ETV Bharat / sports

13 റണ്‍സിന് 7 വിക്കറ്റ്, 'ലിംബാനി കൊടുങ്കാറ്റ്'; പാകിസ്ഥാനോട് തോറ്റ ക്ഷീണം നേപ്പാളിന്‍റെ നെഞ്ചത്ത് തീര്‍ത്ത് ഇന്ത്യ

Under19 Asia Cup 2023 India vs Nepal Highlights: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ നേപ്പാളിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ, ഏഷ്യ കപ്പ് സെമിയിലേക്ക്

author img

By ETV Bharat Kerala Team

Published : Dec 12, 2023, 3:53 PM IST

Updated : Dec 12, 2023, 9:51 PM IST

Under19 Asia Cup 2023 India vs Nepal Highlights  India vs Nepal  Under19 Asia Cup 2023  Raj Limbani  Raj Limbani in Under19 Asia Cup 2023  രാജ് ലിംബാനി  അണ്ടര്‍ 19 ഏഷ്യ കപ്പ് 2023  ഇന്ത്യ vs നേപ്പാള്‍  രാജ് ലിംബാനി അണ്ടര്‍ 19 ഏഷ്യ കപ്പ് 2023
Under19 Asia Cup 2023 India vs Nepal Highlights

ദുബായ്‌: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ (Under19 Asia Cup 2023) പാകിസ്ഥാനെതിരായ തോല്‍വിയുടെ ക്ഷീണം നേപ്പാളിന്‍റെ നെഞ്ചത്ത് തീര്‍ത്ത് ഇന്ത്യ. ഐസിസി അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 10 വിക്കറ്റുകള്‍ക്കാണ് ഇന്ത്യ ജയം നേടിയത്. (Under19 Asia Cup 2023 India vs Nepal Highlights). ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ നേപ്പാള്‍ 22.1 ഓവറില്‍ 52 ഓള്‍ഔട്ടായി.

9.1 ഓവറില്‍ വെറും 13 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഏഴ്‌ വിക്കറ്റ് വീഴ്‌ത്തിയ രാജ് ലിംബാനിയാണ് (Raj Limbani) കൊടുങ്കാറ്റായത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ 7.1 ഓവറില്‍ 57 റണ്‍സെടുത്താണ് അനായാസം വിജയം ഉറപ്പിച്ചു. ഓപ്പണര്‍മാരായ അര്‍ഷിന്‍ കുല്‍ക്കര്‍ണി (30 പന്തില്‍ 43), ആദര്‍ശ് സിങ് (13 പന്തില്‍ 13) എന്നിവര്‍ പുറത്താവാതെ നിന്നു. അര്‍ഷിന്‍ ഒരു ബൗണ്ടറിയും അഞ്ച് സിക്‌സറുകളും നേടിയപ്പോള്‍ രണ്ട് ബൗണ്ടറികളാണ് ആദര്‍ശ് അടിച്ചത്.

ALSO READ: രോഹിത് യോ യോ ടെസ്റ്റ് പാസായിട്ടുണ്ടോ? ; മറുപടിയുമായി ഇന്ത്യയുടെ ഫിറ്റ്‌നസ് കോച്ച്

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിന് അയയ്‌ക്കപ്പെട്ട നേപ്പാള്‍ നിരയില്‍ ഒരാള്‍ക്ക് പോലും രണ്ടക്കം തൊടാന്‍ കഴിഞ്ഞിരുന്നില്ല. 18 പന്തില്‍ 8 റണ്‍സ് നേടിയ ഹേമന്ദ് ധാമി ടീമിന്‍റെ ടോപ് സ്‌കോററായി. ദീപക്‌ ബൊഹ്‌റ (11 പന്തില്‍ 1), അര്‍ജുന്‍ കുമാല്‍ (22 പന്തില്‍ 7), ഉത്തം മഗര്‍ (7 പന്തില്‍ 0), ദേവ് ഖനാൽ (10 പന്തില്‍ 2),

ALSO READ: നായകനായി തന്നെ റിഷഭ്‌ പന്ത് മടങ്ങി വരുന്നു; പക്ഷെ...ആ ചോദ്യം ബാക്കി

ഗുൽസൻ ഝാ (8 പന്തില്‍ 4), ദിപക് ദുമ്രെ (1 പന്തില്‍ 0), ദിപക് ബൊഹ്‌റ (11 പന്തില്‍ 7), ദിപേഷ് കണ്ടൽ (18 പന്തില്‍ 4), സുഭാഷ് ഭണ്ഡാരി (19 പന്തില്‍ 2) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങള്‍ നേടിയത്. ആകാശ് ചന്ദ് (9 പന്തില്‍ 4) പറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി ആരാധ്യ ശുക്ല രണ്ട് വിക്കറ്റുകളും വീഴ്‌ത്തിയിരുന്നു.

ALSO READ: പെർത്തിലെ പുല്ലുള്ള പിച്ചില്‍ വിയർക്കാൻ പോകുന്നത് പാക് പടയോ ഓസീസോ

വിജയത്തോടെ ഗ്രൂപ്പ് എയില്‍ നിന്നും സെമി ഫൈനല്‍ ഏറെക്കുറെ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. തോല്‍വിയോടെ നേപ്പാള്‍ ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. പാകിസ്ഥാനാണ് ഗ്രൂപ്പില്‍ നിന്നും അവസാന നാലിലേക്ക് കടക്കാനൊരുങ്ങുന്ന മറ്റൊരു ടീം. അതിനായി നിലവില്‍ അഫ്‌ഗാനിസ്ഥാനെതിരെ നടക്കുന്ന മത്സരത്തില്‍ കൂറ്റന്‍ തോല്‍വി വഴങ്ങാതിരുന്നാല്‍ മാത്രം പാകിസ്ഥാന്. വിജയിക്കാന്‍ കഴിഞ്ഞാല്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി ആവും പാകിസ്ഥാന്‍റെ മുന്നേറ്റം. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ എട്ട് വിക്കറ്റുകള്‍ക്കായിരുന്നു പാകിസ്ഥാന്‍ തോല്‍പ്പിച്ചത്.

ALSO READ: കളത്തില്‍ മാത്രമല്ല, ഗൂഗിളിലും കോലി കിങ്‌; 25 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട ക്രിക്കറ്റര്‍

Last Updated : Dec 12, 2023, 9:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.