ETV Bharat / sports

ടി20 ലോകകപ്പ്: തിളങ്ങിയത് കോലിയും സൂര്യയും അര്‍ഷ്‌ദീപും മാത്രം; ഇന്ത്യന്‍ താരങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് - രോഹിത് ശര്‍മ

ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ കിരീട മോഹത്തിന് അന്ത്യമായി. ലോകകപ്പിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് പരിശോധിക്കാം.

T20 World Cup 2022  India Cricket Team  India vs England  Virat Kohli  Suryakumar Yadav  Arshdeep Singh  Rohit Sharma  Rohit Sharma Report Card T20 World Cup 2022  Virat Kohli in T20 World Cup 2022  Suryakumar Yadav in T20 World Cup 2022  ടി20 ലോകകപ്പ്  ടി20 ലോകകപ്പ് 2022  T20 World Cup  ഇന്ത്യന്‍ ക്രിക്കറ്റ് ടീം  വിരാട് കോലി  സൂര്യകുമാര്‍ യാദവ്  രോഹിത് ശര്‍മ  അര്‍ഷ്‌ദീപ് സിങ്
ടി20 ലോകകപ്പ്: തിളങ്ങിയത് കോലിയും സൂര്യയും അര്‍ഷ്‌ദീപും മാത്രം; ഇന്ത്യന്‍ താരങ്ങളുടെ പ്രോഗ്രസ് കാര്‍ഡ്
author img

By

Published : Nov 11, 2022, 11:24 AM IST

അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരായ 10 വിക്കറ്റിന്‍റെ തോൽവിയോടെയാണ് ഇന്ത്യയുടെ കിരീട പ്രതീക്ഷ അവസാനിച്ചത്. ഈ തോൽവിക്ക് പിന്നാലെ ടീം തെരഞ്ഞെടുപ്പും പല താരങ്ങളുടെ പ്രകടനങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങളുയരുന്നുണ്ട്.

ലോകകപ്പില്‍ ആകെ ആറ് മത്സരങ്ങൾ കളിച്ച ഇന്ത്യ നാലെണ്ണത്തിലാണ് വിജയിച്ചത്. ബാറ്റിങ്‌ യൂണിറ്റില്‍ വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരും ബോളിങ് യൂണിറ്റില്‍ അർഷ്‌ദീപ് സിങ്ങുമാണ് ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയത്. മറ്റ് താരങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് പരിശോധിക്കാം.

കെഎൽ രാഹുൽ: 3/10 (വളരെ മോശം)

  • മത്സരങ്ങൾ - 6, റൺസ് - 128

ഓസ്‌ട്രേലിയയില്‍ തിരികെ മടങ്ങുന്ന ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ രാഹുലിന്‍റെ സ്ഥാനം ഏറെക്കുറെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. സ്‌ട്രൈക്ക് റേറ്റും പവർപ്ലേയിലെ മെല്ലപ്പോക്കുമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്. ആറ് മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും നാല് ഒറ്റയക്ക സ്‌കോറുകളുമാണ് താരം നേടിയത്.

രാഹുലിന്‍റെ ബാറ്റിങ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ല. ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തേക്ക് മറ്റൊരാളെ നോക്കാനുള്ള സമയമായെന്നുമാണ് പൊതുവെയുള്ള അഭിപ്രായം.

രോഹിത് ശർമ: 3/10 (വളരെ മോശം)

  • മത്സരങ്ങൾ - 6, റൺസ് - 116

ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിലുള്ള തന്‍റെ ആദ്യ ഐസിസി ഇവന്‍റില്‍ മോശം പ്രകടനമായിരുന്നു രോഹിത്തില്‍ നിന്നുണ്ടായത്. ഒരു നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സ്വയം അടയാളപ്പെടുത്തുന്നതില്‍ രോഹിത് പരാജയപ്പെട്ടു. ഐസിസി ഇവന്‍റുകളില്‍ പൊതുവെ മികച്ച പ്രകടനം നടത്താറുള്ള രോഹിത്തിന് ഇക്കുറി ഒരു അർധ സെഞ്ച്വറി മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2024ലെ ടി20 ലോകകപ്പിൽ താരം ഇന്ത്യൻ ടീമിന്‍റെ ഭാഗമല്ലെങ്കിൽ അത്ഭുതപ്പെടാനില്ല.

വിരാട് കോലി: 8/10 (വളരെ മികച്ചത്)

  • മത്സരങ്ങൾ - 6, റൺസ് - 296

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ ഏറെ നിര്‍ണായക സ്ഥാനമാണ് കോലിക്കുള്ളത്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥാനം ചോദ്യം ചെയ്‌തവര്‍ക്കുള്ള മറുപടിയായിരുന്നു കോലിയുടെ ബാറ്റിലെ റണ്ണൊഴുക്ക്. ആറ് മത്സരങ്ങളിൽ നിന്നും നാല് അര്‍ധ സെഞ്ച്വറിയാണ് താരം അടിച്ച് കൂട്ടിയത്.

ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഒറ്റയ്‌ക്ക് പൊരുതിയാണ് കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ചില മത്സരങ്ങളിലെ പതിഞ്ഞ തുടക്കമാവാം ഒരു പക്ഷെ കോലിക്ക് തന്നില്‍ തന്നെയുള്ള ഒരേയൊരു പരാതി.

സൂര്യകുമാർ യാദവ്: 9/10 (വളരെ മികച്ചത്)

  • മത്സരങ്ങൾ - 6, റൺസ് - 239

ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റർ എന്ന് വിളിക്കപ്പെടുന്ന സൂര്യകുമാർ യാദവിന്‍റെ പ്രകടനങ്ങൾ ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായിരുന്നു. തുടക്കം തൊട്ട് ആക്രമിച്ച് കളിക്കുന്ന സൂര്യ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ പ്രധാനിയായി. അറ് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്.

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ താരത്തിന് തിളങ്ങാനാവാതിരുന്നത് മത്സരത്തിന്‍റെ വിധിയെ വലിയ തോതില്‍ സ്വാധീനിച്ചു. ടി20 പോലെ ചഞ്ചലമായ ഒരു ഫോർമാറ്റിൽ സ്ഥിരത ആവശ്യപ്പെടുന്നത് അന്യായമാണ്. എന്നാല്‍ വലിയ മത്സരങ്ങളില്‍ തുടര്‍ച്ചയായ മിന്നുന്ന പ്രകടനമാണ് സൂര്യയില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്.

ഹാർദിക് പാണ്ഡ്യ: 7/10 (മികച്ചത്)

  • മത്സരങ്ങൾ - 6, റൺസ് - 128, വിക്കറ്റുകൾ - 8

ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പ്രധാന ഓള്‍റൗണ്ടറായിരുന്ന പാണ്ഡ്യ മികച്ച പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മാന്യമായ നിലയിലെത്തിച്ചത്. പന്തുകൊണ്ടും നിര്‍ണായകമായ താരം ടൂർണമെന്‍റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബോളറാണ്.

ദിനേശ് കാർത്തിക്: 0/10 (വളരെ മോശം)

  • മത്സരങ്ങൾ - 4, റൺസ് - 14

ഐപിഎല്ലിലെ മികച്ച പ്രകടനത്താലാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കാര്‍ത്തിക് ഇന്ത്യന്‍ ടീമിലെത്തുന്നത്. ഇന്ത്യയുടെ ഫിനിഷറുടെ ചുമതലയുണ്ടായിരുന്ന താരം ടൂര്‍ണമെന്‍റില്‍ തീര്‍ത്തും നിരാശാജനകമായ പ്രകടനമാണ് നടത്തിയത്. മൂന്ന് ഇന്നിങ്‌സുകളില്‍ വെറും 14 റൺസ് മാത്രമാണ് വെറ്ററന്‍ താരത്തിന് നേടാന്‍ കഴിഞ്ഞത്.

വിക്കറ്റിന് പിന്നിലും കാര്യമായി തിളങ്ങാന്‍ കാര്‍ത്തികിന് കഴിഞ്ഞിരുന്നില്ല. ഇതോടെ ഇന്ത്യയുടെ അവസാന രണ്ട് മത്സരങ്ങളില്‍ നിന്നും താരത്തിന് പുറത്തിരിക്കേണ്ടിവന്നു.

രവിചന്ദ്രൻ അശ്വിൻ: 5/10 (ശരാശരി)

  • മത്സരങ്ങൾ - 6, റൺസ് - 21, വിക്കറ്റുകൾ - 6

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ വിജയ റണ്‍സ് നേടിയത് അശ്വിനാണ്. എന്നാല്‍ നിര്‍ണായക ഘട്ടത്തില്‍ വിക്കറ്റ് വീഴ്‌ത്തുകയെന്ന തന്‍റെ പ്രാഥമിക കര്‍ത്തവ്യം നിർവഹിക്കുന്നതിൽ താരം പരാജയപ്പെട്ടു. ബാറ്ററെന്ന നിലയില്‍ താരത്തെ കൂടുതല്‍ ആവശ്യമുള്ളപ്പോഴായിരുന്നു മിക്ക പുറത്താവലുകളും. ഇന്ത്യയ്‌ക്കായി കൂടുതല്‍ വിക്കറ്റ് വീഴ്‌ത്തിയ മൂന്നാമത്തെ ബോളറാണ് അശ്വിന്‍.

