ദുബൈ: ടി20 ലോകകപ്പിന്‍റെ കലാശപ്പോരില്‍ നാളെയാണ് ഓസ്ട്രേലിയയും ന്യൂസിലന്‍ഡും ഏറ്റുമുട്ടുക. കുട്ടിക്രിക്കറ്റില്‍ കന്നി കിരീടം തേടിയാണ് ഇരു സംഘവും കളത്തിലിറങ്ങുന്നത്. ടി20 ക്രിക്കറ്റില്‍ നേരത്തെ ഇരു സംഘവും നേര്‍ക്ക് നേര്‍ വന്നപ്പോള്‍ വ്യക്തമായ മുന്‍ തൂക്കം ഓസീസിനുണ്ട്.
14 തവണ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഒമ്പത് മത്സരങ്ങളും ജയിച്ചത് ഓസീസാണ്. നാല് മത്സരങ്ങള്‍ മാത്രമാണ് കിവീസിനൊപ്പം നിന്നത്. ഇപ്പോഴിതാ നാളെ നടക്കുന്ന ഫൈനലിലെ വിജയികളെ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍.
കിവീസ് എല്ലാ അടിത്തറയുമുള്ള ടീമാണെങ്കിലും ചരിത്രവും താനും ഓസീസിനൊപ്പമാണെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. തന്‍റെ ബ്ലോഗിലെഴുതി കുറിപ്പിലൂടെയാണ് താരം ടി20 ലോകകപ്പിലെ കിരീട ജേതാക്കളെ പ്രവചിച്ചിരിക്കുന്നത്.
also read: ടി20 ലോകകപ്പ് ഫൈനല്‍: നിർഭയമായ ബാറ്റിങ് നിർണായകമാകുമെന്ന് ജസ്റ്റിൻ ലാംഗർ
"ന്യൂസിലൻഡിന് എല്ലാ അടിത്തറയും ഉണ്ടെന്ന് തോന്നുന്നു, പക്ഷേ ഞാന്‍ ഓസ്‌ട്രേലിയയോടൊപ്പമാണ്. ഒരു പ്രധാന ടൂര്‍ണമെന്‍റിന്‍റെ ഫൈനലിൽ നേരത്തെ ഇരു സംഘവും ഏറ്റുമുട്ടിയപ്പോള്‍ ഓസീസ് കിവീസിനെ തോല്‍പ്പിച്ചുവെന്നതാണ് ചരിത്രം. 2015-ൽ മെൽബണിൽ നടന്ന ഏകദിന മത്സരത്തിന്‍റെ ഫൈനലിൽ അതാണ് സംഭവിച്ചത്. ഞായറാഴ്ച ഓസ്‌ട്രേലിയ കപ്പുയര്‍ത്തുന്നത് കണ്ടാൽ അത്ഭുതപ്പെടാനില്ല". പീറ്റേഴ്‌സണ്‍ കുറിച്ചു.