ദുബൈ: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ആക്രമണോത്സുകവും നിർഭയവുമായ ബാറ്റിങ് നിർണായകമാകുമെന്ന് ഓസ്‌ട്രേലിയൻ കോച്ച് ജസ്റ്റിൻ ലാംഗർ. ടി20 ലോകകപ്പില്‍ നാളെ നടക്കാനിരിക്കുന്ന ഫൈനല്‍ മത്സരത്തിന് മുന്നോടിയായാണ് ലാംഗറിന്‍റെ പ്രതികരണം.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുകയോ, ബൗൾ ചെയ്യുകയോ എന്നത് വളരെ പ്രധാനമാണ്. എന്നാല്‍ ഏത് സാഹചര്യത്തിലും വിജയിക്കാനാകുമെന്ന മാനസികാവസ്ഥ ടീമിനുണ്ടെന്നും ലാംഗര്‍ പറഞ്ഞു. എല്ലായെപ്പോളും ഭയരഹിതമായാവും ടീം കളിക്കുക.സൂപ്പര്‍ 12ല്‍ ബംഗ്ലാദേശിനെതിരായ മത്സരം ആവര്‍ത്തിക്കാനാണ് ശ്രമമെന്നും ലാംഗര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരെ ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയാണ് ഓസീസ് ജയം പിടിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനെ 73 റണ്‍സിന് പുറത്താക്കാന്‍ ഓസീസിനായിരുന്നു. തുടര്‍ന്ന് 82 പന്തുകള്‍ ബാക്കി നിര്‍ത്തിയാണ് ടീം വിജയം പിടിച്ചത്.
also read: 'നിങ്ങളിൽ ഞങ്ങൾ അഭിമാനിക്കുന്നു'; ഖേൽരത്‌ന നേട്ടത്തില്‍ മിതാലിയെ അഭിനന്ദിച്ച് ജയ് ഷാ
അതേസമയം കന്നി കിരീടം തേടിയാണ് ഓസീസും കിവീസും നാളെ ടി20 ലോകകപ്പിന്‍റെ കലാശപ്പോരിനിറങ്ങുന്നത്. ഇന്ത്യന്‍ സമയം രാത്രി 7:30ന് ദുബൈയിലാണ് കലാശപ്പോര് നടക്കുക. മഞ്ഞ് വീഴ്‌ച മത്സരത്തെ സ്വാധീനിക്കുമെന്നിരിക്കെ ടോസ് നിര്‍ണായമാണ്. ഇക്കാരണത്താല്‍ തന്നെ മുന്‍ മത്സരങ്ങളിലെ പോലെ ടോസ് നേടിയ ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.