അക്‌സർ പട്ടേൽ: 3/10 (മോശം)

  • മത്സരങ്ങൾ: 5, റൺസ് - 9, വിക്കറ്റുകൾ - 3

ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്‌ക്ക് പകരക്കാരനെന്ന നിലയിലാണ് അക്‌സര്‍ പട്ടേല്‍ ടീമിലിടം നേടുന്നത്. എന്നാല്‍ ജഡേജയ്ക്ക് അനുയോജ്യമായ പകരക്കാരനാവാനും താരത്തിന് കഴിഞ്ഞില്ലെന്ന് വേണം പറയാന്‍. പാകിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ കാര്യമായി ഒന്നും ചെയ്യാന്‍ അക്‌സറിന് കഴിഞ്ഞിരുന്നില്ല.

ബോളറെന്ന നിലയിലും അക്‌സര്‍ നിരാശപ്പെടുത്തി. നെതർലൻഡ്‌സ് (2 വിക്കറ്റ്), സിംബാബ്‌വെ (1 വിക്കറ്റ്) എന്നിവർക്കെതിരെ മാത്രമാണ് താരം വിക്കറ്റുകൾ നേടിയത്. വലിയ ടീമുകള്‍ക്കെതിരെ തന്‍റെ മികച്ച പ്രകടനം നടത്താന്‍ അക്‌സറിന് കഴിഞ്ഞിരുന്നില്ല.

ഭുവനേശ്വർ കുമാർ: 4/10 (ശരാശരിക്ക് താഴെ)

  • മത്സരങ്ങൾ 6, വിക്കറ്റുകൾ - 4

തികച്ചും സാധാരണമായ പ്രകടനമാണ് ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ വൈറ്റ്-ബോൾ ബോളറായ ഭുവിയുടെ ഭാഗത്ത് നിന്നുണ്ടായത്. ഒട്ടുമിക്ക മത്സരങ്ങളിലും സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്‌ചവയ്‌ക്കാനായെങ്കിലും വിക്കറ്റ് വീഴ്‌ത്തുന്നതില്‍ താരം പരാജയപ്പെട്ടു. ആറ് മത്സരങ്ങളില്‍ നിന്നും വെറും നാല് വിക്കറ്റുകള്‍ മാത്രമാണ് ഭുവിക്ക് ലഭിച്ചത്. ഇംഗ്ലണ്ടിനെതിരെ ഭുവി കൂടുതല്‍ റണ്‍സ് വഴങ്ങി.

മുഹമ്മദ് ഷമി: 5/10 (ശരാശരി)

  • മത്സരങ്ങൾ - 6, വിക്കറ്റുകൾ - 6

ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായി ഇന്ത്യൻ ടീമിലെത്തിയ മുഹമ്മദ് ഷമിക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ചിലപ്പോഴൊക്കെ വിക്കറ്റെടുത്തെങ്കിലും ഒരു മാർക്വീ പേസറിൽ നിന്നും ടീം ആഗ്രഹിച്ച പ്രഭാവം കാണാന്‍ കഴിഞ്ഞില്ലെന്നതാണ് വാസ്‌തവം. ഇംഗ്ലണ്ടിനെതിരെ, മൂന്ന് ഓവറിൽ 39 റൺസാണ് ഷമി വഴങ്ങിയത്.

അർഷ്‌ദീപ് സിങ്: 7/10 (മികച്ചത്)

  • മത്സരങ്ങൾ - 6, വിക്കറ്റുകൾ - 10

ടൂര്‍ണമെന്‍റിലെ മികച്ച പ്രകടനത്തോടെ ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ സുപ്രധാന ബോളറാവാനുള്ള അവകാശം ഉന്നയിക്കാന്‍ അര്‍ഷ്‌ദീപിന് കഴിഞ്ഞു. ആറ് മത്സരങ്ങളിൽ നിന്ന് 10 വിക്കറ്റ് വീഴ്ത്തിയ താരം ഇന്ത്യയുടെ ഏറ്റവും ഉയർന്ന വിക്കറ്റ് വേട്ടക്കാരനായി. ചില സമ്മര്‍ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അനുഭവസമ്പത്തിലെ കുറവ് തിരിച്ചടിയായി.

റിഷഭ് പന്ത്

  • മത്സരങ്ങൾ - 2, റൺസ് 9

സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെയാണ് പന്ത് ടൂര്‍ണമെന്‍റിലെ തന്‍റെ ആദ്യ മത്സരം കളിച്ചത്. എന്നാല്‍ ലഭിച്ച അവസരം മുതലാക്കുന്നതില്‍ പന്ത് പരാജയപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ വൈകിയാണ് പന്ത് ക്രീസിലെത്തിയത്. ഉജ്ജ്വല ഫോമിൽ കളിച്ച ഹാർദിക് പാണ്ഡ്യക്ക് വേണ്ടി തന്‍റെ വിക്കറ്റ് ബലി നൽകിയാണ് താരം തിരിച്ച് കയറിയത്.

Also read: T20 World Cup 2022 | പവറില്ലാതെ പവർ പ്ലേ, ഒച്ചിഴയും വേഗത്തിൽ ഓപ്പണർമാർ ; നായകനും ഉപനായകനും കളി മറക്കുമ്പോൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.