ETV Bharat / sports

ടി20 ലോക കപ്പ്: ഫേവറിറ്റുകള്‍ ഇന്ത്യയെന്ന് ഇയാന്‍ മോര്‍ഗന്‍ - ഇന്ത്യന്‍ ടീം

''2019ലെ ഏകദിന ലോകകപ്പിലേക്ക് വന്നത് പോലെയൊരു യാത്രയ്ക്കല്ല ഇത്തവണ ഞങ്ങള്‍ ടി20 ലോകകപ്പിനെത്തുന്നത്''.

Eoin Morgan  virat kohli  T20 World Cup  t20wc  ഇയാന്‍ മോര്‍ഗന്‍  ഇന്ത്യന്‍ ടീം  വീരാട് കോലി
ടി20 ലോക കപ്പ്: ഫേവറിറ്റുകള്‍ ഇന്ത്യയെന്ന് ഇയാന്‍ മോര്‍ഗന്‍
author img

By

Published : Jul 17, 2021, 9:32 AM IST

ലണ്ടന്‍: നടക്കാനിരിക്കുന്ന ടി20 ലോകകപ്പിലെ ഫേവറിറ്റുകളാവാന്‍ പോകുന്നത് ഇന്ത്യയാണെന്ന് ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗന്‍. അക്കാര്യം തനിക്ക് നിസംശയം പറയാനാവും. ഇന്ത്യ വളരെ ശക്തമായ ഒരുപാട് ആഴമുള്ള ടീമാണ്.എല്ലാ മേഖലകളും കവര്‍ ചെയ്താണ് അവരെത്തുകയെന്നും മോര്‍ഗന്‍ പറഞ്ഞു.

എന്നാല്‍ ടൂര്‍ണമെന്‍റില്‍ ശക്തമായ പ്രടനം നടത്താനാവും ഇംഗ്ലണ്ട് എത്തുകയെന്നും 2019 ഏകദിന ലോക കപ്പ് ആവര്‍ത്തിക്കില്ലെന്നും മോര്‍ഗന്‍ പറഞ്ഞു. ''2019ലെ ഏകദിന ലോകകപ്പിലേക്ക് വന്നത് പോലെയൊരു യാത്രയ്ക്കല്ല ഇത്തവണ ഞങ്ങള്‍ ടി20 ലോകകപ്പിനെത്തുന്നത്''. എന്നായിരുന്നു മോര്‍ഗന്‍റെ പ്രതികരണം.

അതേസമയം വീരാട് കോലിക്ക് കീഴിയില്‍ കഴിഞ്ഞ ടി20 മത്സരങ്ങളില്‍ മികച്ച പ്രകനടം നടത്താന്‍ ഇന്ത്യയ്ക്കായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡിനെതിരെ അവരുടെ നാട്ടില്‍ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഏകപക്ഷീയമായി ഇന്ത്യ പിടിച്ചിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയന്‍ മണ്ണില്‍ 2-1ന്‍റെ വിജയവും നേടി. തുടര്‍ന്ന് ഇന്ത്യയില്‍ ഇംഗ്ലണ്ടിനെതിരെ 3-2നും ഇന്ത്യ പരമ്പര പിടിച്ചിരുന്നു.

also read: കോലിയും ബാബറും നേർക്കു നേർ വരുന്നു, അറിയാം ലോകകപ്പില്‍ പാകിസ്ഥാൻ തോറ്റോടിയ ചരിത്രം..

അതേസമയം ടി20 ലോക കപ്പില്‍ വമ്പന്മാരുടെ ഗ്രൂപ്പായ ഒന്നിലാണ് ഇംഗ്ലണ്ട് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ തവണത്തെ ചാമ്പ്യൻമാരായ വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് ഒന്നാം ഗ്രൂപ്പിലൂള്ളത്. ഇവരെ കൂടാതെ ഗ്രൂപ്പ് എ യിലെ വിജയിയും, ഗ്രൂപ്പ് ബി യിലെ റണ്ണറപ്പും ഒന്നാം ഗ്രൂപ്പിലാണ് മത്സരിക്കുന്നത്.

ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ന്യൂസിലന്‍റ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ യിലെ റണ്ണറപ്പ്, ഗ്രൂപ്പ് ബി യിലെ വിജയി എന്നിവരും രണ്ടാം ഗ്രൂപ്പിന്‍റെ ഭാഗമാവും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.