ETV Bharat / sports

വേഗവും ഭാഗ്യവും ഉമ്രാന് തുണയായി, അവസാന ഓവർ സമ്മർദ്ദം ഏറ്റുവാങ്ങാതെ നായകൻ പാണ്ഡ്യ - hardik against Ireland

ഉമ്രാൻ മാലിക്കിന്‍റെ വേഗതയാർന്ന ബോളുകൾ വിജയം സമ്മാനിക്കുമെന്ന് താൻ വിശ്വസിച്ചിരുന്നതായാണ് പാണ്ഡ്യ പറയുന്നത്. ഒരു പക്ഷേ ഫലം മറ്റൊന്നായിരുന്നെങ്കില്‍ അവസാന ഓവറില്‍ വിജയം കൈവിട്ടു എന്ന പേരില്‍ ഉമ്രാൻ മാലിക്ക് എന്ന പേസ് ബൗളറുടെ കരിയറിന് തന്നെ കർട്ടൻ വീഴുമായിരുന്നു.

I backed Umran for final over since he has pace  അവസാന ഓവര്‍ എന്തുകൊണ്ട് ഉമ്രാന് നല്‍കി  hardik pandya on last over of umran malik  ഉമ്രാൻ മാലിക്  ഹാർദിക് പാണ്ഡ്യ  India vs Ireland  India skipper Hardik Pandya asked Umran Malik to bowl the final over  Hardik Pandya captaincy  hardik against Ireland  Umran Malik final over against Ireland
അവസാന ഓവര്‍ എന്തുകൊണ്ട് ഉമ്രാന് നല്‍കി?
author img

By

Published : Jun 29, 2022, 3:30 PM IST

ഹൈദരാബാദ്: ഇന്ത്യയ്ക്ക് എതിരായ അവസാന ടി20 മത്സരത്തില്‍ നഷ്‌ടപ്പെടാൻ ഒന്നുമില്ലാതെ തകർത്തടിച്ച് കളിക്കുകയാണ് അയർലണ്ട്. ജയിച്ചാല്‍ അവർക്ക് ലോട്ടറി അടിച്ചപോലെയാണ്. ദീപക് ഹൂഡയുടെ സെഞ്ച്വറിയും മലയാളി താരം സഞ്ജു സാംസണിന്‍റെ അർധ സെഞ്ച്വറിയും എല്ലാം വെറുതെയാകുമെന്ന് തോന്നിയ നിമിഷങ്ങൾ. 20 ഓവറില്‍ ജയിക്കാൻ 226 എന്ന ഇന്ത്യ ഉയർത്തിയ കൂറ്റൻ ടി20 ലക്ഷ്യം അയർലണ്ട് അനായാസം മറികടക്കാനൊരുങ്ങുന്നു.

അവസാന ഓവറില്‍ അയർലണ്ടിന് ജയിക്കാൻ വേണ്ടത് 17 റൺസ് മാത്രം. നായകൻ ഹാർദിക് പാണ്ഡ്യ ആരെ പന്തേല്‍പ്പിക്കും എന്ന ആശങ്കയിലായിരുന്നു ഇന്ത്യൻ ആരാധകർ. വിശ്വസ്തനായ ഭുവനേശ്വറിന്‍റെയും അവസാന ഓവർ സ്പെഷ്യലിസ്റ്റ് ഹർഷല്‍ പട്ടേലിന്‍റെയും നാല് ഓവർ സ്പെല്‍ അപ്പൊഴേക്കും അവസാനിച്ചിരുന്നു. ഇനി നായകൻ പാണ്ഡ്യയ്ക്കും തന്‍റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരം മാത്രം കളിക്കുന്ന ഉമ്രാൻ മാലിക്കിനും മാത്രമാണ് ഓവർ ബാക്കിയുള്ളത്. പാണ്ഡ്യ മുൻപ് പലപ്പോഴും ടി20 മത്സരങ്ങളിലെ അവസാന ഓവർ എറിഞ്ഞ് ഇന്ത്യയെ അനായാസം വിജയത്തിലേക്ക് നയിച്ചിട്ടുമുണ്ട്.

സമ്മർദ്ദം ഏറ്റുവാങ്ങാതെ നായകൻ: പക്ഷേ ആരാധകരെ ഞെട്ടിച്ചു കൊണ്ട് നായകൻ അവസാന ഓവർ എറിയാൻ ഏല്‍പ്പിച്ചത് ഉമ്രാൻ മാലിക്കിനെ. ആ മത്സരത്തിലെ മൂന്ന് ഓവറിലും അയർലണ്ട് ബാറ്റർമാരില്‍ നിന്ന് തല്ല് വാങ്ങിയ ഉമ്രാൻ മാലിക്കിനെ പന്തേല്‍പ്പിച്ചത് അല്‍പം സാഹസമായെന്ന് ആർക്കും തോന്നാവുന്ന നിമിഷം.

150 കിലോ മിറ്ററിലധികം വേഗത്തിൽ പന്തെറിഞ്ഞ് വിസ്മയിപ്പിച്ച താരം ട്വന്‍റി-20 പോലെയൊരു മത്സരത്തിന്‍റെ അവസാന ഓവർ എറിയാൻ മാത്രം പരിചയ സമ്പന്നനായിരുന്നില്ല എന്നതാണ് വാസ്‌തവം. ടി20യില്‍ അവസാന ഓവറുകൾ എറിയണമെങ്കില്‍ വേരിയേഷനും സ്ലോബോളുകളും സ്വിങും ഒക്കെയുണ്ടാകണം എന്നാണ് ക്രിക്കറ്റ് വിദഗ്ധൻമാർ പറയുന്നത്.

പക്ഷേ അതുവരെ അടിച്ചു തകർത്തു കളിച്ച അയർലണ്ട് ബാറ്റർമാരുടെ പരിചയ സമ്പത്തില്ലായ്‌മയെ ഉമ്രാൻ മാലിന് പേസ് കൊണ്ട് മറികടന്നു. ആദ്യ ബോൾ റൺസ് വഴങ്ങിയില്ല. പിന്നാലെ സിക്‌സും ഫോറും വന്നെങ്കിലും അവസാന ബോളുകൾ പിടിച്ചെറിഞ്ഞ ഉമ്രാൻ ഇന്ത്യയ്ക്ക് നാല് റൺസിന്‍റെ വിജയം സമ്മാനിച്ചു. ഒരു പക്ഷേ ഫലം മറ്റൊന്നായിരുന്നെങ്കില്‍ അവസാന ഓവറില്‍ വിജയം കൈവിട്ടു എന്ന പേരില്‍ ഉമ്രാൻ മാലിക്ക് എന്ന പേസ് ബൗളറുടെ കരിയറിന് തന്നെ കർട്ടൻ വീഴുമായിരുന്നു.

മത്സരത്തിന് ശേഷം നായകൻ ഹാർദിക് തന്‍റെ തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു. ഉമ്രാൻ മാലിക്കിന്‍റെ വേഗതയാർന്ന ബോളുകൾ വിജയം സമ്മാനിക്കുമെന്ന് താൻ വിശ്വസിച്ചിരുന്നതായാണ് പാണ്ഡ്യ പറയുന്നത്. അവസാന ഓവറിലെ സമ്മർദ്ദത്തില്‍ വേഗതയാർന്ന ബോളുകൾ നേരിടാൻ അയർലണ്ട് ബാറ്റർമാർക്ക് കഴിഞ്ഞില്ലെന്നാണ് പാണ്ഡ്യ പറഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.