ETV Bharat / sports

റോസ് ടെയ്‌ലര്‍ക്ക് വംശീയ അധിക്ഷേപം ; ടി.വിയില്‍ കണ്ട് കാണികളെ പുറത്താക്കി - വംശീയ അധിക്ഷേപം

ടെലിവിഷനിൽ മത്സരം കണ്ടിരുന്ന ഒരാള്‍ ഇ-മെയിൽ മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐസിസി നടപടി.

New Zealand  racist abuse  Ross Taylor  world test championship final  റോസ് ടെയ്‌ലര്‍  വംശീയ അധിക്ഷേപം  കാണികളെ പുറത്താക്കി
റോസ് ടെയ്‌ലര്‍ക്ക് നേരെ വംശീയ അധിക്ഷേപം; രണ്ട് കാണികളെ പുറത്താക്കിയതായി റിപ്പോര്‍ട്ട്
author img

By

Published : Jun 23, 2021, 7:14 PM IST

സതാംപ്ടൺ : ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനിടെ ന്യൂസിലാൻഡ് താരം റോസ് ടെയ്‌ലര്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ രണ്ട് പേരെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കി. മത്സരത്തിന്‍റെ അഞ്ചാം ദിനത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് യുകെ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ടെലിവിഷനിൽ മത്സരം കണ്ടിരുന്ന ഒരാള്‍ ഇ-മെയിൽ മുഖേന നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐസിസി നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

  • @ClaireFurlong14 @ICCMediaComms hey folks, is there anyone at the ground taking note of crowd behaviour? There is a patron yelling abuse at the NZ team. There's been some pretty inappropriate stuff throughout the day, including reports of racist abuse directed at LRPL Taylor.

    — Dominic da Souza (@teddypaton) June 22, 2021 " class="align-text-top noRightClick twitterSection" data=" ">

താരത്തിനെതിരെ അധിക്ഷേപകരമായ രീതിയില്‍ കമന്റുകൾ വിളിച്ചുപറഞ്ഞ രണ്ടുപേരെയും സുരക്ഷ ഉദ്യോ​ഗസ്ഥർ കണ്ടെത്തിയാണ് സ്റ്റേഡിയത്തിൽ നിന്നും പുറത്താക്കിയത്.

also read:കോലി, പുജാര, രഹാനെ പുറത്ത്, ഇനി തോല്‍ക്കാതിരിക്കാനുള്ള കളി

അതേസമയം റിസര്‍വ് ദിനത്തില്‍ രണ്ടാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 65 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുത്തിട്ടുണ്ട്.

71 പന്തില്‍ 36 റണ്‍സെടുത്ത റിഷഭ് പന്തും 10 പന്തില്‍ മൂന്ന് റണ്‍സെടുത്ത ആശ്വിനുമാണ് ക്രീസില്‍. ക്യാപ്റ്റന്‍ വിരാട് കോലി(13) , ചേതേശ്വര്‍ പൂജാര(15) , അജിങ്ക്യ രഹാനെ(15), രവീന്ദ്ര ജഡേജ (16) എന്നിവരാണ് ഇന്ന് പുറത്തായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.