ലീഡ്‌സ് : ഹെഡിങ്‌ലേയിലെ മൂന്നാം ദിനത്തില്‍ 180 പന്തില്‍ 91റണ്‍സെടുത്ത് നില്‍ക്കുന്ന ചേതേശ്വര്‍ പൂജാര ഏറെ നാളായി തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് നല്‍കിയത്.
മെല്ലെപ്പോക്കിന്‍റേയും ഫോമില്ലായ്‌മയുടേയും പേരിലായിരുന്നു താരത്തിനെതിരെ വിമര്‍ശനങ്ങള്‍. ഇപ്പോഴിതാ പൂജാരെയെ പുകഴ്‌ത്തി രംഗത്തെത്തിയിരിക്കുയാണ് സഹതാരം രോഹിത് ശര്‍മ.
" സത്യസന്ധമായി പറയുകയാണെങ്കില്‍ പൂജാരയുടെ ഫോമിനെ പറ്റി ഇതുവരെ ചര്‍ച്ചകള്‍ ഉണ്ടായിട്ടില്ല. സംസാരം പുറത്ത് മാത്രമാണ് നടക്കുന്നതെന്നാണ് എനിക്ക് തോന്നുന്നത്.
ഡ്രസിങ് റൂമിനകത്ത് പൂജാരയെ സംബന്ധിച്ച് അത്തരത്തില്‍ ഒരു ചര്‍ച്ചപോലും നടന്നിട്ടില്ല. അവന്‍റെ പരിചസമ്പത്തും മികവും ഞങ്ങള്‍ക്ക് നന്നായി അറിയാം. അങ്ങനൊരാള്‍ ടീമിലുള്ളപ്പോള്‍ മറ്റ് ചര്‍ച്ചകളിലേത്ത് കടക്കേണ്ടതില്ല" രോഹിത് വ്യക്തമാക്കി.
"അടുത്ത മത്സരങ്ങളിലെ പൂജാരയുടെ പ്രകടനം പരിഗണിക്കുമ്പോള്‍ റണ്‍സ് നേടിയത് കുറവാണ്. പക്ഷെ ലോര്‍ഡ്സില്‍ അജിങ്ക്യ രഹാനയോടൊപ്പം നിര്‍ണായകമായ കൂട്ടുകെട്ടുണ്ടാക്കാന്‍ അവന് കഴിഞ്ഞു.
ഓസ്ട്രേലിയയിലെ പൂജാരയുടെ പ്രകടനം മറക്കരുത്. അത്തരം മികച്ച ഇന്നിങ്സുകളുടെ ബലത്തിലാണ് ഓസ്ട്രേലിയയില്‍ ചരിത്ര വിജയം നേടാന്‍ നമ്മള്‍ക്ക് സാധിച്ചത്. പല കാര്യങ്ങളും നമ്മൾ മറന്നുപോകും, കാരണം നമ്മുടെ ഓർമ്മകൾ അൽപ്പം ചെറുതാണ്. " രോഹിത് വിമര്‍ശിച്ചു.
പൂജാരയെപ്പോലുള്ള താരങ്ങളെ വിമര്‍ശിക്കുന്നവര്‍ കഴിഞ്ഞ കാലത്തെ പ്രകടനങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. കേവലം ഒന്നോ രണ്ടോ സീരീസുകള്‍ കൊണ്ടല്ല ആരെയും വിലയിരുത്തേണ്ടത്.
വര്‍ഷങ്ങളായി താരം മികവ് പുലര്‍ത്തിയതുകൊണ്ടാണ് ഇത്തരത്തില്‍ വിമര്‍ശനം ഉയരുന്നതെന്നും പൂജാരയുടെ ചരിത്രത്തെ മാനിക്കണമെന്നും രോഹിത് വ്യക്തമാക്കി.