ETV Bharat / sports

അണ്ടര്‍ 19 ഏഷ്യ കപ്പ്: പാകിസ്ഥാനോട് ഇന്ത്യയ്‌ക്ക് കൂറ്റന്‍ തോല്‍വി, ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് - അണ്ടര്‍ 19 ഏഷ്യ കപ്പ് പാകിസ്ഥാന്‍ vs ഇന്ത്യ

U19 Asia Cup 2023 India vs Pakistan Highlights: അണ്ടര്‍ 19 ഏഷ്യ കപ്പില്‍ ഇന്ത്യയെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് പാകിസ്ഥാന്‍.

U19 Asia Cup 2023 India vs Pakistan Highlights  India vs Pakistan  U19 Asia Cup 2023  Azan Awais  Azan Awais hit Century in U19 Asia Cup 2023  U19 Asia Cup 2023 point table  അണ്ടര്‍ 19 ഏഷ്യ കപ്പ് 2023  ഇന്ത്യ vs പാകിസ്ഥാന്‍  അണ്ടര്‍ 19 ഏഷ്യ കപ്പ് പാകിസ്ഥാന്‍ vs ഇന്ത്യ  അസന്‍ അവൈസിന് സെഞ്ചുറി
U19 Asia Cup 2023 India vs Pakistan Highlights
author img

By ETV Bharat Kerala Team

Published : Dec 10, 2023, 8:02 PM IST

ദുബായ് : അണ്ടര്‍ 19 ഏഷ്യ കപ്പ് 2023 (U19 Asia Cup 2023) പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് തോല്‍വി. ഐസിസി അക്കാദമി ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കാണ് പാകിസ്ഥാന്‍ ഇന്ത്യയെ കീഴടക്കിയത് (U19 Asia Cup 2023 India vs Pakistan highlights). ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 259 റണ്‍സെടുക്കാനാണ് കഴിഞ്ഞത്.

മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 47 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 263 റണ്‍സടിച്ചാണ് വിജയം ഉറപ്പിച്ചത്. സെഞ്ചുറിയുമായി തിളങ്ങിയ അസന്‍ അവൈസാണ് (Azan Awais) പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്. 130 പന്തില്‍ പുറത്താവാതെ 105 റണ്‍സാണ് അസന്‍ അവൈസ് നേടിയത്.

51 പന്തില്‍ പുറത്താവാതെ 68 റണ്‍സടിച്ച സാദ് ബെയ്‌ഗ്‌, 88 പന്തില്‍ 63 റണ്‍സ് നേടിയ ഷഹ്സെയ്‌ബ്‌ ഖാന്‍ എന്നിവരും തിളങ്ങി. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ പാകിസ്ഥാന് സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് നില്‍ക്കെ ഓപ്പണര്‍ ഷാമില്‍ ഹുസൈനെ (15 പന്തില്‍ 8) നഷ്‌ടമായിരുന്നു. അഞ്ചാം ഓവറിന്‍റെ അഞ്ചാം പന്തില്‍ മുരുകന്‍ അഭിഷേകിന്‍റെ പന്തില്‍ ആദര്‍ശ് സിങ്ങാണ് ഷാമില്‍ ഹുസൈനെ പിടികൂടിയത്.

എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച ഷഹ്സെയ്‌ബ്‌ ഖാനും അസന്‍ അവൈസും ടീമിനെ ട്രാക്കിലാക്കി. 28-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഷഹ്സെയ്‌ബിനെ മുരുകന്‍ അഭിഷേക് പുറത്താക്കിയതോടെയാണ് ഈ കൂട്ടുകെട്ട് പിരിയുന്നത്. അസന്‍ അവൈസിനൊപ്പം രണ്ടാം വിക്കറ്റില്‍ 110 റണ്‍സ് ചേര്‍ത്താണ് ഷഹ്സെയ്‌ബ് മടങ്ങിയത്. പിന്നീടെത്തിയ സാദ് ബെയ്‌ഗിനൊപ്പം ചേര്‍ന്ന അസന്‍ അവൈസ് പാകിസ്ഥാന്‍റെ വിജയവും ഉറപ്പിച്ചു. പിരിയാത്ത മൂന്നാം വിക്കറ്റില്‍ 105 റണ്‍സാണ് ഇരുവരും നേടിയത്. അവൈസ് 10 ഫോറുകളടിച്ചപ്പോള്‍ ബെയ്‌ഗ് എട്ട് ഫോറുകളും ഒരു സിക്‌സും അടിച്ചു.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്കായി ആര്‍ഷ് സിങ്‌ (81 പന്തില്‍ 62), ക്യാപ്റ്റന്‍ ഉദയ് സഹരണ്‍ (98 പന്തില്‍ 60), സച്ചിന്‍ ദാസ് (42 പന്തില്‍ 58) എന്നിവരാണ് തിളങ്ങിയത്. പാകിസ്ഥാനായി മുഹമ്മദ് സീഷന്‍ നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. അര്‍ഷിന്‍ കുല്‍ക്കര്‍ണിയുടെ (24), അരവെല്ലി അവിനാഷ് (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.

തോല്‍വിയോടെ ഗ്രൂപ്പ് എയില്‍ ഇന്ത്യ രണ്ടാമതായി (U19 Asia Cup 2023 point table). ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് കീഴടക്കിയ ഇന്ത്യയ്‌ക്ക് രണ്ട് പോയിന്‍റാണുള്ളത്. നേപ്പാളാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. തങ്ങളുടെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന്‍ നേപ്പാളിനെയും തോല്‍പ്പിച്ചിരുന്നു. ഇതോടെ നാല് പോയിന്‍റുമായി പാക് ടീം ഗ്രൂപ്പില്‍ തലപ്പത്ത് എത്തി.

ALSO READ: പ്രോട്ടീസിനെ, പ്രത്യേകിച്ച് പേസര്‍മാരെ തല്ലാനാണ് സൂര്യയ്‌ക്ക് ഇഷ്‌ടം; ഒന്നാം ടി20യില്‍ മിന്നിയാല്‍ കോലിയുടെ റെക്കോഡിനൊപ്പവും പിടിക്കാം...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.