ആന്‍റിഗ്വ : ഐസിസിയുടെ അണ്ടർ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ടോം പെർസ്റ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 2020 ലെ ഫൈനലിൽ ബംഗ്ലാദേശിനോട് കാലിടറിയ ക്ഷീണം തീർക്കാനാണ് യഷ് ധൂളിന്‍റെ നേതൃത്വത്തിലുള്ള കുട്ടിപ്പട ഇന്ന് ഇംഗ്ലീഷ് പടക്കെതിരെ കളത്തിലിറങ്ങുന്നത്.
ഇത്തവണത്തെ ടൂർണമെന്‍റിലുടനീളം മിന്നുന്ന പ്രകടനമാണ് ഇന്ത്യ കാഴ്‌ചവച്ചത്. ഒരു മത്സരത്തിൽ പോലും പരാജയമറിയാതെയാണ് ഇന്ത്യ ഫൈനൽ വരെയെത്തിയത്. ഇന്ത്യയെപ്പോലെത്തന്നെ ഇംഗ്ലണ്ടും ഒരു മത്സരത്തിൽ പോലും തോൽവി അറിയാതെയാണ് ഫൈനൽ ടിക്കറ്റ് സ്വന്തമാക്കിയത്.
-
🚨 Toss & Team News from Antigua 🚨
— BCCI (@BCCI) February 5, 2022 " class="align-text-top noRightClick twitterSection" data="
England U19 have elected to bat against #BoysInBlue in the #U19CWC 2022 Final. #INDvENG
Follow the match ▶️ https://t.co/p6jf1AXpsy
Here's India U19's Playing XI 🔽 pic.twitter.com/AF2ENFnOoU
">🚨 Toss & Team News from Antigua 🚨
— BCCI (@BCCI) February 5, 2022
England U19 have elected to bat against #BoysInBlue in the #U19CWC 2022 Final. #INDvENG
Follow the match ▶️ https://t.co/p6jf1AXpsy
Here's India U19's Playing XI 🔽 pic.twitter.com/AF2ENFnOoU🚨 Toss & Team News from Antigua 🚨
— BCCI (@BCCI) February 5, 2022
England U19 have elected to bat against #BoysInBlue in the #U19CWC 2022 Final. #INDvENG
Follow the match ▶️ https://t.co/p6jf1AXpsy
Here's India U19's Playing XI 🔽 pic.twitter.com/AF2ENFnOoU
ഗ്രൂപ്പ് ബിയിലായിരുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക, അയർലാൻഡ്, ഉഗാണ്ട എന്നിവരെ തകർത്ത് ഗ്രൂപ്പ് ജേതാക്കളായാണ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. ക്വാർട്ടർ ഫൈനലിൽ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിനും, സെമിയിൽ ഓസ്ട്രേലിയയെ 96 റണ്‍സിന് തകർത്തുമാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്.
ALSO READ: IND VS WI | മായങ്ക് ക്വാറന്‍റൈനിൽ, തനിക്കൊപ്പം ഇഷാൻ കിഷൻ ഓപ്പണറാകുമെന്ന് രോഹിത് ശർമ
ഇതുവരെയുള്ള 14 എഡിഷനുകളിലായി എട്ട് ഫൈനലുകളിലാണ് ഇന്ത്യൻ കുട്ടിപട കളിച്ചിട്ടുള്ളത്. ഇതിൽ 2000, 2008, 2012, 2018 എന്നീ വർഷങ്ങളിൽ ഇന്ത്യ കപ്പുയർത്തിയിരുന്നു. 2008 ഇന്ത്യൻ റണ്‍ മെഷീൻ വിരാട് കോലിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യ കിരീടം ചൂടിയത്. ഇത്തവണയും കിരീടം സ്വന്തമാക്കാനുറച്ചാണ് യഷ് ധൂലിന്‍റെ നേതൃത്വത്തിൽ ഇന്ത്യയിറങ്ങുന്നത്.
-
📰 Toss news from Sir Vivian Richards Stadium
— ICC (@ICC) February 5, 2022 " class="align-text-top noRightClick twitterSection" data="
🏴 England have opted to bat first against India
Which team are you supporting? Tell us in the comments below 👇#ENGvIND | #U19CWC Final pic.twitter.com/KxSn7HCXxq
">📰 Toss news from Sir Vivian Richards Stadium
— ICC (@ICC) February 5, 2022
🏴 England have opted to bat first against India
Which team are you supporting? Tell us in the comments below 👇#ENGvIND | #U19CWC Final pic.twitter.com/KxSn7HCXxq📰 Toss news from Sir Vivian Richards Stadium
— ICC (@ICC) February 5, 2022
🏴 England have opted to bat first against India
Which team are you supporting? Tell us in the comments below 👇#ENGvIND | #U19CWC Final pic.twitter.com/KxSn7HCXxq
പ്ലേയിങ് ഇലവൻ
ഇന്ത്യ: ആംക്രിഷ് രഘുവംഷി, ഹർണൂർ സിങ്, ഷെയ്‌ക്ക് റഷീദ്, യാഷ് ധൂൽ (ക്യാപ്‌റ്റൻ), നിഷാന്ത് സിന്ധു, രാജ് ബാവ, കൗശൽ താംബെ, ദിനേശ് ബാന, രാജ്‌വർധൻ ഹംഗാർഗേക്കർ, വിക്കി ഓസ്‌ത്വാൾ, രവി കുമാർ
ഇംഗ്ലണ്ട്: ജോർജ്ജ് തോമസ്, ജേക്കബ് ബെഥേൽ, ടോം പെർസ്റ്റ് (ക്യാപ്‌റ്റൻ), ജെയിംസ് റൂ, വില്യം ലക്‌സ്റ്റൺ, ജോർജ് ബെൽ, റെഹാൻ അഹമ്മദ്, അലക്‌സ് ഹോർട്ടൺ, ജെയിംസ് സെയിൽസ്, തോമസ് ആസ്പിൻവാൾ, ജോഷ്വ ബോയ്‌ഡൻ