ഹെെദരാബാദ്: ക്രിക്കറ്റ് ആരാധകരെ ഇന്നും ഹരം കൊള്ളിക്കുന്നതാണ് 1998ൽ ഷാർജയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലെ (കൊക്കക്കോള കപ്പ്) സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്ലാസിക് ബാറ്റിങ് പ്രകടനം. ഓസീസിനെതിരായ മത്സരത്തില്‍ 'മരുഭൂമിയിലെ കൊടുങ്കാറ്റ്' എന്നറിയപ്പെടുന്ന സച്ചിന്‍റെ ഈ മാസ്മരിക ഇന്നിങ്സ് പിറന്നിട്ട് ഇന്ന് 23 വര്‍ഷം തികയുന്നു. മത്സരത്തില്‍ 131 പന്തിൽ 143 റൺസെടുത്ത സച്ചിന്‍റെ മികവില്‍ ഓസീസിന്‍റെ ഗര്‍വൊടിച്ച് ഇന്ത്യ ഫെെനലിലേക്ക് മുന്നേറുകയും ചെയ്തു.
-
#OnThisDay
— ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ (@halfbloodpkb) April 22, 2021 " class="align-text-top noRightClick twitterSection" data="
Sachin Tendulkar .... Desert Storm .. that's the tweet pic.twitter.com/w7tS1qo826
">#OnThisDay
— ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ (@halfbloodpkb) April 22, 2021
Sachin Tendulkar .... Desert Storm .. that's the tweet pic.twitter.com/w7tS1qo826#OnThisDay
— ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ ︎ (@halfbloodpkb) April 22, 2021
Sachin Tendulkar .... Desert Storm .. that's the tweet pic.twitter.com/w7tS1qo826
കളിച്ച എല്ലാ മത്സരങ്ങളും വിജയം പിടിച്ച ഓസീസ് നേരത്തെ ഫൈനലില്‍ ഇടം പിടിച്ചിരുന്നു. തമ്മിൽ എറ്റുമുട്ടിയപ്പോള്‍ ഓരോ മത്സരം വീതം ജയിച്ച ഇന്ത്യയും ന്യൂസിലാൻഡും തമ്മില്‍ റണ്‍റേറ്റില്‍ ചെറിയ വ്യത്യാസം നില നില്‍ക്കെയാണ് ഇന്ത്യ കരുത്തരായ ഓസീസിനെ നേരിടാനിറങ്ങിയത്. 250 റണ്‍സിന് മേലുള്ള സ്കോര്‍ വിജയം ഉറപ്പാക്കിയിരുന്ന ആക്കാലത്ത് ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 284 റണ്‍സ് അടിച്ചു. മൈക്കൽ ബെവന്‍റെ സെഞ്ചുറി പ്രകനമാണ് ഓസീസിന് കരുത്തായത്. ഇതോടെ കിവീസിനെ പിന്തള്ളാന്‍ ഇന്ത്യയ്ക്കു നിശ്ചിത 50 ഓവറുകളിൽ 254 റണ്‍സ് നേടേണ്ടിയിരുന്നു. എന്നാല്‍ മുന്‍കാല പ്രകടത്തിന്‍റെ അടിസ്ഥാനത്തില്‍ ഡാമിയൻ ഫ്ലെമിങ്, കാസ്പറോവിച്ച്, ഷെയ്ൻ വോണ്‍ എന്നിവരടങ്ങിയ ബൗളിങ് നിരയ്‌ക്കെതിരെ ഈ സ്കോര്‍ അപ്രാപ്യമാണെന്ന് തോന്നി.
ഇതിനെ ശരിവെയ്ക്കുന്ന തരത്തിലായിരുന്നു മറുപടിക്കിറക്കിങ്ങിയ ഇന്ത്യയുടെ തുടക്കം മത്സരത്തിന്‍റെ ഒമ്പതാം ഓവറില്‍ 17 റണ്‍സ് മാത്രമെടുത്ത സൗരവ് ഗാംഗുലിയെ ഇന്ത്യയ്ക്ക് നഷ്ടമായി. ഇതിനിടെ ഇടക്കിടെ വീശിയടിച്ച മണല്‍ക്കാറ്റ് കളി തടസ്സപ്പെടുത്തിയതോടെ വിജയലക്ഷ്യം 46 ഓവറിൽ 276 ആയി പുനർനിര്‍യിക്കപ്പെട്ടിരുന്നു. ഇതോടെ ഇന്ത്യയുടെ ഫൈനൽ പ്രവേശനത്തിന് വേണ്ടിയിരുന്നത് 237 റണ്‍സും. ഇന്ത്യന്‍ നിരയില്‍ നയൻ മോംഗിയ (35), മുഹമ്മദ് അസ്ഹറുദ്ദീൻ (14), തുടങ്ങിയവര്‍ പരാജയപ്പെട്ടു. ഇവിടെ നിന്നാണ് സച്ചിന്‍ ഒറ്റയ്ക്ക് പോരാട്ടം നടത്തിയത്.
മത്സരത്തിന്‍റെ 39ാം ഓവറിൽ താരം തന്‍റെ സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ ടീം ടോട്ടല്‍ 200 കടന്നിരുന്നില്ല. അടുത്ത നാലോവറിനുള്ളിൽ രണ്ടു സിക്സും നാലു ഫോറുകളും അതിര്‍ത്തി കടത്തിയ സച്ചിൻ 43ാം ഓവറില്‍ ഡാമിയൻ ഫ്ലെമിങ്ങിന്‍റെ പന്തിൽ ഗിൽക്രിസ്റ്റ് പിടി കൂടി മടങ്ങുമ്പോള്‍ ഇന്ത്യ ഫൈനൽ ഉറപ്പിച്ചിരുന്നു. മത്സരത്തില്‍ 26 റണ്‍സിന് ടീം പരാജയപ്പെട്ടെങ്കിലും സച്ചിന്‍റെ കളി ജീവിതത്തിലെ മികച്ച പ്രകടനങ്ങളിലൊന്നായി എന്നും വിലയിരുത്തപ്പെടുന്നതാണ് ഇന്നിങ്സാണിത്. തുടര്‍ന്ന് ഏപ്രില്‍ 24ന് നടന്ന ഫെെനലില്‍ ആറ് വിക്കറ്റിന് കങ്കാരുപ്പടയെ തകര്‍ത്ത് ഇന്ത്യ കപ്പുയര്‍ത്തുകയും ചെയ്തു. 131 പന്തില്‍ 134 റണ്‍സെടുത്ത സച്ചിന്‍റെ തന്നെ മികവിലാണ് ഇന്ത്യന്‍ സംഘം അന്ന് വിജയം പിടിച്ചത്.