ETV Bharat / sports

ദുബൈയില്‍ സാംപയുടെ വിക്കറ്റ് കൊയ്‌ത്ത്; ബംഗ്ലാദേശിനെതിരെ ഓസീസിന് 74 റണ്‍സ് വിജയലക്ഷ്യം

18 പന്തില്‍ 19 റണ്‍സെടുത്ത ഷമീം ഹുസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍.

t20 world cup  australia-vs-bangladesh  ടി20 ലോകകപ്പ്  ആദം സാംപ
ദുബൈയില്‍ സാംപയുടെ വിക്കറ്റ് കൊയ്‌ത്ത്; ബംഗ്ലാദേശിനെതിരെ ഓസീസിന് 74 റണ്‍സ് വിജയലക്ഷ്യം
author img

By

Published : Nov 4, 2021, 6:09 PM IST

ദുബൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയക്ക് 74 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനെ 15 ഓവറില്‍ 73 റണ്‍സിലാണ് ഓസീസ് എറിഞ്ഞിട്ടത്. അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ സ്‌പിന്നര്‍ ആദം സാംപയാണ് ബംഗ്ലാദേശിന്‍റെ നട്ടെല്ലൊടിച്ചത്.

നാല് ഓവറില്‍ 19 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്താണ് സാംപയുടെ വിക്കറ്റ് കൊയ്‌ത്ത്. മിച്ചല്‍ സ്റ്റാര്‍ക്ക് നാവ് ഓവറില്‍ 21 റണ്‍സ് വഴങ്ങിയും ജോഷ് ഹേസല്‍വുഡ് രണ്ട് ഓവറില്‍ എട്ട് റണ്‍സ് വഴങ്ങിയും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ രണ്ട്‌ ഓവറില്‍ അറ് റണ്‍സ് മാത്രം വിട്ടുകൊടുത്തും ഒരു വിക്കറ്റ് സ്വന്തമാക്കി.

അതേസമയം 18 പന്തില്‍ 19 റണ്‍സെടുത്ത ഷമീം ഹുസൈനാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. മുഹമ്മദ് നയിം 17 റണ്‍സും മഹ്മുദുള്ള 16 റണ്‍സുമെടുത്തു. മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല. നാല് താരങ്ങള്‍ പൂജ്യത്തിനും പുറത്തായി. ടസ്‌കിന്‍ അഹമ്മദ് (6) പുറത്താവാതെ നിന്നു.

അതേസയമം മുന്‍ മത്സരത്തിലെ ടീമില്‍ നിന്നും ഓരോ മാറ്റവുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. ഓസീസ് നിരയില്‍ ആഷ്ടണ്‍ ആഗറിന് പകരം മിച്ചല്‍ മാര്‍ഷ് ടീമില്‍ തിരിച്ചെത്തി. ബംഗ്ലാദേശ് നിരയില്‍ മുസ്‌തഫിസുര്‍ റഹ്മാന്‍ തിരിച്ചെത്തിയപ്പോള്‍ നസൂം അഹമ്മദിന് ഇടം നഷ്ടമായി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.