ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യയ്ക്ക് പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണ് പിഴ വിധിച്ചിരിക്കുന്നത്. നിശ്ചിത സമയത്ത് എറിയേണ്ടതിനേക്കാള്‍ ഒരു ഓവര്‍ കുറവാണ് ഇന്ത്യന്‍ ടീം വരുത്തിയിരിക്കുന്നതെന്നാണ് കണ്ടെത്തല്‍.
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗർ കുറ്റം സമ്മതിക്കുകയും നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി വാദം കേള്‍ക്കേണ്ടതില്ലെന്നും ഇത് സംബന്ധിച്ച വാര്‍ത്താ കുറിപ്പില്‍ ഐസിസി വ്യക്തമാക്കി.
also read: ഇന്ത്യയുടെ ടി20 ലോക കപ്പ് ഇലവനെ തെരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്
അതേസമയം മത്സരത്തില്‍ ഇന്ത്യ എട്ട് റണ്‍സിന്‍റെ വിജയം പിടിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 148 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ആദ്യ മത്സരം ഇംഗ്ലണ്ട് വിജയിച്ചിരുന്നു. പരമ്പര വിജയികളെ തീരുമാനിക്കുന്ന അവസാനത്തെ മത്സരം ബുധനാഴ്ച നടക്കും.