ETV Bharat / sports

Ashes Test: ഓസീസിന് തിരിച്ചടി; ട്രാവിസ് ഹെഡിന് കൊവിഡ്, സിഡ്‌നി ടെസ്റ്റിൽ നിന്ന് പുറത്ത്

ആദ്യ മൂന്ന് ടെസ്റ്റുകളും വിജയിച്ച ഓസ്ട്രേലിയ ആഷസ് പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

author img

By

Published : Dec 31, 2021, 2:16 PM IST

Travis Head tests positive for Covid-19  Travis Head Out Of 4th Ashes Test  Ashes Test update  Ashes Test covid  ട്രാവിസ് ഹെഡിന് കൊവിഡ്  ആഷസ് ടെസ്റ്റ് പരമ്പര  ആഷസ് ക്രിക്കറ്റ് കൊവിഡ്
Ashes Test: ഓസീസിന് തിരിച്ചടി; ട്രാവിസ് ഹെഡിന് കൊവിഡ്, സിഡ്‌നി ടെസ്റ്റിൽ നിന്ന് പുറത്ത്

സിഡ്‌നി: ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്ക് തിരിച്ചടിയായി ഓസീസ് സൂപ്പർ താരം ട്രാവിസ് ഹെഡിന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജനുവരി അഞ്ചിന് ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ താരത്തിന് പങ്കെടുക്കാനാകില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. ആദ്യ മൂന്ന് ടെസ്റ്റുകളും വിജയിച്ച ഓസ്ട്രേലിയ ഇതിനകം പരമ്പര സ്വന്തമാക്കി കഴിഞ്ഞു.

രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് മെൽബണിൽ തുടരുന്ന ട്രാവിസ് ഹെഡ് ഏഴ്‌ ദിവസം ക്വാറന്‍റൈനിൽ കഴിയും. താരത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഓസീസ് താരങ്ങളേയും, പരിശീലക സംഘാംഗങ്ങളേയും കൃത്യമായ ഇടവേളകളിൽ കൊവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്‌തമാക്കി. അതേസമയം ഹൊബാർട്ടിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ട്രാവിസ് കളിച്ചേക്കും.

ALSO READ: 'എന്‍റെ കുടുംബമാണ് എനിക്ക് എല്ലാം'; 29-ാം വയസിൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പാഡഴിച്ച് ഡി കോക്ക്

ഉസ്‌മാൻ ഖവാജയ്‌ക്ക് പകരമാണ് ട്രാവിസിനെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിയത്. ഗാബയിൽ നടന്ന ആദ്യ ടെസ്റ്റിലെ സെഞ്ചുറി ഉൾപ്പെടെ മൂന്ന് ടെസ്റ്റുകളിൽ നിന്ന് 248 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. ട്രാവിസ് പുറത്തായ സാഹചര്യത്തിൽ മിച്ചൽ മാർഷ്, നിക്ക് മാഡിൻസണ്‍, ജോഷ് ഇംഗ്ലിസ് എന്നീ താരങ്ങളെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.