം ഫോം കാരണം മുംബൈ ഇന്ത്യന്‍സില്‍ നിന്നും പുറത്തായി.

പിന്നീടൊരു തിരിച്ചുവരവ് ഉന്‍മുക്തിനുണ്ടായില്ല. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 67 മത്സരങ്ങളില്‍ നിന്ന് 3379 റണ്‍സ് ആണ് ഉന്‍മുക്തിന്‍റെ സമ്പാദ്യം.

120 ലിസ്റ്റ് എ മത്സരങ്ങളില്‍ നിന്ന് 4505 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിൽ 21 മത്സരങ്ങളിൽ നിന്ന് 300 റണ്‍സും നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.