ഓവല്‍: കെന്നിങ്‌ടണ്‍ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചരിത്രനേട്ടം സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ ബാറ്റര്‍ ട്രാവിസ് ഹെഡ്. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആദ്യ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് കലാശപ്പോരിന്‍റെ ഒന്നാം ദിനത്തില്‍ സ്വന്തമാക്കിയത്. ഓസീസിന് വേണ്ടി നാലാമാനായി ക്രീസിലെത്തിയ ഹെഡ് അതിവേഗത്തിലായിരുന്നു അവരുടെ സ്‌കോര്‍ ഉയര്‍ത്തിയത്.
മത്സരത്തില്‍ നേരിട്ട 106-ാം പന്തിലാണ് ട്രാവിസ് ഹെഡ് സെഞ്ച്വറി നേടി ചരിത്രനേട്ടത്തിലെത്തിയത്. നേരത്തെ, പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ രണ്ട് താരങ്ങള്‍ മാത്രമായിരുന്നു 50ന് മുകളില്‍ റണ്‍സടിച്ചത്. 2021ല്‍ നടന്ന കലാശപ്പോരാട്ടത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനായി ഡെവോണ്‍ കോണ്‍വെയും രണ്ടാം ഇന്നിങ്‌സില്‍ കെയ്‌ന്‍ വില്യംസണുമാണ് അര്‍ധസെഞ്ച്വറി നേടിയത്. ആ മത്സരത്തില്‍ 49 റണ്‍സ് നേടിയ അജിങ്ക്യ രഹാനെ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
-
The first centurion in World Test Championship Final history 🥇
— ICC (@ICC) June 7, 2023 " class="align-text-top noRightClick twitterSection" data="
Take a bow, Travis Head 👏
Follow the #WTC23 Final 👉 https://t.co/wJHUyVnX0r pic.twitter.com/PFyd7UzcZX
">The first centurion in World Test Championship Final history 🥇
— ICC (@ICC) June 7, 2023
Take a bow, Travis Head 👏
Follow the #WTC23 Final 👉 https://t.co/wJHUyVnX0r pic.twitter.com/PFyd7UzcZXThe first centurion in World Test Championship Final history 🥇
— ICC (@ICC) June 7, 2023
Take a bow, Travis Head 👏
Follow the #WTC23 Final 👉 https://t.co/wJHUyVnX0r pic.twitter.com/PFyd7UzcZX
ഇന്ത്യയ്‌ക്കെതിരെ ട്രാവിസ് ഹെഡ് നേടുന്ന ആദ്യത്തെ സെഞ്ച്വറി കൂടിയാണ് ഇത്. ആഷസ് പരമ്പര വരാനിരിക്കെ ഹെഡിന്‍റെ ഇംഗ്ലണ്ടിലെ ആദ്യ സെഞ്ച്വറി പ്രകടനവും ഓസ്‌ട്രേലിയയ്‌ക്ക് ആത്മവിശ്വാസം പകരുന്നതാണ്. ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റില്‍ ഓസീസിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്താനും ട്രാവിസ് ഹെഡിന് സാധിച്ചിട്ടുണ്ട്.
മധ്യനിരയില്‍ ആക്രമണോത്സാഹ ബാറ്റിങ് പുറത്തെടുക്കുന്ന ഹെഡ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയയ്‌ക്കായി കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ താരം കൂടിയാണ്. 17 മത്സരങ്ങളാണ് ഇക്കുറി ഹെഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ചിട്ടുള്ളത്. 26 ഇന്നിങ്‌സില്‍ നിന്നും 1208 റണ്‍സ് സ്വന്തമാക്കാനും താരത്തിനായി.
