ദുബായ് : അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ കുറ്റൻ വിജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യ. ആതിഥേയരായ യു.എ.ഇക്കെതിരെ 154 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഓപ്പണർ ഹർനൂർ സിങ്ങിന്‍റെ(120) സെഞ്ച്വറി മികവിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 282 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ 34.3 ഓവറിൽ 128 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ ആംഗ്രിഷ് രഘുവംശിയെ തുടക്കത്തിലേ നഷ്‌ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ക്രീസിലെത്തിയ ഷെയ്‌ഖ് റഷീദിനെ കൂട്ടുപിടിച്ച് ഹർനൂർ സിങ് ഇന്ത്യയുടെ സ്കോർ ഉയർത്തി. എന്നാൽ ടീം സ്കോർ 95 ൽ നിൽക്കെ റഷീദിനെ(35) ഇന്ത്യക്ക് നഷ്‌ടമായി.
-
A solid show with the bat 💪
— BCCI (@BCCI) December 23, 2021 " class="align-text-top noRightClick twitterSection" data="
A fine display with the ball 👍
India U19 commence their #U19AsiaCup campaign with a thumping 154-run win over UAE U19. 👏 👏 #INDvUAE
📷:ACC pic.twitter.com/0LyHpPU0tu
">A solid show with the bat 💪
— BCCI (@BCCI) December 23, 2021
A fine display with the ball 👍
India U19 commence their #U19AsiaCup campaign with a thumping 154-run win over UAE U19. 👏 👏 #INDvUAE
📷:ACC pic.twitter.com/0LyHpPU0tuA solid show with the bat 💪
— BCCI (@BCCI) December 23, 2021
A fine display with the ball 👍
India U19 commence their #U19AsiaCup campaign with a thumping 154-run win over UAE U19. 👏 👏 #INDvUAE
📷:ACC pic.twitter.com/0LyHpPU0tu
പിന്നാലെ ഒന്നിച്ച ക്യാപ്‌റ്റൻ യാഷ് ധുള്ളും ഹർനൂറും ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 119 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ ഹർനൂർ പുറത്തായി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച രാജ്‌വർധൻ ഹങ്കരേക്കർ(23 പന്തിൽ 48) ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചു.
ALSO READ: Captain Controversy : 'മുഖാമുഖം സംസാരിക്കണമായിരുന്നു'; ബിസിസിഐക്കെതിരെ ഷാഹിദ് അഫ്രീദി
മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇയുടെ തുടക്കം തന്നെ തിരിച്ചടിയോടെയായിരുന്നു. ഓപ്പണറായ കെയ് സ്മിത്ത്(45), ധ്രുവ് പരഷ്‌കർ(19) അലിഷാൻ ഷറഫ്(13), സൂര്യ സതീഷ്(21) എന്നിവർക്കൊഴികെ ഒരു താരങ്ങൾക്കും രണ്ടക്കം കടക്കാനായില്ല.
-
Harnoor Singh wins the Player of the Match award as India U19 seal a win against UAE U19. 👏 👍 #INDvUAE #ACC #U19AsiaCup #BoysInBlue
— BCCI (@BCCI) December 23, 2021 " class="align-text-top noRightClick twitterSection" data="
📸 📸: ACC pic.twitter.com/YGXMDwAMJa
">Harnoor Singh wins the Player of the Match award as India U19 seal a win against UAE U19. 👏 👍 #INDvUAE #ACC #U19AsiaCup #BoysInBlue
— BCCI (@BCCI) December 23, 2021
📸 📸: ACC pic.twitter.com/YGXMDwAMJaHarnoor Singh wins the Player of the Match award as India U19 seal a win against UAE U19. 👏 👍 #INDvUAE #ACC #U19AsiaCup #BoysInBlue
— BCCI (@BCCI) December 23, 2021
📸 📸: ACC pic.twitter.com/YGXMDwAMJa
ഇന്ത്യക്കായി രാജ്യവര്‍ധന്‍ ഹങ്കരേക്കര്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ഗര്‍വ് സങ്‌വാന്‍, വിക്കി ഓട്സ്വാള്‍, കൗശല്‍ താംബെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.