ദുബായ് : ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് കൂറ്റൻ സമ്മാനത്തുക. വിജയികൾക്ക് 1.6 മില്യൻ യുഎസ് ഡോളറാണ് (12 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് ഏകദേശം ആറ് കോടിരൂപയോളം സമ്മാനമായി ലഭിക്കും. സെമി ഫൈനലിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 3 കോടി രൂപവീതമാണ് ലഭിക്കുക.
ആകെ 42 കോടി രൂപയാണ് ടൂർണമെന്‍റിന്‍റെ സമ്മാനത്തുക. സൂപ്പർ 12ലെ ഓരോ വിജയത്തിനും 30 ലക്ഷം രൂപ വീതമാണ് പ്രതിഫലം. ഈ ഘട്ടത്തിൽ പുറത്താവുന്ന ടീമുകൾക്ക് 52 ലക്ഷം രൂപ വീതം ലഭിക്കും. യോഗ്യതാമത്സരങ്ങളിലെ വിജയങ്ങൾക്കും യോഗ്യതാഘട്ടത്തിൽ പുറത്താവുന്ന നാല് ടീമുകൾക്കും 30 ലക്ഷം രൂപ വീതം ലഭിക്കും.
ALSO READ : IPL 2021 : ഓൾറൗണ്ടർ പ്രകടനവുമായി സുനിൽ നരെയ്‌ൻ ; എലിമിനേറ്ററില്‍ ബാംഗ്ലൂരിനെ കീഴടക്കി കൊൽക്കത്ത
ഒക്‌ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടി 20 ലോകകപ്പ്. ഇന്ത്യ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ന്യൂസിലാന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ എട്ടുടീമുകള്‍ സൂപ്പര്‍ 12-ലേക്ക് നേരിട്ട് പ്രവേശനം നേടിയിട്ടുണ്ട്. ബാക്കിയുള്ള നാല് സ്ഥാനങ്ങളിലേക്ക് ശ്രീലങ്ക ഉൾപ്പെടെയുള്ള എട്ടുടീമുകള്‍ യോഗ്യതാമത്സരം കളിക്കും.