-
Australia has always won when Travis Head scored a hundred. 🏏🇦🇺💯#TravisHead #WTCFinal2023 #Australia pic.twitter.com/g91Rix6KrW
— Sportskeeda (@Sportskeeda) June 7, 2023 " class="align-text-top noRightClick twitterSection" data="
">Australia has always won when Travis Head scored a hundred. 🏏🇦🇺💯#TravisHead #WTCFinal2023 #Australia pic.twitter.com/g91Rix6KrW
— Sportskeeda (@Sportskeeda) June 7, 2023Australia has always won when Travis Head scored a hundred. 🏏🇦🇺💯#TravisHead #WTCFinal2023 #Australia pic.twitter.com/g91Rix6KrW
— Sportskeeda (@Sportskeeda) June 7, 2023
ട്രാവിസ് ഹെഡിന്‍റെയും സ്റ്റീവ് സ്‌മിത്തിന്‍റെയും തകര്‍പ്പന്‍ ബാറ്റിങ്ങിന്‍റെ കരുത്തില്‍ കെന്നിങ്‌ടണ്‍ ഓവലില്‍ മികച്ച 327-3 എന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ കളി അവസാനിപ്പിച്ചത്. ഓപ്പണര്‍മാരായ ഉസ്‌മാന്‍ ഖവാജ (0), ഡേവിഡ് വാര്‍ണര്‍ (43), മാര്‍നസ് ലബുഷെയ്‌ന്‍ (26) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് ഒന്നാം ദിനത്തില്‍ നഷ്‌ടമായത്. പുറത്താകാതെ നില്‍ക്കുന്ന സ്റ്റീവ് സ്‌മിത്ത് (95), ട്രാവിസ് ഹെഡ് (146) എന്നിവരാകും രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിക്കുമ്പോള്‍ ക്രീസില്‍.
മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. ഓവലിലെ പിച്ചില്‍ ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് ഷമിക്കും സിറാജിനും ഇന്നിങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ പിച്ചില്‍ നിന്നും സ്വിങ് ലഭിച്ചു. ഈ സാഹചര്യത്തില്‍ ശ്രദ്ധോയോടെയായിരുന്നു വാര്‍ണറും ഖവാജയും ചേര്‍ന്ന് ബാറ്റ് വീശിയത്.
-
Travis Head has completed 2500 runs with an average 48+ and strike rate of 63+ in Test Cricket.
— CricketMAN2 (@ImTanujSingh) June 7, 2023 " class="align-text-top noRightClick twitterSection" data="
What a player. pic.twitter.com/euWAYuZXxc
">Travis Head has completed 2500 runs with an average 48+ and strike rate of 63+ in Test Cricket.
— CricketMAN2 (@ImTanujSingh) June 7, 2023
What a player. pic.twitter.com/euWAYuZXxcTravis Head has completed 2500 runs with an average 48+ and strike rate of 63+ in Test Cricket.
— CricketMAN2 (@ImTanujSingh) June 7, 2023
What a player. pic.twitter.com/euWAYuZXxc
എന്നാല്‍ മത്സരത്തിന്‍റെ നാലാം ഓവറില്‍ ഖവാജയെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യയ്‌ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നീട് മാര്‍നസ് ലബുഷെയ്‌നെ കൂട്ടുപിടിച്ച് വാര്‍ണര്‍ സ്‌കോര്‍ ഉയര്‍ത്തി. 22-ാം ഓവറില്‍ ശര്‍ദുല്‍ താക്കൂറായിരുന്നു ഈ കൂട്ടുകെട്ട് പൊളിച്ചത്. ലഞ്ചിന് ശേഷം ലബുഷെയ്‌നെ മുഹമ്മദ് ഷമിയും പുറത്തായി. തുടര്‍ന്നാണ് സ്റ്റീവ് സ്‌മിത്തും ട്രാവിസ് ഹെഡും ചേര്‍ന്ന് ഓസീസിന്‍റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുത്ത് ഒന്നാം ദിനത്തില്‍ അവരെ മികച്ച സ്‌കോറിലേക്കെത്തിച്ചത്.
More Read : WTC Final | ആക്രമിച്ച് ഹെഡ്, പിന്തുണ നല്‍കി സ്‌മിത്ത്; ഇന്ത്യയ്‌ക്കെതിരെ ഓസീസ് മികച്ച നിലയിലേക്ക്