ETV Bharat / sports

'പരിക്ക് ഭേദമായി, എന്നാൽ ഉടനെ പന്തെറിയില്ല'; തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ഡ്യ

author img

By

Published : Oct 24, 2021, 9:13 PM IST

എന്നാൽ ടീം നോക്കൗട്ട് ഘട്ടങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിൽ താൻ പന്തെറിയാൻ ആഗ്രഹിക്കുന്നുവെന്നും പാണ്ഡ്യ പറഞ്ഞു

SPORTS  ഹാർദിക് പാണ്ഡ്യ  പാണ്ഡ്യ  T20 World Cup  Hardik Pandya  ടി20 ലോകകപ്പ്  ടി20  ഹാർദിക് പാണ്ഡ്യ പന്തെറിയില്ല
'പരിക്ക് ഭേദമായി, എന്നാൽ ഉടനെ പന്തെറിയില്ല'; തുറന്ന് പറഞ്ഞ് ഹാർദിക് പാണ്ഡ്യ

ദുബായ്‌ : ടി20 ലോകകപ്പിൽ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ പന്തെറിയുമോ ഇല്ലയോ എന്ന ചോദ്യം വളരെ പ്രസക്‌തമായിത്തന്നെ നിലനിൽക്കുന്നുണ്ട്. ഇപ്പോൾ അതിനുള്ള ഉത്തരം വെളിപ്പെടുത്തി പാണ്ഡ്യ തന്നെ രംഗത്തെത്തി. ലോകകപ്പിന്‍റെ ആദ്യ ഘട്ട മത്സരങ്ങളിൽ പന്തെറിയിയില്ല എന്നാണ് താരം വ്യക്‌തമാക്കിയത്.

'എന്‍റെ പരിക്ക് ഇപ്പോൾ ഭേദമായിരിക്കുന്നു. പക്ഷേ ലോകകപ്പിലെ ആദ്യ ഘട്ട മത്സരങ്ങളിൽ പന്തെറിയാൻ പദ്ധതിയിട്ടിട്ടില്ല. നോക്കൗട്ട് മത്സരങ്ങളോട് അടുക്കുന്ന ഘട്ടത്തിൽ പന്തെറിയാനാണ് ആഗ്രഹം', പാണ്ഡ്യ വ്യക്‌തമാക്കി.

ALSO READ : ടി20 ലോകകപ്പ്: തകർത്തടിച്ച് ചരിത് അസലങ്ക, ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് അനായാസ വിജയം

ജൂലൈയിൽ ശ്രീലങ്കയിൽ നടന്ന വൈറ്റ് ബോൾ പര്യടനത്തിനു ശേഷം പാണ്ഡ്യ ഇതുവരെ ബോൾ ചെയ്‌തിട്ടില്ല. ഐപിഎല്ലിലും, സന്നാഹമത്സരങ്ങളിലും താരം പന്തെറിഞ്ഞിരുന്നില്ല. ബോൾ ചെയ്യാത്തതിനാൽ താരത്തെ ലോകകപ്പ് ടീമിലെടുത്തതിനെതിരെയും ഒട്ടേറെ വിമർശനങ്ങൾ ഉയർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.